2021, ഒക്‌ടോബർ 16, ശനിയാഴ്‌ച

നിങ്ങളുടെ കുട്ടികൾക്കു വീട്ടിൽ പഠിക്കാൻ മുറി ഇല്ലേ ? 8 ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠന മുറി നിർമിക്കാൻ കേരള സർക്കാർ 2 ലക്ഷം രൂപ വരെ ധന സഹായം നൽകുന്നു ,അപേക്ഷ ആരംഭിച്ചു ,



നിങ്ങളുടെ കുട്ടികൾക്കു വീട്ടിൽ പഠിക്കാൻ മുറി ഇല്ലേ ,അത് വിദ്യാർത്ഥിയുടെ പഠനത്തെ ബാധിക്കുന്നുണ്ടോ ,എങ്കിൽ കേരളത്തിലെ വിദ്യാർഥികൾക്കു പഠിക്കാൻ വേണ്ടി മുറി നിർമിക്കാൻ 2 ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും ,കേരളം സർക്കാരിന്റെ പഠന മുറി നിർമ്മാണ പദ്ധതിയുടെ വിശദ വിവരം നമുക്ക് പരിശോധിക്കാം 

ആർക്കൊക്കെ അപേക്ഷ സമർപ്പിക്കാം 

  • അപേക്ഷ നൽകുന്ന കുട്ടി 8 ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം 
  • കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കൂടാൻ പാടില്ല 
  • നിങ്ങളുടെ നിലവിൽ ഉള്ള വീട് 800 ചതുരശ്ര അടിയിൽ അധികം ഇല്ലാത്ത വീട് ആവണം 
  • പട്ടിക ജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കു അപേക്ഷിക്കാം 

മുകളിൽ പറഞ്ഞ യോഗ്യതകൾ നിങ്ങൾക് ഉണ്ടങ്കിൽ തീർച്ചയായും ഇപ്പോൾ അപേക്ഷ സമർപ്പിക്കാം ,അർഹരാകുന്ന വിദ്യാർഥികൾക്കു പഠന മുറി നിർമിക്കാൻ 2 ലക്ഷം രൂപ വരെ ഗവണ്മെന്റ് ധന സഹായം ലഭിക്കും 

അപേക്ഷയുമായി ബന്ധപ്പെട്ടും ,പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും 04712737232  വിളിക്കാം http://lsgkerala.gov.in/ml സന്ദർശിക്കാം 

അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക് താഴെ കമന്റ് ചെയ്യാം 

0 comments: