സി.എ, സി.എം.എ, സി.എസ്. കോഴ്‌സുകൾക്ക് പഠിക്കുന്ന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ടവിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് അനുവദിക്കുന്ന ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി പ്രകരം ഇ-ഗ്രാന്റ്‌സ് വെബ്‌പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.egrantz.kerala.gov.in. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.സെപ്റ്റംബർ 30 ആയിരുന്നു അപേക്ഷിക്കാനുളള അവസാന തീയതി.
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പഠനത്തില്‍ മിടുക്കരായവരുടെ പഠനച്ചെലവുകള്‍ക്ക് കൈത്താങ്ങായി നല്‍കുന്ന സാമ്പത്തിക സഹായമാണ് സ്കോളര്‍ഷിപ്പുകള്‍. ഇവർക്കായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിരവധി സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും ഗവേഷണപഠനത്തിനും വരെ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്.
കേരളത്തിലും ഇന്ത്യയിലും മാത്രമല്ല വിദേശത്ത് പോയി പഠിക്കാനും സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. മിക്ക സ്കോളര്‍ഷിപ്പുകള്‍ക്കും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവിധയിനം സ്കോളര്‍ഷിപ്പുകളുടെ തുടര്‍ലഭ്യത ഉറപ്പാക്കുന്നതിന് കാലാകാലങ്ങളില്‍ പുതുക്കല്‍ പ്രക്രിയയും അനിവാര്യമാണ്. ഏറ്റവും ആവശ്യമായ അനുബന്ധ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം.
0 comments: