2021, ഒക്‌ടോബർ 10, ഞായറാഴ്‌ച

കേരളത്തിലെ SSLC ,Plus Two ,VHSE ,ITI , Polytechnic, Degree ,Pg വിദ്യാർത്ഥികൾക്ക് ജില്ലാ മെറിറ്റ് സ്കോളർഷിപ്-2021 പുതിയ അപേക്ഷ / പുതുക്കൽ അറിഞ്ഞിരിക്കുക -District Merit Scholarship For Kerala Students

                            



ആമുഖം

കേരളത്തിലെ എസ്എസ്എൽസി, ഹയർസെക്കൻഡറി,ഡിഗ്രി, ഐടിഐ,പിജി പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പ് ആണ് ജില്ലാ മെരിറ്റ് സ്കോളർഷിപ്പ്. 2020-21 വർഷത്തെ ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും സ്കോളർഷിപ്പ് പുതുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.കോളേജ് വിദ്യാഭ്യാസ വകുപ്പിന് സ്കോളർഷിപ്പ് വെബ്സൈറ്റായ www.dcescholarship.kerala.gov.in എന്ന ലിങ്ക് വഴി ഒക്ടോബർ 10 മുതൽ അപേക്ഷിക്കാവുന്നതാണ്. എങ്ങനെ അപേക്ഷ സമർപ്പിക്കാം, എന്തൊക്കെ രേഖകളാണ് ആവശ്യമുള്ളത്, പ്രധാനമായും ആവശ്യമുള്ള യോഗ്യതകൾ വിശദമായി താഴെ നൽകിയിട്ടുണ്ട്.

പുതിയ അപേക്ഷ യോഗ്യതകൾ 



അപേക്ഷ പുതുക്കൽ യോഗ്യതകൾ
  • എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ,ഡിഗ്രി ഐടിഐ,പിജി പഠിക്കുന്ന വിദ്യാർത്ഥികൾ ആയിരിക്കണം.
  • 2015, 2016, 2017, 2018, 2019, 2020 വർഷങ്ങളിലെ എസ്എസ്എൽസി,ടി എച്ച് എസ് എസ് എൽ സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് നേടി വിജയിച്ച 2020-21 വർഷത്തെ ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് ലഭിച്ചവർ ആയിരിക്കണം.
  • സെമസ്റ്റർ വർഷാവസാന പരീക്ഷയിൽ ആദ്യ അവസരത്തിൽ തന്നെ 50% കുറയാതെ മാർക്ക് നേടിയിരിക്കണം.
  • പ്ലസ് ടു വിന് അപേക്ഷ സമർപ്പിക്കുന്നവർക്ക് പ്ലസ് വണ്ണിന്റെ മാർക്കും അടിസ്ഥാനമാക്കി അപേക്ഷിക്കാം.
  • ഡിഗ്രി തലത്തിൽ ഒന്നാം വർഷം അപേക്ഷിക്കുന്നവർക്ക് രണ്ടാംവർഷ പ്ലസ് ടു, ഐടിഐ, വിഎച്ച്എസ്ഇ എന്നീ കോഴ്സുകളുടെ മാർക്കും ഡിഗ്രി തലത്തിൽ രണ്ടാം വർഷം അപേക്ഷിക്കുന്നവരുടെ ഒന്നാം സെമസ്റ്ററിൽ ലഭിച്ച മാർക്കും മൂന്നാം വർഷം അപേക്ഷിക്കുന്നവരുടെ രണ്ടും മൂന്നും സെമസ്റ്ററിന് ലഭിച്ച മാർക്കും മാനദണ്ഡമായി കണക്കാക്കി തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ്.
  • പിജി തലത്തിൽ ഒന്നാം വർഷം അപേക്ഷിക്കുന്നവരുടെ ഡിഗ്രിയുടെ മാർക്കും രണ്ടാം വർഷം അപേക്ഷിക്കുന്നവരുടെ ഒന്നാം സെമസ്റ്ററിന്റെ മാർക്കുമാണ് പരിഗണിക്കുന്നത്. പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ മേൽപ്പറഞ്ഞവയ്ക്കെല്ലാം മുൻവർഷങ്ങളിൽ 50% മാർക്ക് നിർബന്ധമാണ്.
ബന്ധപ്പെട്ട മറ്റു വിവരങ്ങൾ
  • അപേക്ഷകർക്ക് ഐ എഫ് എസ് സി കോഡ് ഉള്ള ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
  • എസ് സി എസ് വിഭാഗത്തിൽപ്പെട്ടവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും എൻസിഇആർടി നൽകുന്ന എൻ ടി എസ് ഇ
  • സ്കോളർഷിപ്പ് ഒഴികെ മറ്റേതെങ്കിലും സ്കോളർഷിപ്പോ ഫീസാനുകൂല്യങ്ങളോ കൈപ്പറ്റുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ പാടുള്ളതല്ല.
  • ബാങ്ക് അക്കൗണ്ടിൽ ഉണ്ടായ തകരാർ കാരണം കഴിഞ്ഞവർഷത്തെ ജില്ലാ മെരിറ്റ് സ്കോളർഷിപ്പ്( ഫ്രഷ് &റിന്യൂവൽ )ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികളും ഈ വിജ്ഞാപന പ്രകാരം ഉള്ള പുതുക്കൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
  • സ്കോളർഷിപ്പ് തുക ഇ-ട്രാൻസ്ഫർ ചെയ്യുന്നതിലേക്ക് 
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
  1. സിറോ ബാലൻസ് അക്കൗണ്ട് ഉള്ള വിദ്യാർത്ഥികൾ ആറുമാസത്തിനകം ഈ അക്കൗണ്ട് വഴി പണം ഇടപാട് നടത്തി അക്കൗണ്ട് പ്രവർത്തനക്ഷമമായി നിലനിർത്തേണ്ടതാണ്.
  2. രക്ഷകർത്താവുമായി ചേർന്നുള്ള മൈനർ അക്കൗണ്ട് ഉള്ളവർ സ്വന്തം പേരിൽ മാത്രമായുള്ള മേജർ അക്കൗണ്ടായി മാറ്റേണ്ടതാണ്.
  3. സ്കോളർഷിപ്പ് തുകയുടെ സമയബന്ധിതമായ വിതരണത്തിന് മേൽസൂചിപ്പിച്ച വിവരങ്ങൾ സ്ഥാപനമേധാവികൾ നിർബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
  • പ്ലസ് വൺ പ്ലസ് ടു വിന് ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് ലഭിക്കുകയും തുടർന്ന് ഒരു വർഷം പഠനത്തിന് ബ്രേക്ക വന്ന വിദ്യാർഥികൾ പുതുക്കലിനു അപേക്ഷിക്കുന്നതിനായി സ്കോളർഷിപ്പ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

ഔട്ട്ലെറ്റ് കേരള വിദ്യാർത്ഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച്
  1. 2020-21 വർഷത്തെ ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ് ലഭിച്ച കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും 2021-22 വർഷത്തെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
  2. ഇൻസ്റ്റിറ്റ്യൂഷൻ സെലക്ട് ചെയ്ത് അവസാനവർഷം സ്കോളർഷിപ്പ് ലഭിച്ച അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യുക.
  3. ഔട്ട് ഓഫ് കേരള വിദ്യാർത്ഥികൾ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനുമുൻപ് അതാത് സ്ഥാപനങ്ങൾ സൈറ്റിൽ പേര് ചെയ്യേണ്ടതാണ്. ഇതിലേക്കായി ഇൻസ്റ്റിറ്റ്യൂഷൻനെ സംബന്ധിച്ച വിശദാംശങ്ങൾ dcedirectorate@gmail.com എന്ന അഡ്രസ്സിലേക്ക് മെയിൽ ചെയ്യേണ്ടതാണ്.
  4. ഡിപ്പാർട്ട്മെന്റ് നൽകുന്ന User IDയും password ഉം ഉപയോഗിച്ച് സ്കോളർഷിപ്പ് സൈറ്റിൽ login ചെയ്ത് രജിസ്ട്രേഷൻ പൂർത്തീകരിച്ച് കോഴ്സ്, കോഴ്സ് ഫീസ് എന്നിവ ശരിയായ രീതിയിൽ ടൈപ്പ് ചെയ്യേണ്ടതാണ്.
  • ഒക്ടോബർ മാസം പത്താം തീയതി മുതൽ ഓൺലൈൻ അപേക്ഷ നൽകാവുന്നതാണ്.
  • വിദ്യാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി :15/10/2021
  •  രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും മറ്റ് അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി :25/10/2021
  •  സ്ഥാപനമേധാവി സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഓൺലൈൻ വഴി അംഗീകരിക്കേണ്ട അവസാന തീയതി :30/10/2021
മേൽ പറഞ്ഞിട്ടുള്ള വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം സ്ഥാപന മേധാവിക്ക് മാത്രമായിരിക്കും.

സ്കോളർഷിപ്പ് തുക

 2015, 2016, 2017, 2018, 2019, 2020 വർഷങ്ങളിൽ എസ്എസ്എൽസി പാസായ വിദ്യാർത്ഥികൾക്ക് 1250/- രൂപയാണ് സ്കോളർഷിപ്പ് റിന്യൂവൽ തുകയായി നൽകുന്നത്.

സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട രേഖകൾ
  • രജിസ്ട്രേഷൻ പ്രിന്റ് ഔട്ട്
  • അപേക്ഷകന്റെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് ( പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ച് അഡ്രസ് ഉൾപ്പെടുത്തണം )
  • മുൻ അധ്യയനവർഷത്തിലെ പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ( റിസൾട്ട് പബ്ലിഷ് ചെയ്തിട്ടില്ലെങ്കിൽ വിദ്യാർത്ഥികളിൽ നിന്നും സമ്മതപത്രം വാങ്ങേണ്ടതും മാർക്ക് ലഭിക്കുന്ന മുറയ്ക്ക് പകർപ്പ് അപേക്ഷയോടൊപ്പം സൂക്ഷിക്കേണ്ടതുമാണ്. )
  • എസ്എസ്എൽസി മാർക്ക് ലിസ്റ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  • ആധാർകാർഡിന്റെ കോപ്പി
അപേക്ഷിക്കേണ്ട രീതി
  • www.dcescholarship.kerala.gov.in എന്ന സൈറ്റിൽ district merit scholarship സെലക്ട് ചെയ്യുക
  •  വലതുവശത്തെ renewal button click ചെയ്ത് താഴെ പറയുന്ന ഡീറ്റെയിൽസ് സെലക്ട് ചെയ്യുക
  1. State
  2. District
  3. Institution type
  4. Name of institution
  5. Awarded year
  6. Candidate name
  • 2021 വർഷത്തെ സ്കോളർഷിപ്പിന്റെ Registration ഐഡി, date of birth എന്നിവ enter ചെയ്തു submit ബട്ടൺ ക്ലിക്ക് ചെയ്യുക( registration ID 2020-21 വർഷം പഠിച്ച സ്ഥാപനത്തിൽ നിന്നും വാങ്ങാവുന്നതാണ് ).
  •  പുതിയ പേജിൽ course ടൈപ്പ്, course whether the result of year 2020-21 examination is declared or not എന്നിവ പൂരിപ്പിക്കുക.
  • റിസൾട്ട് വന്ന കുട്ടികൾ ടോട്ടൽ മാർക്കിന് percentage ടൈപ്പ് ചെയ്യുക. ചെക്ക് ബോക്സിൽ Agree ബട്ടൺ ക്ലിക്ക് ചെയ്ത് സബ്മിറ്റ് ചെയ്യുക.
  • ഓൺലൈനിലൂടെ അപേക്ഷ നൽകിയതിനുശേഷം view/print application click ചെയ്ത് രജിസ്ട്രേഷൻ ഫോമിലന്റെ പ്രിന്റ്ഔട്ട് എടുത്തിരിക്കണം. രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ്ഔട്ട് അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ടതാണ്.
  • വിദ്യാർത്ഥി സമർപ്പിച്ചിരിക്കുന്ന രേഖകളുടേയും മാർക്കിന്റെയും അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ പ്രിന്റ് ഔട്ട് ഓൺലൈൻവഴി സ്ഥാപനമേധാവി പരിശോധിക്കേണ്ടതാണ് (verification).
  • സൂക്ഷ്മ പരിശോധന നടത്തി കഴിഞ്ഞ അപേക്ഷകൾ സ്ഥാപനമേധാവി ഓൺലൈൻ വഴി അംഗീകരിക്കണം (Approval)
District Merit Scholarship Government Official Circular Download

ഗവൺമെന്റ് എയ്ഡഡ് കോളേജുകളിലെ വിദ്യാർഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ പ്രിന്റഔട്ടും മറ്റ് അനുബന്ധ രേഖകളും അതാത് കോളേജുകളിൽ സൂക്ഷിച്ചാൽ മതിയാകും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ് ഓഫീസിലെ ഇൻസ്പെക്ഷൻ ടീമിന്റെ പരിശോധനക്ക് വിധേയമാക്കേണ്ടതാണ് .
 അൺ എയ്ഡഡ് കോളേജുകളിലെ വിദ്യാർഥികളുടെ ഓൺലൈൻ രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും മറ്റ് അനുബന്ധ രേഖകളും സ്കോളർഷിപ്പ് സ്പെഷ്യൽ ഓഫീസർ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം വികാസ് ഭവൻ തിരുവനന്തപുരം-23 എന്ന വിലാസത്തിൽ അയച്ചുതരേണ്ടതാണ്. റിസൾട്ട് പുറപ്പെടുവിച്ചിട്ടില്ലാത്ത കുട്ടികളുടെ രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും റിസൾട്ട് മാർക്ക് ലിസ്റ്റ് കുട്ടികൾ ഹാജരാകുന്നത് വരെ അതാത് സ്ഥാപനങ്ങളിൽ സൂക്ഷിക്കേണ്ടതാണ്.




അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക് താഴെ കമന്റ് ചെയ്യാവുന്നതാണ് 

0 comments: