2021, ഒക്‌ടോബർ 10, ഞായറാഴ്‌ച

കേരളത്തിലെ ടൂറിസ്റ്റ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് 10000/- രൂപ വായ്പ ,പലിശ ഇല്ല ,ഈട് വേണ്ട ,അപേക്ഷ എങ്ങനെ കൊടുക്കാം

 


കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമായതോടെ കേരളത്തിലെ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയില്‍ തുടരുന്നു.ഈ സാഹചര്യത്തില്‍ ടൂറിസം മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിക്ക് ആശ്വാസമായി ധനസഹായ വായ്പാപദ്ധതി അംഗീകരിച്ച്ഉത്തരവിറങ്ങിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു .ഈ പദ്ധതികളുടെ പ്രയോജനം സംരംഭകർക്കും ടൂറിസം വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ലഭിക്കും.

ആർക്കൊക്കെ അപേക്ഷിക്കാം ?

  • റിവോള്‍വിംഗ് ഫണ്ട് പ്രകാരം ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും അംഗീകൃത സംഘടനയിലെ അംഗമായ, ടൂറിസവുമായി ബന്ധപ്പെട്ട വിവിധ തൊഴില്‍ ചെയ്യുന്നവര്‍ക്കും ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകള്‍ക്കും ഈ വായ്പക്കായി അപേക്ഷിക്കാം.
  • സംസ്ഥാന ടൂറിസം വകുപ്പ്, ടൂറിസം മന്ത്രാലയം, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി, മറ്റേതെങ്കിലും അംഗീകൃത ടൂറിസം സംഘടന എന്നിവയില്‍ അംഗത്വമുള്ളതുംകേരളത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ടൂര്‍ ഓപ്പറേറ്റര്‍, ട്രാവല്‍ ഏജന്‍സി, ടൂറിസ്റ്റ് ടാക്സി, ടൂറിസ്റ്റ് ബസ്, ശിക്കാര വള്ളം, ഹൗസ് ബോട്ട്,ഹോട്ടല്‍, റിസോര്‍ട്ട്, റെസ്റ്റോറന്‍റ്, ആയുര്‍വേദ സെന്‍റര്‍, ഹോംസ്റ്റേ,സര്‍വീസ്ഡ് വില്ല, അമ്യൂസ്മെന്‍റ് പാര്‍ക്ക്, ഫാം ടൂറിസം, സാഹസിക ടൂറിസംഎന്നീ മേഖലകളിലെ ജീവനക്കാര്‍.
  •  ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന വ്യക്തികള്‍, കേരള ടൂറിസം / ഇന്‍ഡ്യ ടൂറിസം ലൈസന്‍സ് ഉള്ള ടൂര്‍ ഗൈഡുകള്‍ എന്നിവരായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.

10000/- രൂപയാണ് വായ്പയായിട്ട് ലഭിക്കുക ,പലിശ രഹിത വായ്പ ആണ് ,ഈട് നൽകേണ്ട ആവിശ്യവും ഇല്ല , . ടൂറിസം വകുപ്പ് പ്രത്യേകമായി സജ്ജമാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഒരു വര്‍ഷത്തെ മൊറട്ടോറിയംകഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം ഗുണഭോക്താവ് തുക തിരിച്ചടക്കണം. ഓരോ അംഗങ്ങളുടെ തിരിച്ചടവ് അതത് സംഘടനകള്‍ ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട് .ടൂറിസം മേഖലയുടെ തിരിച്ചു വരവിന് ഗുണകരമാകുന്ന ഈ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

0 comments: