2021, ഒക്‌ടോബർ 10, ഞായറാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ -Today,s Important Education News/university News

                                   


ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യി​​​​​​ല്‍ ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ല്‍ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് കോ​​​​​​​ഴ്സ്

ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​ടെ ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ല്‍ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് ഇ​​​​​​​പ്പോ​​​​​​​ള്‍ അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം. എ​​​​​​​ന്‍​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ബി​​​​​​​രു​​​​​​​ദ​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ളാ​​​​​​​യ പു​​​​​​​രു​​​​​​​ഷ​​​​​​​ന്‍​​​​​​​മാ​​​​​​​ര്‍​​​ക്കും സ്ത്രീ​​​ക​​​ള്‍​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.  അ​​​​​​​പേ​​​​​​​ക്ഷ ഓ​​​​​​​ണ്‍​ലൈ​​​​​​​നാ​​​​​​​യി മാ​​​​​​​ത്രം സ​​​​​​​മ​​​​​​​ര്‍​​​​​​​പ്പി​​​​​​​ക്കു​​​​​​​ക. അ​​​​​​​പേ​​​​​​​ക്ഷ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​വ​​​​​​​സാ​​​​​​​ന തീ​​​​​​​യ​​​​​​​തി: ഒക്ടോബര്‍ 27.ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ അം​​​​​​​ഗീ​​​​​​​കൃ​​​​​​​ത എ​​​​​​​ന്‍​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ടെ​​​​​​​ക്നോ​​​​​​​ള​​​​​​​ജി ബി​​​​​​​രു​​​​​​​ദം/​​​​​​​ത​​​​​​​ത്തു​​​​​​​ല്യമാണ് യോഗ്യത . അ​​​​​​​വ​​​​​​​സാ​​​​​​​ന​​​​​​​വ​​​​​​​ര്‍​​​​​​​ഷ വി​​​​​​​ദ്യാ​​​​​​​ര്‍​​​​​​​ഥി​​​​​​​ക​​​​​​​ള്‍​​​​​​​ക്കും അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം.ഓ​​​​​​​ണ്‍​ലൈ​​​​​​​ന്‍ അ​​​​​​​പേ​​​​​​​ക്ഷ അ​​​​​​​യ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും വി​​​​​​​ജ്ഞാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ പൂ​​​​​​​ര്‍​​​​​​​ണ​​​​​​​രൂ​​​​​​​പ​​​​​​​ത്തി​​​​​​​നും www. join Indianarmy.ni c.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റ് കാ​​​​​​​ണു​​​​​​​ക.

ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി തിരുവനന്തപുരം/ കോട്ടയം/ കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സിലേക്ക് 2021-22 പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും www.dme.kerala.gov.in സന്ദര്‍ശിക്കുക. GNM2021 പ്രോസ്‌പെക്ടസിലും ലഭ്യമാണ്. ഈ ഓഫീസുമായി ബന്ധപ്പെടുവാനുള്ള ഫോണ്‍: 0471-2528575.

അറബിക് ടീച്ചര്‍ ട്രെയിനിങ്: ഇപ്പോള്‍ അപേക്ഷിക്കാം

പ്രൈമറി സ്ക്കൂള്‍ അറബി ഭാഷാ അധ്യാപക യോഗ്യതയായ ഡി എല്‍ എഡ് (അറബി) കോഴ്സിന് ഇപ്പോള്‍ അപേക്ഷിക്കാം. 2021-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്‍്ററി എഡ്യൂക്കേഷന്‍ (D El Ed Arabic) റഗുലര്‍ കോഴ്സിലേക്കാണ് അപേക്ഷ വിളിച്ചിരിക്കുന്നത്.അറബി ഐച്ഛികവിഷയമായോ രണ്ടാം ഭാഷയായോ പഠിച്ച ഹയര്‍സെക്കന്‍ഡറി/അഫ്സല്‍ ഉലമ പ്രിലിമിനറി /പ്രീഡിഗ്രി അറബി,ഒന്നാം ഭാഷയായി അറബി പഠിച്ചുനേടിയഎസ്‌എസ്‌എല്‍സിയുംഹയര്‍സെക്കന്‍ഡറിയും,ഹയര്‍സെക്കന്‍ഡറി പരീക്ഷാ വിജയവും പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന അറബി അധ്യാപക പരീക്ഷയും,ഏതെങ്കിലും ഭാഷയോടെയുള്ള ഹയര്‍സെക്കന്‍ഡറി വിജയവും കേരളത്തിലെ സര്‍വ്വകലാശാലകള്‍ നല്‍കുന്ന അറബി ബിരുദം / ബിരുദാനന്തരബിരുദം എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത.

അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അക്കാഡമിക് കലണ്ടര്‍ പ്രസിദ്ധീകരിച്ച്‌ സാങ്കേതിക സര്‍വകലാശാല

അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രത്യേക അക്കാഡമിക് കലണ്ടര്‍ സാങ്കേതിക സര്‍വകലാശാല പ്രസിദ്ധീകരിച്ചു. ക്യാംപസ് പ്ലേസ്മെന്റുകള്‍, പരീക്ഷകള്‍, മൂല്യനിര്‍ണയം, ഇന്റെണ്‍ഷിപ്പുകള്‍, പഠ്യേതര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്യുവാന്‍ ഇതുവഴി കോളേജുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാധ്യമാകുമെന്ന് അക്കാഡമിക് ഡീന്‍ ഡോ.എ. സാദിഖ് അറിയിച്ചു.

എം.ടെക് കോഴ്സിന് അപേക്ഷിക്കാം

എ.പി.ജെ.അബ്ദുല്‍കലാം ടെക്നോളജിക്കല്‍ സര്‍വകലാശാലയുടെ കീഴില്‍ തിരുവനന്തപുരം ഗവ.എന്‍ജിനിയറിങ് കോളേജ് ബര്‍ട്ടന്‍ഹില്‍ നടത്തുന്ന ഇന്റര്‍ഡിസിപ്ലിനറി ട്രാന്‍സ്ലേഷണല്‍ എന്‍ജിനിയറിങ് എം.ടെക്. കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവര്‍ക്കും അപേക്ഷിക്കാം. സാമൂഹിക പ്രതിബദ്ധതയും പുത്തന്‍ ആശയങ്ങള്‍ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് കോഴ്സിന്റെ സവിശേഷതകള്‍. വിശദവിവരങ്ങള്‍ക്ക് www.tplc.gecbh.ac.in / www.gecbh.ac.in7736136161/ 9995527866. ഒക്ടോബര്‍ 16നകം അപേക്ഷിക്കണം.

അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ആറ് മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടോട്ടല്‍ സ്റ്റേഷന്‍, ആട്ടോകാഡ്‌ലെവല്‍ 1, റ്റാലി(3 മാസം) എന്നീ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍: 04712360611, 8075289889.

എന്‍ജിനീയറിങ്​/ ഫാര്‍മസി/ ആര്‍ക്കിടെക്​ചര്‍ ഓപ്​ഷന്‍ ഇന്നു കൂടി സമര്‍പ്പിക്കാം

എ​ന്‍​ജി​നീ​യ​റി​ങ്​/ ഫാ​ര്‍​മ​സി/ ആ​ര്‍​ക്കി​ടെ​ക്​​​ച​ര്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​പ്​​ഷ​ന്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ ഇന്ന് വൈ​കീ​ട്ട്​ മൂ​ന്നു​​വ​രെ നീ​ട്ടി. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ മ​തി​യാ​യ സ​മ​യം ല​ഭി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തെ തു​ട​ര്‍​ന്നാ​ണ്​​​ ഒ​രു ദി​വ​സം നീ​ട്ടി​യ​ത്.മ​റ്റ്​ ഷെ​ഡ്യൂ​ളി​ല്‍ മാ​റ്റ​മി​ല്ല. ഒ​ക്​​ടോ​ബ​ര്‍ 25ന​കം ര​ണ്ട്​ അ​ലോ​ട്ട്​​മെന്‍റ്​ പൂ​ര്‍​ത്തി​യാ​ക്കി എ​ന്‍​ജി​നീ​യ​റി​ങ്​ ക്ലാ​സു​ക​ള്‍ തു​ട​ങ്ങ​ണ​മെ​ന്ന സ​മ​യ​പ​രി​ധി നീ​ട്ടാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​റും എ.​െ​എ.​സി.​ടി.​ഇ​യും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

ബിഎസ്‍സി നഴ്സിങ്: അപേക്ഷകരുടെ വിവരങ്ങൾ വെബ്സൈറ്റിൽ

സംസ്ഥാനത്തെ  ബിഎസ്‍സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള വിവരങ്ങൾ എൽബിഎസ് സെന്ററിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

എന്‍ഡിഎ : വനിതകള്‍ക്ക് പ്രത്യേകമായി അപേക്ഷ ക്ഷണിച്ചു

നാഷണൽ ഡിഫൻസ്‌ അക്കാദമി(എൻഡിഎ)  പ്രവേശനത്തിന്‌ പെൺകുട്ടികളിൽനിന്ന്‌ മാത്രമായി അപേക്ഷ ക്ഷണിച്ചു.  ഇതിനായുള്ള വിശദമായ വിജ്ഞാപനംയുപിഎസ്‌സിപ്രസിദ്ധീകരിച്ചു.സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ്‌ നടപടി. വനിതകളെ എൻഡിഎ പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുന്നത്‌ വിവേചനപരമായ നിലപാടാണെന്ന്‌ ആഗസ്‌തിൽ കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. വനിതകൾക്ക്‌ എൻഡിഎയിൽ പ്രവേശനം നിഷേധിക്കുന്നത്‌ തുല്യതയ്‌ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവും ലിംഗ വിവേചനവുമാണെന്ന ഹർജിയിലായിരുന്നു ഉത്തരവ്‌. ഇതിനെത്തുടർന്ന്‌ കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുകൂല നിലപാട്‌ കോടതിയെ അറിയിച്ചിരുന്നു.

യുജിസി നെറ്റ് 2021 പരീക്ഷാ തീയതികളില്‍ വീണ്ടും മാറ്റം

യുജിസി നെറ്റ് 2021 പരീക്ഷാ തീയതികളില്‍ വീണ്ടും മാറ്റം. ഒക്ടോബര്‍ 17 മുതല്‍ 25വരെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ഒക്ടോബര്‍ 6 മുതല്‍ 11 വരെയായിരുന്നു പരീക്ഷ നടത്താന്‍ ആദ്യം നിശ്ചയിച്ച തീയതി. പിന്നീട് ഒക്ടോബര്‍ 6 മുതല്‍ 8 വരെയും ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 19 വരെയും മാറ്റി.

യുജിസി വിവിധ സ്‌കോളർഷിപ്പുകൾ: അപേക്ഷ ക്ഷണിച്ചു

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ  വിവിധ സ്കോളർഷിപ്പിലേക്ക്‌ കോളേജ്,യൂണിവേഴ്സിറ്റിവിദ്യാർഥികൾക്ക്‌ഇപ്പോൾഅപേക്ഷിക്കാം.ഒറ്റപെൺകുട്ടികൾക്കായുള്ള പിജി ഇന്ദിരാഗാന്ധി സ്കോളർഷിപ്, യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർമാർക്കായുള്ള പിജി സ്കോളർഷിപ്, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന പട്ടികജാതി, പട്ടിക വർഗ വിദ്യാർഥികൾക്കായുള്ള പിജി സ്കോളർഷിപ്, വടക്ക് കിഴക്കൻ മേഖലയ്ക്കുള്ള ഇഷാൻ ഉദയ് സ്പെഷ്യൽ സ്കോളർഷിപ് എന്നിവയിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.ദേശീയ സ്‌കോളർഷിപ് പോർട്ടൽ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. വിശദവിവരങ്ങൾക്ക്‌: 

മദ്രാസ് ഐ.ഐ.ടി.യില്‍ എക്‌സിക്യുട്ടീവ് എം.ബി.എ.: അപേക്ഷ ഒക്ടോബര്‍ 19 വരെ

മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) മാനേജ്‌മെന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ്, എക്‌സിക്യുട്ടീവ് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഇടവിട്ടുള്ള വാരാന്ത്യങ്ങളില്‍ (ശനി, ഞായര്‍) ക്ലാസ് റൂം കോണ്ടാക്ട് പ്രോഗ്രാമുകള്‍ ഉണ്ടാകും. .വിവരങ്ങള്‍ക്ക്: www.doms.iitm.ac.in/emba

മാതൃഭൂമി മീഡിയാ സ്‌കൂളില്‍ രണ്ടാംഘട്ട പ്രവേശനം: ഉയര്‍ന്ന പ്രായപരിധി 30

മാതൃഭൂമി മീഡിയാ സ്‌കൂളില്‍ രണ്ടാംഘട്ട പ്രവേശനം തുടങ്ങി. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം പ്രിന്റ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ, പോസ്റ്റ് ഗ്രാജ്വേജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം പ്രിന്റ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം ബ്രോഡ്കാസ്റ്റ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ.എന്നീ രണ്ട് റെഗുലര്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം. യോഗ്യത: ഏതെങ്കിലുംവിഷയത്തിലുള്ള അംഗീകൃത ബിരുദം.അവസാന തീയതി ഒക്ടോബര്‍ 18. വിവരങ്ങള്‍ക്ക്: 9544038000www.mathrubhumimediaschool.com.

ഓങ്കോളജി നഴ്‌സിങ്‌ കോഴ്‌സ്

റീജണൽ കാൻസർ സെന്റർ ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഓങ്കോളജി നഴ്‌സിങ്‌ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബർ 30 വൈകീട്ട് അഞ്ച് വരെ ഓൺലൈനിലും നാല് മണിക്ക് മുമ്പ് അപേക്ഷയുടെ പ്രിന്റ്ഔട്ട് തപാലിലും അക്കാദമിക്ക് അഡീഷണൽ ഡയറക്ടർക്ക് സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in.

പി.ജി, ബി.എഡ് പ്രവേശനം: എം.ജിയിൽ ആദ്യ അലോട്ട്മെൻറായി

എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്​​റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നും ട്ര​യി​നി​ങ്​ കോ​ള​ജു​ക​ളി​ലെ ബി.​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​മു​ള്ള അ​ലോട്ട്മെൻറ് ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സർവകലാശാല

ഒഴിവുള്ള സീറ്റുകളില്‍ ബിരുദ പ്രവേശനം 11 മുതല്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-22 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തില്‍ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് അതത് കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്കു പട്ടിക ഒക്ടോബര്‍ 11-ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് ലോഗിന്‍ വഴി വിവിധ പ്രോഗ്രാമുകളുടെ റാങ്ക് നില പരിശോധിക്കാം. മെറിറ്റടിസ്ഥാനത്തില്‍ 11 മുതല്‍ കോളേജുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പ്രവേശനം നേടാവുന്നതാണ്.

ബിരുദപ്രവേശനം: ലേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് ഒക്ടോബര്‍ 12 മുതല്‍ ലേറ്റ് ഫീസോടു കൂടി രജിസ്റ്റര്‍ ചെയ്യാം. 2021-22 അധ്യയന വര്‍ഷത്തെ ബിരുദ പ്രോസ്‌പെക്ടസില്‍ പറഞ്ഞതുപോലെ മുമ്പ് അപേക്ഷിച്ചവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്‌ട്രേഷന്‍ അപേക്ഷകരെ മെറിറ്റ് സീറ്റിലേക്ക് പരിഗണിക്കൂ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍admission.uoc.ac.in

 കണ്ണൂർ സർവകലാശാല

ഒന്നാം സെമസ്റ്റർ ബിരുദ ബിരുദാനന്തര ക്ലാസുകൾ

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ 2021-22 അധ്യയന വർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദ ബിരുദാനന്തര ക്ലാസുകൾ ഓൺലൈൻ രീതിയിൽ 2021 ഒക്ടോബർ 11 ന് ആരംഭിക്കുന്നതായിരിക്കും .

എം.എ ആന്ത്രോപോളജി സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല എം.എ ആന്ത്രോപോളജി കോഴ്സിൽ പട്ടികജാതി വിഭാഗത്തിന് മൂന്നും പട്ടിക വർഗ്ഗ വിഭാഗത്തിന് ഒന്നും സംവരണ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 11 -10-2021 ന് തലശ്ശേരി പാലയാട് ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന ആന്ത്രോപോളജി വകുപ്പിൽ എത്തേണ്ടതാണ്.

0 comments: