2021, ഒക്‌ടോബർ 10, ഞായറാഴ്‌ച

കേരളത്തിലെ ഡിഗ്രി ,പിജി വിദ്യാർത്ഥികൾക്ക് 10000/-രൂപ വരെ ലഭിക്കുന്ന സുവർണ ജൂബിലി സ്കോളർഷിപ് . അപേക്ഷ പുതുക്കൽ ആരംഭിച്ചു ,

                                 



ആമുഖം

കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലും പഠിക്കുന്ന ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പ്  ആണ് സുവർണ ജൂബിലി മെരിറ്റ്  സ്കോളർഷിപ്പ്.2021-22 അധ്യയനവർഷത്തെ സുവർണ ജൂബിലി മെരിറ്റ് സ്കോളർഷിപ്പ് പുതുക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് വെബ്സൈറ്റായ www.dcescholarship.kerala.gov.in എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. എങ്ങനെ അപേക്ഷ സമർപ്പിക്കാം, എന്തൊക്കെ രേഖകളാണ് ആവശ്യമുള്ളത്,പ്രധാനമായും ആവശ്യമുള്ള യോഗ്യതകൾ വിശദമായി താഴെ നൽകിയിട്ടുണ്ട്.

പുതിയ അപേക്ഷ യോഗ്യതകൾ 

  • അപേക്ഷ സമർപ്പിക്കുന്ന കുട്ടി ഗവണ്മെന്റ് ,ഗവണ്മെന്റ് എയ്ഡഡ് കോളേജ് / അല്ലങ്കിൽ യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റ് ഡിഗ്രി ,പിജി പഠിക്കുന്ന ഒന്നാം വർഷ വിദ്യാർത്ഥി ആയിരിക്കണം 
  • അപേക്ഷ നൽകുന്ന വിദ്യാർത്ഥിക്ക് പ്ലസ് ടു വിൽ 50% മുകളിൽ ഗ്രേഡ് ലഭിച്ചിരിക്കണം 
  • അപേക്ഷ നൽകുന്ന വിദ്യാർത്ഥി BPL കുടുംബത്തിലെ കുട്ടി ആയിരിക്കണം 
അപേക്ഷ പുതുക്കൽ  യോഗ്യതകൾ
  • കേരളത്തിലെ കോളേജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലും പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം.
  • 2019-20, 2020-21 വർഷങ്ങളിൽ പ്രസ്തുത സ്കോളർഷിപ്പിന് അർഹരായവരും ഇപ്പോൾ തുടർന്ന് പഠിക്കുന്നവരുമായ രണ്ട് മൂന്ന് വർഷ ഡിഗ്രി രണ്ടാം വർഷ പിജി വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് പുതുക്കലിന് അപേക്ഷിക്കാവുന്നത്.
  • ഡിഗ്രി II year-ന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് 50% കുറയാതെയുള്ള മാർക്ക് ഫസ്റ്റ് സെമസ്റ്ററിൽ ഉണ്ടായിരിക്കണം.
  • മൂന്നാം വർഷത്തിന് അപേക്ഷിക്കുന്ന ഡിഗ്രി വിദ്യാർഥികൾക്ക് II & III സെമസ്റ്ററിൽ ഉള്ള മാർക്കിന്റെ അടിസ്ഥാനത്തിൽ അപേക്ഷിക്കാവുന്നതാണ്.
  • പിജി രണ്ടാം വർഷത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് I സെമസ്റ്ററിന് 50% കുറയാതെയുള്ള മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് അപേക്ഷ നൽകാവുന്നതാണ്.
ബന്ധപ്പെട്ട മറ്റു വിവരങ്ങൾ
  • ഒക്ടോബർ മാസം പത്താം തീയതി മുതൽ ഓൺലൈൻ അപേക്ഷ നൽകാവുന്നതാണ്.
  • അപേക്ഷകർക്ക് ഐഎഫ്എസ് കോഡ് ഉള്ള ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
  • വിദ്യാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി :15/10/2021
  • രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും മറ്റ് അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി :25/10/2021
  • സ്ഥാപനമേധാവി സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഓൺലൈൻ വഴി അംഗീകരിക്കേണ്ട അവസാന തീയതി :30/10/2021
  • മേൽ പറഞ്ഞിട്ടുള്ള വിഷയങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം സ്ഥാപന മേധാവിക്ക് മാത്രമായിരിക്കും.
സ്കോളർഷിപ്പ് തുക

 ഡിഗ്രി,പി ജി വിദ്യാർഥികൾക്ക് പ്രതിവർഷം 10,000/- രൂപയാണ് ലഭിക്കുന്നത്.

സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട രേഖകൾ
  • രജിസ്ട്രേഷൻ പ്രിന്റ് ഔട്ട്
  • അപേക്ഷകന്റെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് ( പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ച് അഡ്രസ് ഉൾപ്പെടുത്തണം )
  • മുൻ അധ്യയനവർഷത്തിലെ പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ( റിസൾട്ട് പബ്ലിഷ് ചെയ്തിട്ടില്ലെങ്കിൽ വിദ്യാർത്ഥികളിൽ നിന്നും സമ്മതപത്രം വാങ്ങേണ്ടതും മാർക്ക് ലഭിക്കുന്ന മുറയ്ക്ക് പകർപ്പ് അപേക്ഷയോടൊപ്പം സൂക്ഷിക്കേണ്ടതുമാണ്. )
  • ആധാർകാർഡിന്റെ കോ
 അപേക്ഷിക്കേണ്ട രീതി

വിദ്യാർത്ഥികൾക്ക് അപേക്ഷകൾ ഓൺലൈനായി 15/10/2021 വരെ സമർപ്പിക്കാവുന്നതാണ്. ഇതിനായി :
  • www.dcescholarship.kerala.gov.in വെബ്സൈറ്റിലെ Suvarna jubilee merit scholarship (SJMS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • വലതുവശത്തു കാണുന്ന Renewel button ക്ലിക്ക് ചെയ്യുക.


  • അപേക്ഷകൻ പഠിക്കുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന District, institution type എന്നിവ സെലക്ട് ചെയ്യുക.
  • പഠിക്കുന്ന സ്ഥാപനത്തിന്റെ പേര് സെലക്ട് ചെയ്യുക.
  • അപേക്ഷകർ പഠിക്കുന്ന കോഴ്സിൽ അഡ്മിഷൻ നേടിയ വർഷം സെലക്ട് ചെയ്യുക.
  • അപേക്ഷകന്റെ പേര് സെലക്ട് ചെയ്യുക.
  • രജിസ്ട്രേഷൻ ഐഡി പൂരിപ്പിക്കുക ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ചതിനുശേഷം submit ക്ലിക്ക് ചെയ്യുക.
  • ഓൺലൈനിലൂടെ അപേക്ഷ നൽകിയതിനുശേഷം View/print എടുക്കുക.
  • രജിസ്ട്രേഷൻ ഫോമിന്റെ print out അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ടതാണ്.
  • വിദ്യാർത്ഥി സമർപ്പിക്കുന്ന രേഖകളും രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും ഓൺലൈൻ വഴി സ്ഥാപനമേധാവി പരിശോധിക്കേണ്ടതാണ് (Verification).
  • സൂക്ഷ്മപരിശോധന കഴിഞ്ഞാൽ അപേക്ഷകൾ സ്ഥാപന മേധാവി ഓൺലൈൻവഴി അംഗീകരിക്കണം (Approval).
  • ഓൺലൈൻ വഴി അംഗീകരിച്ച അപേക്ഷകൾ അതാത് സ്ഥാപനങ്ങൾ തന്നെ സൂക്ഷിക്കേണ്ടതാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് ഇൻസ്പെക്ഷൻ ടീമിന് പരിശോധിക്കാൻ  വിധേയമാക്കേണ്ടതാണ്.
  • ൺലൈനിലൂടെ വെരിഫിക്കേഷനും അപ്രൂവലും നൽകാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.
Government Official Notification Download


അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക് താഴെ കമന്റ് ചെയ്യാം 

0 comments: