2021, ഒക്‌ടോബർ 9, ശനിയാഴ്‌ച

മ്യൂസിക് ഫൈൻ ആർട്സ് സ്കോളർഷിപ് -Music Fine Arts Scholarship 2021-22 application renewal started-apply now

                                   

 

തിരുവനന്തപുരം, തൃപ്പൂണിത്തുറ, പാലക്കാട് സര്‍ക്കാര്‍ സംഗീത കോളേജുകളില്‍ ബി.പി.എ./എം.പി.എ./ബി.എ./എം.എ. കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍ സര്‍ക്കാര്‍ ഫൈന്‍ ആര്‍ട്സ് കോളേജുകളില്‍ ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും 2021 -22 അധ്യയന വർഷത്തേക്കുള്ള മ്യൂസിക് സ്കോളര്ഷിപ്പിനും ഫൈൻ  ആർട്സ് സ്കോളർഷിപ്പിനും  പുതുക്കലിന് മാത്രമായി ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു .അപേക്ഷകൾക്ക് http://dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

യോഗ്യത

കുടുംബ വാർഷിക വരുമാന പരിധി 100000 രൂപ താഴെയുള്ള വിദ്യർത്ഥികളും ഇതേ സ്കോളർഷിപ് കഴിഞ്ഞ വർഷം ലഭിച്ചവർക്കുമാത്രമാണ് പുതുക്കലിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത് 

സ്കോളർഷിപ് തുക 

1 .ബിരുദ കോഴ്സ്  ബി .പി .എ ,ബി .എ 

സ്കോളർഷിപ് തുക -1250 പ്രതിവർഷം 

2 .ബിരുദാനന്തര സ്കോളർഷിപ് 

സ്കോളർഷിപ് തുക -1500 പ്രതിവർഷം

 അപേക്ഷിക്കേണ്ട രീതി

വിദ്യാർത്ഥികൾക്ക് അപേക്ഷകൾ ഓൺലൈനായി 19 /09 /2021മുതൽ  സമർപ്പിക്കാവുന്നതാണ്. ഇതിനായി :

  1. www.dcescholarship.kerala.gov.in വെബ്സൈറ്റിലെ Music fine arts scolarship  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  2. Apply online ൽ click ചെയ്യുക 
  3. സ്കോളർഷിപ് tab ൽ MAFS enter ചെയ്യുക 
  4. വലതുവശത്തു കാണുന്ന Renewal button ക്ലിക്ക് ചെയ്യുക.
  5. അപേക്ഷകൻ പഠിക്കുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന District, institution type എന്നിവ സെലക്ട് ചെയ്യുക.
  6. പഠിക്കുന്ന സ്ഥാപനത്തിന്റെ പേര് സെലക്ട് ചെയ്യുക.
  7. ഇപ്പോൾ പഠിക്കുന്ന കോഴ്‌സിന്റെ പേരും ചേർന്ന വർഷവും വിദ്യർത്ഥിയുടെ പേരും എന്റർ ചെയ്യുക 
  8. renewal id enter ചെയ്യുക 
  9. ഓൺലൈനിലൂടെ അപേക്ഷ നൽകിയതിനുശേഷം View/print എടുക്കുക.
  10. രജിസ്ട്രേഷൻ ഫോമിന്റെ print out അനുബന്ധ രേഖകൾ സഹിതം ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ടതാണ്.

സ്ഥാപന മേധാവികളുടെ ശ്രെദ്ധക്ക്

  • വിദ്യാർത്ഥി സമർപ്പിക്കുന്ന രേഖകളും രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും ഓൺലൈൻ വഴി സ്ഥാപനമേധാവി പരിശോധിക്കേണ്ടതാണ് (Verification).
  • സൂക്ഷ്മപരിശോധന കഴിഞ്ഞാൽ അപേക്ഷകൾ സ്ഥാപന മേധാവി ഓൺലൈൻവഴി അംഗീകരിച്ചി ക്കണം (Approval).
  • ഓൺലൈൻ വഴി അംഗീകരിച്ച അപേക്ഷകൾ അതാത് സ്ഥാപനങ്ങൾ തന്നെ സൂക്ഷിക്കേണ്ടതാണ്.
  • സൂക്ഷ്മ പരിശോധന കഴിഞ്ഞ അപേക്ഷകൾ 
  •  കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് ഇൻസ്പെക്ഷൻ ടീമിന് പരിശോധിക്കാൻ  വിധേയമാക്കേണ്ടതാണ്.

സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട രേഖകൾ

  1. രജിസ്ട്രേഷൻ പ്രിന്റ് ഔട്ട്
  2.  മുൻ അധ്യയനവർഷത്തിലെ പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ( റിസൾട്ട് പബ്ലിഷ് ചെയ്തിട്ടില്ലെങ്കിൽ വിദ്യാർത്ഥികളിൽ നിന്നും സമ്മതപത്രം വാങ്ങേണ്ടതും മാർക്ക് ലഭിക്കുന്ന മുറയ്ക്ക് പകർപ്പ് അപേക്ഷയോടൊപ്പം സൂക്ഷിക്കേണ്ടതുമാണ്. )

അവസാന തീയതികൾ 

  • വിദ്യാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി :15 /10/2021
  • രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും മറ്റ് അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി :18 /10/2021
  • സ്ഥാപനമേധാവി സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഓൺലൈൻ വഴി അംഗീകരിക്കേണ്ട അവസാന തീയതി :25 /10/2021

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


0 comments: