2021, ഒക്‌ടോബർ 9, ശനിയാഴ്‌ച

പാതിവഴിയിൽ പഠനം നഷ്ടമായവർക്ക് പോലീസിന്റെ ഹോപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

                                         


പകുതിവഴിയില്‍ പഠനം തടസപ്പെടുകയോ തോൽക്കുകയോ ചെയ്തവര്‍ക്ക് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് തുടര്‍പഠനം സൗജന്യമായി നടത്തുന്നതിന് കേരളാ പൊലീസ് ഒരുക്കുന്ന ഹോപ്പ് പദ്ധതിയിലേയ്ക്ക് ഇപ്പോള്‍തന്നെ രജിസ്റ്റര്‍ ചെയ്യാം.

ഇങ്ങനെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ തന്നെ സ്വന്തം ജില്ലയില്‍ കൃത്യമായ പരിശീലനം കൊടുക്കുന്ന വിധമാണ് പദ്ധതി മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം .

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിരവധി കുട്ടികള്‍ ഹോപ്പ് പദ്ധതി അനുസരിച്ചു പഠിച്ച്‌ വിജയം നേടിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ സ്വദേശത്തെ പൊലീസ് സ്റ്റേഷന്‍ മുഖേനയോ 9497900200 എന്ന ചിരി പദ്ധതിയുടെ ഹെല്‍പ്പ് ലൈന്‍ മുഖേനയോ ഒക്ടോബര്‍ 16നു മുന്‍പായി രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ ഇപ്പോൾ അറിയിക്കുന്നത്. 

0 comments: