2021, ഒക്‌ടോബർ 12, ചൊവ്വാഴ്ച

A+ കളുടെ എണ്ണം കൂടിയത് കൊണ്ടാണ് സീറ്റുകൾ കുറഞ്ഞത് എന്ന് : വിദ്യാഭ്യാസ മന്ത്രി

                                 
നമ്മുടെ സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റിൽ അഡ്മിഷനുമായി ബന്ധപ്പെട്ട നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രതികരണം അറിയിച്ചു . മന്ത്രിയുടെ വാദം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനു മറുപടി നൽകി യായിരുന്നു . മന്ത്രി വ്യക്തമാക്കിയത് സംസ്ഥാനത്ത് പരീക്ഷ ഫലം വന്നതില്‍ എപ്ലസ്‌കാരുടെ എണ്ണം വർദ്ധിച്ചതിനാൽ ആണ് വിദ്യാര്‍ഥികള്‍ക്ക് ആഗ്രഹിച്ച വിഷയത്തില്‍ സീറ്റ് ലഭിക്കാത്തതെന്നാണ് .

ഉയര്‍ന്ന മാര്‍ക്കുകള്‍ നേടിയിട്ടും ഇഷ്ടപ്പെട്ട് വിഷയം തിരഞ്ഞെടുക്കാന്‍ പറ്റാത്ത പ്രതിസന്ധിയിലാണ് വിദ്യാര്‍ഥികള്‍. ഇനിയും 85,314 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ ബാക്കിയുണ്ട്. ആകെയുള്ള സീറ്റ് ഒഴിവ്12,384 ആണ്.

ഈ വിഷയത്തെ സംസ്ഥാന സര്‍ക്കാര്‍ വളരെ ഗൗരവമായിട്ടാണ് കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 23ന് പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നടത്താനും തീരുമാനമായി. ഇതിനു ശേഷം സീറ്റുകള്‍ കുറവുണ്ടെങ്കില്‍ താലൂക്ക് അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്കു പ്രയാസമാകാത്ത രീതിയില്‍ ആയിരിക്കും സീറ്റ്ക്രമീകരണം നടത്തുക എന്നും മന്ത്രി വ്യക്തമാക്കി .

0 comments: