2021, ഒക്‌ടോബർ 12, ചൊവ്വാഴ്ച

( October 12) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ ,

                                              ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ സ്‌പോട്ട് അഡ്മിഷൻ

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ  പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഐ ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ  ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ്‌സ്‌റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നി പി ജി ഡിപ്ലോമ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ksid.ac.in സന്ദർശിക്കുക.

ഡി.സി.എ അപേക്ഷ ക്ഷണിച്ചു

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ ഡി.സി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം. അപേക്ഷകൾ www.scolekerala.org ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

കിറ്റ്‌സിൽ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം ബി എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ തൈക്കാട് കിറ്റ്‌സിന്റെ ആസ്ഥാനത്ത് 13ന് രാവിലെ 10ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org. ഫോൺ: 8111823377, 0471-2327707.

സൗജന്യ ഓൺലൈൻ മത്സര പരീക്ഷ

സംസ്ഥാന സർക്കാർ നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണം പദ്ധതി പ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കായി 30 ദിവസത്തെ സൗജന്യ  ഓൺലൈൻ മത്സരപരീക്ഷ പരീശീലന പരിപാടി നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റ വാട്ട്‌സ്ആപ്പ് നമ്പർ സഹിതം 13ന് മുൻപായി rpeeekm.emp.lbr@kerala.gov.in എന്ന ഇ-മെയിൽ ഐ.ഡിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ സ്‌പോട്ട് അഡ്മിഷന്‍

കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഐ ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്സ്റ്റയില്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍, ഇന്റഗ്രേറ്റഡ് ലൈഫ്‌സ്‌റ്റൈല്‍ പ്രോഡക്‌ട് ഡിസൈന്‍ എന്നി പി ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുകള്‍ ഉണ്ട്.ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിക്ക് 55 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksid.ac.in സന്ദര്‍ശിക്കുക.

ഐ​​​​​ബി​​​​​പി​​​​​എ​​​​​സ് ക്ലാ​​​​​ര്‍​​​​​ക്ക് പ​​​​​രീ​​​​​ക്ഷ

പൊ​​​​​​​തു​​​​​​​മേ​​​​​​​ഖ​​​​​​​ലാ ബാ​​​​​​​ങ്കു​​​​​​​ക​​​​​​​ളി​​​​​​​ലെ ക്ലാ​​​​​​​ര്‍​​​​​​​ക്ക് ത​​​​​​​സ്തി​​​​​​​ക​​​​​​​യി​​​​​​​ലെ നി​​​​​​​യ​​​​​​​മ​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​യി ഇ​​​​​​​ന്‍​​​​​​​സ്റ്റി​​​​​​​റ്റ്യൂ​​​​​​​ട്ട് ഓ​​​​​​​ഫ് ബാ​​​​​​​ങ്കിം​​​​​​​ഗ് പേ​​​​​​​ഴ്സ​​​​​​​ണ​​​​​​​ല്‍ സെ​​​​​​​ല​​​​​​​ക്ഷ​​​​​​​ന്‍ (ഐ​​​​​​​ബി​​​​​​​പി​​​​​​​എ​​​​​​​സ്) ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന പൊ​​​​​​​തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യ്ക്ക് (CWE) അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​ച്ചു.അ​​​​​​​പേ​​​​​​​ക്ഷ:www.ibps.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റ് വ​​​​​​​ഴി ഓ​​​​​​​ണ്‍​ലൈ​​​​​​​ന്‍ അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ര്‍​​​​​​​പ്പി​​​​​​​ക്കാം. നി​​​​​​​ര്‍​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ള്‍ വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ല്‍ ന​​​​​​​ല്‍​​​​​​​കി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്.

ക്യാംപസ് പ്ലേസ്മെന്റുകൾ, പരീക്ഷകൾ.. എല്ലാം ഇതിലുണ്ട്; പ്രത്യേക അക്കാദമിക് കലണ്ടർ

സാങ്കേതിക സർവകലാശാല അവസാന വർഷ വിദ്യാർഥികൾക്കായുള്ള പ്രത്യേക അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചു. ക്യാംപസ് പ്ലേസ്മെന്റുകൾ, പരീക്ഷകൾ, മൂല്യനിർണയം, ഇന്റേൺഷിപ്, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവ മുൻകൂട്ടി ആസൂത്രണം ചെയ്യാവുന്ന രീതിയിലാണു കലണ്ടർ തയാറാക്കിയിരിക്കുന്നതെന്ന് അക്കാദമിക് ഡീൻ.ഡോ.എ.സാദിഖ് അറിയിച്ചു

ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷനില്‍ പ്രവേശനം

തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷനില്‍ (എല്‍.എന്‍.സി.പി.ഇ.) വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.ഉയര്‍ന്ന പ്രായം 1.7.2021ന് 30. വിശദവിവരങ്ങള്‍ക്ക്  https://www.lncpe.gov.in/ ലെ സന്ദര്‍ശിക്കാം. അപേക്ഷ ഒക്ടോബര്‍ 15 വൈകീട്ട് ആറുവരെ ഓണ്‍ലൈനായി നല്‍കാം.

ഡിജിറ്റല്‍ സര്‍വകലാശാല: ആശങ്ക വേണ്ടെന്ന് മന്ത്രി പി. രാജീവ് 

സംസ്ഥാനത്തുനിന്ന് ലോകനിലവാരത്തിലേക്ക് ഉയരാനാകുന്ന സര്‍വകലാശാലയാകും ഡിജിറ്റല്‍ സര്‍വകലാശാലയെന്ന് മന്ത്രി പി. രാജീവ് നിയമസഭയില്‍ പറഞ്ഞു. പുതിയ സര്‍വകലാശാല സംബന്ധിച്ച് ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സംസ്​ഥാനത്തെ അധ്യാപക പരിശീലന കേന്ദ്രങ്ങൾ 18ന്​ തുറക്കും

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാതിരുന്ന സംസ്ഥാനത്തെ പ്രൈമറി അധ്യാപക പരിശീലന കേന്ദ്രങ്ങള്‍,പ്രീ-പ്രൈമറി അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സ്പെഷല്‍ ടീച്ചേഴ്സ് ട്രെയിനിങ്​ സെന്‍ററുകള്‍ എന്നിവ ഒക്​​ടോബർ 18 മുതൽ തുറന്നു പ്രവർത്തിക്കുമെന്ന്​ അധികൃതർ അറിയിച്ചു.

കുസാറ്റ്  സ്‌പോട്ട് അഡ്മിഷന്‍

  • കുസാറ്റ് ഗണിത ശാസ്ത്ര വകുപ്പില്‍ എം.എസ്.സി. മാത്തമാറ്റിക്‌സ് കോഴ്‌സില്‍ ഇ.ടി.ബി. വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് ഒക്‌ടോബര്‍ 20-ന് രാവിലെ 10.00 മണിക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫോണ്‍: 0484-2862461
  • കുസാറ്റ് അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പില്‍ എം.എ. അപ്ലൈഡ് ഇക്കണോമിക്സ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 20-ന് രാവിലെ 10.00 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫോണ്‍: 0484-2576030
  • കുസാറ്റ് ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പില്‍ എം.ടെക്. ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 20-ന് രാവിലെ 10.00 മണിക്ക് നടക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2575008. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 20-ന് രാവിലെ 10.00 മണിക്ക് മുമ്പ് instrumentation @cusat.ac.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ബന്ധപ്പെട്ട രേഖകള്‍ അയക്കണം.
  • കുസാറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ എം. ടെക്ക് കമ്പ്യൂട്ടര്‍ & ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കായി നടത്തുന്ന സ്‌പോട്ട് അഡ്മിഷന് ഒക്ടോബര്‍ 17-നകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https:// admissions.cusat.ac.in/
  • കുസാറ്റ് ബയോടെക്‌നോളജി വകുപ്പില്‍ എം.എസ്.സി. ബയോടെക്‌നോളജി, എം.എസ്.സി. മൈക്രോബയോളജി എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കായി നടത്തുന്ന സ്‌പോട്ട് അഡ്മിഷന് ഒക്ടോബര്‍ 18-ന് ഉച്ചക്ക് 2.30 നുള്ളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https:// admissions.cusat.ac.in/
  • കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ എം.ടെക് ഫുള്‍ ടൈം പ്രോഗ്രാമുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 21-ന് നടത്തും. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: https:// admissions.cusat.ac.in/
ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി വാർത്തകൾ 

കേരള സര്‍വകലാശാല 

പരീക്ഷാഫലം 

2021 ജൂണ്‍ മാസത്തില്‍ നടത്തിയ എം.എ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് 2019 -21 ബാച്ച് (സി.എസ്.എസ് ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

 ജൂലൈയില്‍ നടത്തിയ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2013 സ്‌കീം – 2017 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ എട്ടാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക് ഡിഗ്രി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. .

 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ മലയാളം (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി, രണ്ടാംവര്‍ഷ മേഴ്‌സി ചാന്‍സ് (1998 സ്‌കീം ആന്‍ഡ് 2001 സ്‌കീം) ഡിഗ്രി പരീക്ഷകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
 
 ടൈംടേബിള്‍

കേരള സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം. എഡ് (2018 സ്‌കീം റഗുലര്‍/ സപ്ലിമെന്ററി, 2015 സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ 2021 ഒക്ടോബര്‍ 25 മുതല്‍ ആരംഭിക്കുന്നതാണ്. 

എം.എസ്.സി ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ നാനോ സയന്‍സ്

കേരള സര്‍വ്വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ 2021 അധ്യയന വര്‍ഷം പുതിയതായി ആരംഭിക്കുന്ന എം.എസ്.സി ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ നാനോ സയന്‍സ് പ്രോഗ്രാമിന് 2021- 23 ബാച്ച് അഡ്മിഷന് എംഎസ്.സി ഫിസിക്‌സ് (അപ്ലൈഡ് ഇലക്ട്രോണിക്‌സ് / സ്‌പേസ് ഫിസിക്‌സ് / റിന്യുവബിള്‍ എനര്‍ജി) 2021 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളില്‍ നിന്നും പ്രവേശനം നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഒക്ടോബര്‍ 20 നകം ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതം അപേക്ഷകള്‍ CSS. keralauty@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ഈ മെയില്‍ ചെയ്യേണ്ടതാണ്.

സ്‌പെഷ്യല്‍ പരീക്ഷ

2021 ജൂണ്‍ മാസം നടത്തിയ ആറാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി (ത്രിവത്സരം), പത്താം സെമസ്റ്റര്‍ ബി.എ/ ബി.കോം/ ബി.ബി.എ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി, നാലാം സെമസ്റ്റര്‍ എം.എ/ എം.എസ്.സി/ എം.കോം പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്തു കോവിഡ്-19 കാരണം എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

എംജി സർവകലാശാല

അപേക്ഷാ തീയതി

നാലാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2018 അഡ്മിഷൻ – റഗുലർ/ 2018ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 29 ന് ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 20 വരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 22 വരെയും അപേക്ഷിക്കാം.

സ്‌പോട്ട് അഡ്മിഷന്‍

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർ നാഷണൽ റിലേഷൻസ് ബിരുദാനന്തര ബിരുദ കോഴ്‌സിൽ എസ്.സി./എസ്.ടി. വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ ഒഴിവുള്ള ഓരോ സീറ്റിലേക്ക് സ്‌പോട് അഡ്മിഷനുള്ള ഇന്റർവ്യൂ ഒക്‌ടോബർ 28ന് രാവിലെ 11ന് പഠനവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ അസൽ യോഗ്യതാ രേഖകളുമായി എത്തണം.

അപേക്ഷ 18 വരെ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ പിഎച്ച്.ഡി. കോഴ്‌സ്‌വർക് (2020 ബാച്ച് – സെക്കന്റ് സ്‌പെഷൽ) എക്‌സ്റ്റേണൽ പരീക്ഷകൾ ഒക്‌ടോബർ 20, 22 തീയതികളിൽ നടക്കും. അപേക്ഷകൾ ഒക്‌ടോബർ 18 വരെ പഠനവകുപ്പിൽ സമർപ്പിക്കാം.

എൽ.എൽ.എം. റാങ്ക് ലിസ്റ്റ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ 2021-22 അക്കാദമിക വർഷത്തേക്കുള്ള ദ്വിവത്സര എൽ.എൽ.എം. കോഴ്‌സിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷാ ഫലം

2021 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. ഫിസിക്‌സ് (സി.എസ്.എസ്. – 2019-2021 ബാച്ച് – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സർവകലാശാല

കോളേജുകളില്‍ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം

അഫിലിയേറ്റഡ് കോളേജുകളില്‍ 2021-22 അദ്ധ്യയനവര്‍ഷം മുതല്‍ പുതുതായി ആരംഭിക്കുന്ന അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സര്‍വകലാശാലക്കു കീഴിലുള്ള 9 ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 25. 

കണ്ണൂർ സർവകലാശാല

പി.എച്ച്.ഡി പ്രവേശനം- തിയതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2021-22 വർഷത്തിലെ പി.എച്ച്.ഡി പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 18.10.2021 (തിങ്കളാഴ്ച്ച) വരെ നീട്ടിയിരിക്കുന്നു. താത്പര്യമുള്ളവർ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. kannuruniversity.ac.in)

0 comments: