2021, ഒക്‌ടോബർ 13, ബുധനാഴ്‌ച

സൗജന്യ ബ്ലോക്ക്ചെയിൻ പ്രോഗ്രാമിന് കേരള ബ്ലോക്ക് ചെയിൻ അക്കാദമിയിൽ അപേക്ഷകൾ ആരംഭിച്ചു

                          

 

കേരള ബ്ലോക്ക്‌ചെയിന്‍ അക്കാഡമി ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഭാഗമായ നടത്തുന്ന സൗജന്യ ബ്ലോക്ക്‌ചെയിന്‍ കോഴ്‌സുകളിലേക്ക് അപേക്ഷകൾ ആരംഭിച്ചു. നവംബര്‍ 1 ന് ഒരു മാസം നീണ്ടു നില്‍ക്കുന്ന ബ്ലോക്ക്‌ചെയിന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം, എത്തേറിയം ബ്ലോക്ക്‌ചെയിന്‍ ഫണ്ടമെന്റല്‍ പ്രോഗ്രാം എന്നീ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കും. എഞ്ചിനീയറിംഗ്, സയന്‍സ്, ആര്‍ട്‌സ് എന്നിവയുള്‍പ്പെടെ എല്ലാ പശ്ചാത്തലങ്ങളിലുള്ള പഠിതാക്കള്‍ക്കും അനുയോജ്യമായ രീതിയിലാണ്ബ്ലോക്ക്‌ചെയിന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഈ കോഴ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ബിരുദധാരികള്‍ വരെയുള്ള ഏത് പ്രായക്കാര്‍ക്കും അനുയോജ്യമാണ്. ബ്ലോക്ക്‌ചെയിന്‍ അടിസ്ഥാനങ്ങള്‍, പ്രധാന ആശയങ്ങള്‍, ബ്ലോക്ക്‌ചെയിന്‍ ഉപയോഗങ്ങള്‍, പരിമിതികള്‍, ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ ഭാവി എന്നിവയെക്കുറിച്ച്‌ ആഴത്തിലുള്ള ധാരണ ഒരു മാസത്തെ ഈ സൗജന്യ ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ നിന്നും കിട്ടുന്നു .

കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെയും(കെ-ഡിഎസ്സി) മുദ്രണം ചെയ്ത കെബിഎ ഒപ്പിട്ട ഡിജിറ്റല്‍ ബ്ലോക്ക്‌ചെയിന്‍ പവര്‍ സര്‍ട്ടിഫിക്കറ്റ് പങ്കെടുക്കുന്നവര്‍ക്ക് നൽകുന്നതാണ് . എത്തേറിയം ബ്ലോക്ക്‌ചെയിന്‍ ഫണ്ടമെന്റല്‍ പ്രോഗ്രാമില്‍ എത്തേറിയം ബ്ലോക്ക്‌ചെയിനിലൂടെ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നൽകുന്നതായിരിക്കും.

സ്വയം-പഠിക്കാവുന്ന ഒരു മാസം ദൈര്‍ഘ്യമുള്ള ഈ പ്രോഗ്രാം ബ്ലോക്ക്‌ചെയിനിന്റെ അടിത്തറയും വികേന്ദ്രീകൃത ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിനുള്ള രീതികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എത്തേറിയം പ്ലാറ്റ്‌ഫോമിന്റെ സവിശേഷതകളും ഗുണങ്ങളും നന്നായി മനസിലാക്കാനും സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകളെ അറിയാനും നിര്‍മ്മിക്കാനും സുദൃഢമായി കൈകാര്യം ചെയ്യാനും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നു.മെറിറ്റുകളോടെ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അതേ വിഷയത്തില്‍ തുടര്‍ന്നുള്ള കോഴ്‌സിലേക്ക് 50% കിഴിവോടെ പ്രവേശനം കിട്ടുന്നതായിരിക്കും . ഒക്ടോബര്‍ 30ആണ് 

അപേക്ഷിക്കാനുള്ള അവസാന തീയതി. കോഴ്‌സിനായി രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും elearning.kba.ai/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

0 comments: