2021, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

അർഹരായ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനായി അടിയന്തര സംവിധാനം ഒരുക്കണമെന്ന് : റോയി അറക്കൽ

                                   അർഹരായ എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനത്തിന് സംവിധാനമൊരുക്കാൻ സർക്കാർ അടിയന്തര നടപടി എടുക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കാൽ വ്യക്തമാക്കി.

 അലോട്ട്മെന്റ് വന്നതിനുശേഷം 1,95,686 പേർ പ്രവേശനം കിട്ടാതെ പുറത്തു നിൽക്കുന്നു എന്നത് വിദ്യാഭ്യാസ മേഖല നേരിടുന്ന വളരെ ഗുരുതരമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇഷ്ടപ്പെട്ട കോഴ്സുകൾ പഠിക്കാൻ ലഭിക്കേണ്ടത് വിദ്യാർഥികളുടെ അവകാശം തന്നെയാണ്. പ്ലസ്ടുവിന് സീറ്റ് ലഭിക്കാത്തവർ വി എച്ച് എസ് സി യിൽ പഠിച്ചോളാൻ ഉള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം തന്നെയാണ് .

 എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിട്ടും ഉപരിപഠനത്തിന് അത് സാധ്യതയില്ലെന്നത് അത്യന്തം പരിഹാസ്യമാണ്.സർക്കാർ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെ 99.76% മെറിറ്റ് സീറ്റുകളും രണ്ടാം അലോട്ട്മെന്റ് നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. പ്ലസ് ടു പ്രവേശനം വളരെ വലിയ ദുരന്തത്തിൽ ആയി മാറിയിരിക്കുന്നത് മലപ്പുറം മേഖലയിലാണ്. മലപ്പുറം ജില്ലയിൽ മാത്രമായി 36,542 പേർക്ക് വേണ്ടി ബാക്കിയുള്ളത് വെറും ഒരു സീറ്റ് മാത്രമാണ്. അതേസമയം സംസ്ഥാനത്ത് മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ആയിരക്കണക്കിന് സീറ്റുകൾ അവകാശികളില്ലാത്ത ഒഴിഞ്ഞുകിടക്കുകയാണ്. പ്രവേശനം കിട്ടാത്ത വലിയ കൂട്ടം വിദ്യാർഥികൾക്ക് ശേഷിക്കുന്ന പോംവഴി വലിയ തുക നൽകി മാനേജ്മെന്റ് കമ്മ്യൂണിറ്റി ക്വാട്ടകളിൽ പ്രവേശനം നേടുകയോ ഓപ്പൺ സ്കൂളിൽ ചേരുകയോ ചെയ്യുകയോ എന്നതുമാത്രമാണ്. സാധാരണക്കാരായ ആളുകളെ സംബന്ധിച്ചെടുത്തോളം ഉപരിപഠനം വെറും സ്വപ്നമായി മാറും. വിദ്യാഭ്യാസത്തിനു മൊബൈൽഫോൺ വാങ്ങാൻ പണമില്ലാതെ ആത്മഹത്യചെയ്ത കുട്ടികളുടെ കേരളമാണ് എന്ന് സർക്കാർ ഒരിക്കലും മറക്കരുത്. അർഹരായ മുഴുവൻ വിദ്യാർഥികൾക്കും സർക്കാർ-എയ്ഡഡ് മേഖലയിൽ ഉപരിപഠനത്തിന് സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും റോയി അറയ്ക്കൽ ആവശ്യപ്പെട്ടു.

0 comments: