2021, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

ഇരുചക്ര വാഹനത്തിൽ കുട ചൂടി യാത്ര ചെയ്താൽ ഇനി പണി കിട്ടും ,മോട്ടോർ വാഹന വകുപ്പ് അറിയിപ്പ്

                              



കുട ചൂടി ഉള്ള ഇരുചക്രവാഹന യാത്രയ്ക്ക് വിലക്ക് കൊണ്ടുള്ള നിയമം കർശനമായി നടപ്പാക്കാൻ സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് വെളിപ്പെടുത്തിയാണ് ഗതാഗത കമ്മീഷണർ.

നിയമം കർശനമാക്കിയത് അപകടങ്ങൾ വളരെയധികം കൂടുന്ന സാഹചര്യത്തിൽ ആണ് എന്നാണ് വ്യക്തമാക്കുന്നത്. ഉത്തരവിൽ പറയുന്നത് ഇങ്ങനെ യാത്ര ചെയ്യുന്നവരിൽ നിന്ന് ആയിരം രൂപ പിഴ ഈടാക്കും എന്നാണ്.അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഗതാഗതവകുപ്പ് ഇതേക്കുറിച്ച് പഠനം നടത്തിയിരുന്നു. ഈ റിപ്പോർട്ട് പ്രകാരമാണ് ഉത്തരവ്. കഴിഞ്ഞ വർഷത്തിനിടയിൽ ഇത്തരത്തിൽ കുട പിടിച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തുണ്ടായ അപകടങ്ങളിൽ 14 പേരാണ് മരിച്ചത്. ഇരു ചക്ര വാഹനമോടിക്കുന്നവരോ പിറകിലിരുന്ന് യാത്ര ചെയ്യുന്നവരോ കുട തുറന്നു പിടിച്ച് യാത്രചെയ്യുന്നത് വളരെയധികം അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. കുടപിടിച്ച് നടന്നുപോകുമ്പോൾ തന്നെ കാറ്റടിച്ചാൽ നമ്മുടെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് പോകുന്നത് നമുക്ക് അനുഭവമുള്ള കാര്യമാണ്. കൂട് ഉണ്ടാക്കുന്ന ഉണ്ടാക്കുന്ന പാരച്യൂട്ട് ഇഫക്ട് പ്രവചിക്കാൻ കഴിയാത്തതാണ്.

ഇങ്ങനെ കുട ചൂടുന്നത് വാഹനം സഞ്ചരിക്കുന്ന സമയം അത്യന്തം അപകടകരമായ അവസ്ഥ വിശേഷമാണ് സൃഷ്ടിക്കുന്നത്. സഞ്ചരിക്കുന്നതിന് എതിർദിശയിലാണ് കാറ്റടിക്കുന്ന എങ്കിൽ വാഹനത്തിന്റെ വേഗതയും കാറ്റിന്റെ വേഗതയും കൂടുമ്പോൾ കിട്ടുന്ന വേഗതയിൽ ആയിരിക്കും അത് അനുഭവപ്പെടുന്നത്.

 ഉദാഹരണത്തിന് തന്നെ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററും കാറ്റിന്റെ വേഗത 30 കിലോമീറ്റർ ആണെന്നിരിക്കട്ടെ എങ്കിൽ അത് കുടയിൽ ചെയ്തത് മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലായിരിക്കും. കുടയുടെ വലിപ്പം കൂടുന്നതിനനുസരിച്ച് ഇത് സൃഷ്ടിക്കുന്ന മർദ്ദവും കൂടും. ഒരു മനുഷ്യനെ പറത്തിക്കൊണ്ട് പോകാൻ അത് ധാരാളം മതിയാകും ഈ സാഹചര്യത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാനും ഇത് ഇടയാക്കും. മാത്രവുമല്ല ഓടിക്കുന്ന ആൾ തന്നെയാണ് കുടപിടിക്കുന്നത് എങ്കിൽ അത് കാരണം ഉണ്ടാകുന്ന മറ്റു ബുദ്ധിമുട്ടുകളും നിയന്ത്രണം നഷ്ടം ഇരട്ടിക്കുന്നതിനും ഇത് കാരണമാകും.

0 comments: