2021, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

പ്ലസ് വൺ അപേക്ഷ സമർപ്പിച്ച എല്ലാവർക്കും സീറ്റ് ലഭിക്കില്ല എന്ന് വിദ്യാഭ്യാസ മന്ത്രി

                                     


ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവർക്കും സീറ്റ് കിട്ടിയില്ല എന്ന വിവരം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അപേക്ഷിച്ച എല്ലാവർക്കും സീറ്റ് നൽകണമെങ്കിൽ 1,31,996 സീറ്റുകൾ ആവശ്യം വരും. എന്നാൽ അത്രയും സീറ്റുകൾ ഇല്ല. വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും പോളിടെക്നിക്കിലും ആവശ്യമായ സീറ്റുകൾ ഉണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ അലോട്ട്മെന്റ് തീർന്നാൽ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ നേരത്തെയുള്ള അവകാശവാദം.എന്നാൽ തന്നെ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച കുട്ടികൾക്ക് പോലും ആഗ്രഹിച്ച വിഷയം പഠിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ. 655 മെറിറ്റ് സീറ്റുകൾ മാത്രമാണ് രണ്ടാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് വന്നതിനുശേഷം ബാക്കിയുള്ളത്.എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾക്ക് പോലും സീറ്റ് കിട്ടാതെ വൻ തുക നൽകി മാനേജ്മെന്റ് ക്വാട്ടയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മൊത്തത്തിൽ 4,65,219 പേരാണ് പ്ലസ് വണ്ണിന് അപേക്ഷിച്ചത്.എന്നാൽ രണ്ടാമത്തെ അലോട്ട്മെന്റ് തീർന്നപ്പോൾ 2,70,188 പേർക്കാണ് പ്രവേശനം ലഭിച്ചത്. ഇനി ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റുകൾ മാത്രമാണ്. 26000 സീറ്റുകളാണ് ഇനി കമ്മ്യൂണിറ്റി ക്വാട്ടയിൽ ബാക്കിയുള്ളത്. മാനേജ്മെന്റ് ക്വാട്ടയിൽ 45,000 സീറ്റുകളാണ് ബാക്കിയുള്ളത്. അപേക്ഷിച്ച മുഴുവൻ പേർക്കും പ്രവേശനം കിട്ടിയില്ല എന്നുള്ളതു വിദ്യാഭ്യാസമന്ത്രി സമ്മതിക്കുന്നു. അപേക്ഷിച്ചവർ 1,31,996 പേർക്ക് ഇനിയും അഡ്മിഷൻ നൽകേണ്ടതുണ്ട്.

എന്നിരുന്നാലും കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കനുസരിച്ച് എല്ലാവർക്കും പ്രവേശനം കിട്ടാറില്ല എന്ന് തന്നെയാണ് മന്ത്രിയുടെ വിശദീകരണം. സ്പോർട്സ് ക്വാട്ട സീറ്റിൽ ആളില്ലെങ്കിൽ അത് പൊതു സീറ്റ് പരിഗണിക്കുമ്പോൾ കുറേക്കൂടി സീറ്റ് കിട്ടുമെന്ന് മന്ത്രി പറയുന്നു. മാനേജ്മെന്റ് ക്വാട്ടയിലും ഏകജാലക സംവിധാനത്തിന് പുറത്തുമുള്ള അൺഎയ്ഡഡ് മേഖലകളിലും ഉണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശന ഫീസായി വലിയ തുക നൽകേണ്ടി വരും.

0 comments: