2021, ഒക്‌ടോബർ 20, ബുധനാഴ്‌ച

ഹയർ സെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപക നിയമന യോഗ്യത പരീക്ഷയായ സ്​റ്റേറ്റ് എലിജിബിലിറ്റി ടെസ്​റ്റ് (സെറ്റ് ​) ജനുവരി ഒമ്പതിന്​ നടത്തും.

ഹയർ സെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർ സെക്കൻഡറി അധ്യാപക നിയമന യോഗ്യത പരീക്ഷയായ സ്​റ്റേറ്റ് എലിജിബിലിറ്റി ടെസ്​റ്റ് (സെറ്റ് ​) ജനുവരി ഒമ്പതിന്​ നടത്തും. ഒക്​ടോബർ 30 ന്​ വൈകീട്ട്​ അഞ്ചു​വരെ www.lbscentre.kerala.gov.in ലൂടെ അപേക്ഷിക്കാം.

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ്​​ ടെക്നോളജിയാണ് പരീക്ഷ നടത്തുക. പ്രോസ്പെക്ടസും സിലബസും വെബ്സൈറ്റിൽ ലഭ്യമാണ്. ബിരുദാനന്തര ബിരുദത്തിന്​ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാനയോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക്​ ബി.എഡ് വേണ്ട. എസ്.സി/എസ്.ടി, വി.എച്ച്​, പി.എച്ച്​ വിഭാഗങ്ങൾക്ക്​ അഞ്ചു​ ശതമാനം മാർക്കിളവുണ്ട്​.

അടിസ്ഥാനയോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് നിബന്ധനകളോടെ അപേക്ഷിക്കാം. പി.ജി മാത്രം നേടിയവർ ബി.എഡ് അവസാനവർഷ വിദ്യാർഥികൾ ആയിരിക്കണം. അവസാനവർഷ പി.ജി ചെയ്യുന്നവരാണെങ്കിൽ ബി.എഡ് ഉണ്ടായിരിക്കണം. സെറ്റ് ഫലം പ്രഖ്യാപിച്ച്​ ഒരു വർഷത്തിനകം യോഗ്യത പൂർത്തിയാക്കിയില്ലെങ്കിൽ ആ ചാൻസിൽ പാസായതായി പരിഗണിക്കില്ല.

ജനറൽ, ഒ.ബി.സി വിഭാഗങ്ങൾ ഫീസിനത്തിൽ 1000 രൂപയും എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങൾ 500 രൂപയും ഓൺലൈനായി ഒടുക്കണം. പി.ഡബ്ല്യു.ഡി വിഭാഗക്കാർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പട്ടികവിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി, നോൺക്രീമിലെയർ വിഭാഗങ്ങൾ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസ്സൽ (2020 ഒക്ടോബർ 21 നും 2021 ഒക്ടോബർ 30 നും ഇടയിൽ ലഭിച്ചത്​) എന്നിവ പരീക്ഷ പാസാകുന്നപക്ഷം ഹാജരാക്കണം.

0 comments: