പോളിടെക്‌നിക്ക് സ്‌പോട്ട് അഡ്മിഷൻ
തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള സീറ്റുകളിൽ 22ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. പോളിടെക്‌നിക്ക് അഡ്മിഷൻ സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ പ്രോസ്‌പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള അസ്സൽ രേഖകളും ഫീസും ആയി എത്തണം.വിശദവിവരങ്ങൾക്ക്: www.polyadmission.org.
ബി.എഫ്.എ പരീക്ഷ ഒക്‌ടോബർ 26ന്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫൈൻ ആർട്‌സ് കോളജുകളിലേക്കുള്ള പ്രവേശനത്തിന് ഒക്‌ടോബർ 21 ന് നടത്താനിരുന്ന ബി.എഫ്.എ പ്രവേശന പരീക്ഷ മഴക്കെടുതിമൂലം 26 ലേക്ക് മാറ്റിവച്ചു.
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ടിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡി.സി.എ, സോഫ്റ്റ്‌വെയർ ടെസ്റ്റിംങ് അക്കൗണ്ടിംഗ്്, ടീച്ചേഴ്സ് ട്രെയിനിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയാണ് കോഴ്‌സുകൾ.കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്ജ് സെന്റർ, സ്‌പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ, 0471 2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
സംസ്ഥാനത്തെ എല്ലാ കോളജുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ചവരെ അവധി; സര്‍വകലാശാല പരീക്ഷകളും മാറ്റി
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ കോളജുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധിയായിരിക്കും. എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്‌നികുക്കള്‍ ഉള്‍പെടെയുള്ളസാങ്കേതികവിദ്യാഭ്യാസ,ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.
'സെറ്റ്' പരീക്ഷ ജനുവരി ഒന്‍പതിന്; ഒക്ടോബര്‍ 30ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം
ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമന യോഗ്യത പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ് ) ജനുവരി ഒമ്ബതിന് നടത്തും. ഒക്ടോബര്‍ 30 ന് വൈകീട്ട് അഞ്ചുവരെ www.lbscentre.kerala.gov.in ലൂടെ അപേക്ഷിക്കാം.
കീം രണ്ടാം ഘട്ട അലോട്ട്മെന്റ് ഫല പ്രഖ്യാപനം മാറ്റിവച്ചു.
ഫലം 2021 ഒക്ടോബര്‍ 19നായിരുന്നുപ്രസിദ്ധീകരിക്കാനിരുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഫല പ്രഖ്യാപനം മാറ്റിവച്ചതെന്ന് വ്യക്തമല്ല.ഫലപ്രഖ്യാപനത്തിന്റെ പുതുക്കിയ തിയതി cee.kerala.gov.in ല്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.
സിവില്‍ സര്‍വീസ് കോച്ചിംഗ്
സംസ്ഥാനത്തെ തൊഴിലാളികളുടെ മക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സിവില്‍ സര്‍വീസ് കോച്ചിംഗിനായി സ്ഥാപിച്ച കില സിവില്‍ സര്‍വീസ് അക്കാഡമിയുടെ ആദ്യ റെഗുലര്‍ ബാച്ചിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.പട്ടികജാതി പട്ടിക വര്‍ഗക്കാരില്‍ നിന്ന് 7 പേരും പിന്നാക്ക സമുദായങ്ങളിലെ 43 പേരും മുന്നോക്ക സമുദായങ്ങളിലെ 13 പേരും പ്രാഥമിക സെലക്ഷനില്‍ പരിശീലനത്തിന് തിരഞ്ഞെടുത്തു.
കാലിക്കറ്റില്‍ 23 വരെയുള്ള പരീക്ഷകള്‍ മാറ്റി
കാലിക്കറ്റ് സര്‍വകലാശാല ഒക്ടോബര്‍ 20 മുതല്‍ 23 വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. 25 മുതലുള്ള പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ സമയക്രമം പിന്നീട് പ്രഖ്യാപിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു അറിയിച്ചു.
കോളജുകള്‍ 25ന് തുറക്കും
കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകള്‍, സെന്‍ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ മുതലായവ തുറന്നുപ്രവര്‍ത്തിക്കുന്നത് ഈ മാസം 25ലേക്കു മാറ്റി. ഇതിനോടകം ക്ലാസുകള്‍ ആരംഭിച്ച അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും 25 മുതലേ ഇനി നേരിട്ടുള്ള ക്ലാസുകള്‍ ഉണ്ടാവുകയുള്ളൂ.
പട്ടികജാതിക്കാര്‍ക്ക് സൈബര്‍ശ്രീ സി-ഡിറ്റില്‍ സൗജന്യ പരിശീലനം
ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്ബ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ സൈബര്‍ശ്രീ സിഡിറ്റ് പരിശീലനം നല്‍കും.
മൂന്നു മാസത്തെ സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1,000 രൂപ സ്റ്റൈപെന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം മൂന്നു വര്‍ഷ ഡിപ്ലോമ/ എന്‍ജിനിയറിങ് പാസായവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അവസരം ലഭിക്കും.വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയ്‌ക്കൊപ്പം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി.ഒ, തിരുവനന്തപുരം – 695 015 എന്ന വിലാസത്തിലോ cybersricdit@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഒക്‌ടോബര്‍ 30 നകം അയയ്ക്കണം. അപേക്ഷകള്‍ www.cybersri.org യില്‍ ലഭ്യമാണ്. ഫോണ്‍: 0471-2933944, 9947692219, 9447401523.
കെല്‍ട്രോണില്‍ ജേണലിസം സീറ്റുകള്‍ ഒഴിവ്
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ തിരുവനന്തപുരം സെന്ററില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബിരുദധാരികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കണം.വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്ബിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം- 695 014. വിശദ വിവരങ്ങള്‍ക്ക് : 9544958182, 8137969292.
0 comments: