വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്റ്റലുകളിലും പ്രവേശിക്കാൻ വാക്സിൻ നിർബന്ധമാക്കുന്ന വ്യവസ്ഥകൾ നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സെപ്റ്റംബർ 16നും കൊളീജിയറകൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടർ ഒക്ടോബർ ഒന്നിനും സർക്കുലർ ഇറക്കിയിരുന്നു എന്നാൽ ഇതിനെതിരെ ഒരു ഹർജിയുണ്ടായിരുന്നു . ഈ ഉത്തരവുകളും ഇതുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ സമിതി ചെയർമാന്റെ ഉത്തരവുമാണ് ഹർ ജിക്കാർ ചോദ്യം ചെയ്തത്.
ചികിത്സ വേണ്ടെന്നുവെക്കാനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിൻറ ഭാഗമാണെന്നും സുപ്രീംകോടതി ഒരു കേസിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പകർച്ചവ്യാധികൾ നിയന്ത്രിക്കാനുള്ള അടിയന്തര നടപടികൾക്ക് ഭരണനിർവഹണ വിഭാഗത്തിനും അധികാരമുണ്ടെന്നും ഈ അധികാരത്തെ ചികിത്സ ഉപേക്ഷിക്കാനുള്ള അവകാശം ബാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും സിംഗിൾ ബെഞ്ച് ചൂണ്ടി.
0 comments: