2021, നവംബർ 7, ഞായറാഴ്‌ച

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി സിവിൽ സർവീസ് പരീക്ഷാ പരിശീലന

                                 


സെന്റർ ഫോർ കണ്ടിന്യൂയിംഗ്‌ എഡ്യൂക്കേഷൻ കേരളയുടെ നിയന്ത്രണത്തിൽ 2005 മുതൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി പ്രവർത്തനം നടത്തിവരുന്നു. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പൊന്നാനി കേന്ദ്രത്തിൽ  സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org ൽ നവംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനപരീക്ഷ നവംബർ 14 ന് 11 മുതൽ 1 വരെ ഓൺലൈനായി നടത്തും. നവംബർ 24 ന് ക്ലാസുകൾ (ഓൺലൈൻ/ഓഫ്ലൈൻ) ആരംഭിക്കും. 

പാലോളി കമ്മിറ്റി റിപ്പോർട്ടിന്റെ ശുപാർശപ്രകാരം സ്ഥാപിതമായ കേന്ദ്രത്തിലെ 50 ശതമാനം സീറ്റുകൾ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 10 ശതമാനം സീറ്റുകൾ പട്ടിക ജാതി/വർഗ വിഭാഗക്കാർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻഫീസ് സൗജന്യമാണ്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആന്റ് റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി. ഒ., പൊന്നാനി, പിൻ - 679573 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ:0494-2665489, 9746007504, 9846715386, 9645988778. www.ccek.org,   email.icsrgovt@gmail.com.0 comments: