2021, നവംബർ 27, ശനിയാഴ്‌ച

സ്കൂളുകളുടെ പ്രവൃത്തി സമയം വൈകീട്ട്​ നാലുമണി വരെയാക്കാൻ തീരുമാനം.പ്ലസ് വണ്ണിന് അധിക ബാച്ചുകൾ

സ്കൂളുകളുടെ പ്രവൃത്തി സമയം വൈകീട്ട്​ നാലുമണി വരെയാക്കാൻ തീരുമാനം.പ്ലസ് വണ്ണിന് അധിക ബാച്ചുകൾ.വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​ ഇതുസംബന്ധിച്ച്​ തീരുമാനമെടുത്തത്​.

കൃത്യ സമയത്ത് പാഠഭാ​ഗങ്ങൾ തീർക്കാൻ സാധിക്കുന്നില്ലെന്ന് അധ്യാപകർ പരാതിപ്പെട്ട സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തിരിക്കുന്നത്.നിലവിൽ ഉച്ചവരെയാണ് സ്കൂളുകളിൽ ക്ലാസുകൾ നടക്കുന്നത്.കൊവിഡ്​ സാഹചര്യത്തിൽ ഷിഫ്​റ്റ്​ അടിസ്​ഥാനത്തിൽ ഇടവിട്ട ദിവസങ്ങളിലാണ്​ മിക്ക സ്​കൂളുകളിലും ക്ലാസ്​ നടക്കുന്നത്​. അധ്യന സമയം വളരെ കുറഞ്ഞത്​ വിദ്യാർഥികളെ കാര്യമായി ബാധിക്കുന്നുണ്ട്​. ഈ സാഹചര്യത്തിലാണ്​ സ്​കൂൾ സമയം വൈകീട്ടുവരെയാക്കാൻ തീരുമാനിച്ചത്​. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷമായിരിക്കും ഇത്​ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

അതേസമയം, പ്ലസ് വണ്ണിന് 50 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കാനും വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

0 comments: