2021, നവംബർ 29, തിങ്കളാഴ്‌ച

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അവസരം നൽകിയേക്കും, പുതിയ അറിയിപ്പ് വന്നു

 


 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അവസരം നൽകിയേക്കും

പ്ലസ് വൺ പരീക്ഷയിൽ മാർക്ക് കുറഞ്ഞവർക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അവസരം നൽകിയേക്കും. ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തില്ലെന്ന് ഹയർ സെക്കൻഡറി വകുപ്പ് ആദ്യം പറഞ്ഞെങ്കിലും  കോവിഡ് അനന്തര ആരോഗ്യ കാരണങ്ങളാൽ പരീക്ഷ കൃത്യമായി എഴുതാനായില്ലെന്ന് ഒട്ടേറെ വിദ്യാർഥികൾ നിവേദനം നൽകിയിട്ടുണ്ട്.  ഇംപ്രൂവ്മെൻറ്   പരീക്ഷയുടെ പ്രായോഗികത ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

ഔദ്യോഗിക അറിയിപ്പ് http://www.dhsekerala.gov.in/

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലംപ്രസിദ്ധീകരിച്ചു.പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബര്‍ 2 നകം വിദ്യാര്‍ഥികള്‍ അപേക്ഷിക്കണം. പ്രിന്‍സിപ്പല്‍മാര്‍ ഡിസംബര്‍ 3 നകം അപേക്ഷ അപ്‌ലോഡ് ചെയ്യണം.

ലക്ഷദീപ് ,ഗൾഫ് ,എന്നീ സ്ഥലങ്ങളിലെ  വിദ്യർത്ഥികൾ ഡിമാൻഡ് ഡ്രാഫ്റ്റ്  (Drawn in favor of Joint Director, Examinations (Higher Secondary wing), Directorate of General Education 'Thiruvananthapuram) മുഖാന്തിരം അതാതു സ്കൂൾ പ്രിൻസിപ്പൽമാർക്കു സമർപ്പിക്കേണ്ടതാണ് .

ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയ ഫീസ് അതതു ഗവണ്മെന്റ് / എയ്ഡഡ് ,ഹയര്‍സെക്കന്‍ഡറി പ്രിൻസിപ്പൽമാരുടെ പി .ഡി .അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതും റീഫണ്ടിനു അർഹരായ വിദ്യാർത്ഥികൾക്ക് അത് തിരിച്ചു കൊടുക്കുകയും ബാക്കിയുള്ള തുക ട്രെഷറിയിൽ ഒടുക്കി ചെലാന്റെ പകർപ്പ് ഓഫീസിലേക്ക് അയച്ചു കൊടുക്കുകയും ഓഡിറ്റിംഗിന് ഹാജരാക്കേണ്ടതുമാണ് .എന്നാൽ അൺ എയ്ഡഡ് സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള ഫീസ് ട്രെഷറിയിൽ അടക്കണം .

അപേക്ഷാഫോമുകൾ അതാതു സ്കൂളിലെ Departmental portal ൽ നിന്ന് ലഭിക്കുന്നതാണ് .ഗവണ്മെന്റ് / എയ്ഡഡ് ,ഹയര്‍സെക്കന്‍ഡറി പ്രിൻസിപ്പൽമാർ  പുനർമൂല്യ നിർണയ ഫീസ് കൈപ്പറ്റി  പി .ഡി .അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതും  ഉത്തരക്കടലാസിന്റെ പകര്‍പ്പ്(ഫോട്ടോ കോപ്പി ), സൂക്ഷ്മ പരിശോധന (സ്‌ക്രൂട്ടിനി ) എന്നിവയുടെ ഫീസ് ട്രെഷറിയിൽ അടക്കേണ്ടതാണ് .അൺ എയ്ഡഡ് പ്രിൻസിപ്പൽമാർ  പുനര്‍മൂല്യനിര്‍ണയം, ഉത്തരക്കടലാസിന്റെ പകര്‍പ്പ്, സൂക്ഷ്മ പരിശോധന  എന്നിവയുടെ ഫീസ് ട്രെഷറിയിൽ അടക്കേണ്ടതാണ്.പ്രസ്തുത വിവരങ്ങൾ i exam  എന്ന ലിങ്കിലൂടെ അപ്‌ലോഡ് ചെയ്യേണ്ടതാണ് .

Head of Account - u0202-01-102-97-03 (other receipts)

ഫീസ് വിവരങ്ങൾ 

പുനര്‍മൂല്യനിര്‍ണയം

500

സൂക്ഷ്മ പരിശോധന

100

ഫോട്ടോകോപ്പി

300


0 comments: