2021, നവംബർ 21, ഞായറാഴ്‌ച

പോളിടെക്‌നിക് ഡിപ്ലോമ അഡ്മിഷൻ

 


സംസ്ഥാനത്തെ വിവിധ ഗവ. /എയിഡഡ് പോളിടെക്‌നിക് കോളേജുകളിൽ  സ്‌പോട്ട് അഡ്മിഷനു ശേഷവും നിലനിൽക്കുന്ന ഒഴിവുകളിലേക്ക് സ്ഥാപനാടിസ്ഥാനത്തിൽ പുതിയ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ www.polyadmission.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. പുതിയതായി അപേക്ഷ സമർപ്പിക്കുവാൻ താല്പര്യമുള്ളവർ നവംബർ 24, 25, 26 എന്നീ തീയതികളിൽ ഏതെങ്കിലും ദിവസം രാവിലെ 10 മണിക്ക് മുൻപായി അതതു സ്ഥാപനങ്ങളിൽ ഹാജരാകണം. അതത് ദിവസം ഹാജരാകുന്ന അപേക്ഷകരുടെ റാങ്കിന്റെ ക്രമത്തിലായിരിക്കും പ്രവേശനം.

ഓരോ ദിവസവും ഹാജരാകുന്ന അപേക്ഷകർക്ക് അഡ്മിഷൻ നൽകിയതിനു ശേഷവും നിലനിൽക്കുന്ന ഒഴിവുകൾ മാത്രമേ തൊട്ടടുത്ത ദിവസം പരിഗണിക്കുകയുള്ളൂ. പുതിയതായി അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷാ ഫീസ് (എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർ 75 രൂപയും മറ്റുള്ളവർ 150 രൂപയും) ബന്ധപ്പെട്ട സ്ഥാപനത്തിലെത്തി ഓൺലൈനായി അടയ്ക്കണം. പുതിയ അപേക്ഷകരോടൊപ്പം നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും പങ്കെടുക്കാം. അഡ്മിഷൻ ലഭിക്കുന്നവർ പ്രോസ്പക്ടസിൽ സൂചിപ്പിച്ചിട്ടുള്ള ഫീസ് അടക്കേണ്ടതും അപേക്ഷയിൽ പ്രതിപാദിച്ചിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതുമാണ്. ടി.സി ഒഴികെയുള്ള സർട്ടിഫിക്കറ്റുകൾക്ക് സമയം അനുവദിക്കുന്നതല്ല.


0 comments: