2021, നവംബർ 22, തിങ്കളാഴ്‌ച

(November 22) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഇന്ന് (തിങ്കളാഴ്ച)രാത്രി പ്രസിദ്ധീകരിക്കും

 പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഇന്ന് (തിങ്കളാഴ്ച)രാത്രി പ്രസിദ്ധീകരിക്കും. അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ക്ക് 23 മുതല്‍ 25 വരെ സ്കൂളുകളില്‍ പ്രവേശനം നേടാം.

പോളിടെക്‌നിക് ഡിപ്ലോമ അഡ്മിഷൻ: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

സംസ്ഥാനത്തെ വിവിധ ഗവ. /എയിഡഡ് പോളിടെക്‌നിക് കോളേജുകളിൽ  സ്‌പോട്ട് അഡ്മിഷനു ശേഷവും നിലനിൽക്കുന്ന ഒഴിവുകളിലേക്ക് സ്ഥാപനാടിസ്ഥാനത്തിൽ പുതിയ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ  സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ www.polyadmission.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. 

എസ്എസ്കെ: സ്കൂളുകളിൽ തുടർ പദ്ധതികൾക്ക് ഒരുക്കം

പഠനം എളുപ്പവും ഉല്ലാസകരവുമാക്കാൻ എസ്എസ്കെ (സമഗ്ര ശിക്ഷാ കേരള) പ്രൈമറി സ്കൂളുകളിൽ നടപ്പാക്കിയ പദ്ധതികൾക്കു പുതുമകളോടെ തുടർച്ച വരുന്നു. കോവിഡ് കാലത്ത് സ്കൂളുകളിലെത്താനാകാത്ത കുട്ടികൾക്കു പഠനവുമായുണ്ടായ അകൽച്ച നികത്തുന്നതിനു കൂടിയാണിത്. സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ആദ്യം നടക്കും.ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഭാഷ, ഗണിതം എന്നിവ എളുപ്പമാക്കാനാണു മലയാളത്തിളക്കം, ഉല്ലാസ ഗണിതം, ഗണിത വിജയം, ഹലോ വേൾഡ് തുടങ്ങിയ പദ്ധതികൾ ആരംഭിച്ചത്. 

എംഎസ് എക്സലിൽ പ്രാവീണ്യം നേടാൻ ഓൺലൈൻ ലൈവ് ക്ലാസ് 

മനോരമ ഹൊറൈസൺ, അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളിൽ ഒന്നായ എംഎസ് എക്സലിൽ പ്രാവീണ്യം നേടാൻ ഓൺലൈൻ ലൈവ് ക്ലാസ് ഒരുക്കുന്നു. എൻജിനീയറിങ്, അക്കൗണ്ടിങ്, മാർക്കറ്റിംഗ് തുടങ്ങി വിവിധ തൊഴിൽ മേഖലകളിൽ  എക്സലിന് സാധ്യതകളുണ്ട്.കംപ്യൂട്ടറിൽ അടിസ്ഥാന പരിജ്ഞാനമുള്ളവർക്കും എക്സൽ പഠിക്കാനാഗ്രഹിക്കുന്ന തുടക്കക്കാർക്കും ഈ ഓൺലൈൻ ലൈവ്കോഴ്‌സിൽ പങ്കെടുക്കാം..ഡിസംബർ  3 മുതൽ 6 വരെ  വൈകിട്ട് 8 മുതൽ 9.30 വരെ  നാല് ദിവസങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ പൂർണമായും ഓൺലൈൻ ആയിരിക്കും.കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ  9048991111.

മദ്രാസ് ഐഐടിയില്‍ എം.എസ്. ഇന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാം

സംരംഭകത്വ മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) മദ്രാസ് എം.എസ്.  ഇന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമിലൂടെ അവസരമൊരുക്കുന്നു. പഠിക്കുന്നതിനൊപ്പം വ്യത്യസ്ത ആശയങ്ങള്‍ നടപ്പാക്കാന്‍വേണ്ട സഹായങ്ങളും നല്‍കും.ബിരുദ, ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം..സ്റ്റാര്‍ട്ടപ്പ്, ഇന്‍ക്യുബേഷന്‍ അനുബന്ധമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രോഗ്രാം നടത്തുന്നത്. നൂതന സാങ്കേതികവിദ്യയിലൂടെ സമൂഹത്തിന് ഗുണകരമായ രീതിയില്‍ പുതിയ സംരംഭങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം.അവസാന തീയതി: നവംബര്‍ 30 വിവരങ്ങള്‍ക്ക്: research.iitm.ac.in.

ഗവേഷകര്‍ക്ക് അവസരം: യങ് സയന്റിസ്റ്റ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റ് സ്‌കീം

യുവ ഗവേഷകരെ സാമൂഹ്യവികസനമേഖലകളിലേക്ക് ആകര്‍ഷിക്കുന്നതിന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയം നടപ്പാക്കിവരുന്ന സ്‌കീം ഫോര്‍ യങ് സയന്റിസ്റ്റ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റി (സിസ്റ്റ്) ലേക്ക് പ്രൊപ്പോസലുകള്‍ നല്‍കാം..പ്രൊപ്പോസലുകള്‍ നവംബര്‍ 30നകം onlinedst.gov.in വഴി നല്‍കണം. പ്രോജക്ട് കാലാവധി മൂന്നുവര്‍ഷം കവിയരുത്. പ്രൊപ്പോസല്‍ dst.gov.in ലെ വിജ്ഞാപനത്തില്‍ നല്‍കിയ വിലാസത്തില്‍ തപാലില്‍ അയക്കണം.

ശാസ്ത്രജ്ഞരുമൊത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം: ദേശീയ സയൻസ് അക്കാദമികളിൽ സമ്മർ റിസർച്ച് ഫെലോഷിപ്പ്

സയന്‍സ്, എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍, ഫാര്‍മസി, വെറ്ററിനറി മേഖലകളില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍ക്കും കോളേജ്/സര്‍വകലാശാലാ അധ്യാപകര്‍ക്കും ദേശീയ സയന്‍സ് അക്കാദമികള്‍ സംയുക്തമായി നടത്തുന്ന സമ്മര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം..www.ias.ac.in, www.insaindia.res.in, nasi.org.in.സന്ദർശിക്കുക .

കേരള, കാലിക്കറ്റ്​ വിദൂര കോഴ്​സുകൾക്ക്​ അഞ്ച്​ വർഷത്തേക്ക് അംഗീകാരം

കേ​ര​ള, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സകോ​ഴ്​​സു​ക​ൾ​ക്ക്​ യു.​ജി.​സി​യു​ടെ ഡി​സ്​​റ്റ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ബ്യൂ​റോ അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി. എ​ല്ലാ​വ​ർ​ഷ​വും   അം​ഗീ​കാ​രം പു​തു​ക്കു​ന്ന​തി​ന്​ പ​ക​ര​മാ​ണി​ത്. ഇ​ത​നു​സ​രി​ച്ച്​ 2026 വ​രെ കോ​ഴ്​​സു​ക​ൾ ന​ട​ത്താം.

രാജീവ്​ഗാന്ധി ബയോടെക്​നോളജി സെൻററിൽ പി.എച്ച്​ഡി

കേന്ദ്രസർക്കാറിന്​ കീഴിലുള്ള സ്വയംഭരണ സ്​ഥാപനമായ രാജീവ്​ഗാന്ധി സെൻറർ ഫോർ ബയോടെക്​നോളജി (പൂജപ്പുര, തിരുവനന്തപുരം) 2022 ജനുവരിയിലാരംഭിക്കുന്ന പി.എച്ച്​ഡി പ്രോഗ്രാം പ്രവേശനത്തിന്​ അ​േപക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി ഡിസംബർ 10 വരെ. ഡിസീസ്​ബയോളജിയിലും പ്ലാൻറ്​ സയൻസിലുമാണ്​ ഗവേഷണപഠനം. വിജ്​ഞാപനം www.rgcb.res.iinൽനിന്ന്​ ഡൗൺലോഡ്​ ചെയ്​ത്​ അപേക്ഷിക്കാം.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ

 കേരളസര്‍വകലാശാല

ബിരുദാനന്തര ബിരുദ പ്രവേശനം 2021എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്‌മെന്റിനായി ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും ലോഗിന്‍ ചെയ്ത ശേഷം പ്രൊഫൈലിലെ കമ്മ്യൂണിറ്റിക്വാട്ട ലിങ്ക് ഉപയോഗിച്ച് താല്പര്യമുള്ള വിഷയങ്ങള്‍/കോളേജുകള്‍ പ്രത്യേക ഓപ്ഷനായി നല്‍കാവുന്നതാണ്. 

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ഗ്രൂപ്പ് 2 (മ) മൂന്നാം സെമസ്റ്റര്‍ ബി.എസ്‌സി. ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (328) പ്രോഗ്രാമിന്റെ (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2017, 2016 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

കേരളസര്‍വകലാശാലയുടെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി ഡിസംബര്‍ 2020 (2008 & 2013 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിന് നവംബര്‍ 30 വരെ അപേക്ഷിക്കാം. 

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് ഡിഗ്രി കോഴ്‌സിന്റെ (340), ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി, ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി & ബി.എസ്‌സി. ബയോടെക്‌നോളജി – മള്‍ട്ടിമേജര്‍ 2 (യ) (2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2017, 2016, 2015 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) എന്നീ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ആന്റ് ടാക്‌സ് പ്രൊസീജിയര്‍ ആന്റ് പ്രാക്ടീസ് (337) (2019 അഡ്മിഷന്‍ റെഗുലര്‍, 2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2017, 2016, 2015 അഡ്മിഷന്‍ സപ്ലിമെന്ററി, 2013 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 നവംബര്‍ 23 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ (ന്യൂ ജനറേഷന്‍ കോഴ്‌സ്) പരീക്ഷകള്‍ ഡിസംബര്‍ 1 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. 

പ്രാക്ടിക്കല്‍ – പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ സി.ബി.സി.എസ്.എസ്. സി.ആര്‍. നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് ഡിഗ്രി കോഴ്‌സിന്റെ നവംബര്‍ 15, 16 തീയതികളില്‍ നടത്തേണ്ടിയിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 23, 24 തീയതികളില്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. 

ബി.ടെക്. മേഴ്‌സിചാന്‍സ് – വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്., മെയ് 2021 (2008 സ്‌കീം) 2008, 2009 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ ഫൈനല്‍ മേഴ്‌സിചാന്‍സ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

എം.എസ്.ഡബ്ല്യൂ., എം.എസ്.ഡബ്ല്യൂ. (ഡി.എം.) & എം.എ.എച്ച്.ആര്‍.എം. – റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ എം.എസ്.ഡബ്ല്യൂ., എം.എസ്.ഡബ്ല്യൂ. (ഡി.എം.) & എം.എ.എച്ച്.ആര്‍.എം. കോഴ്‌സുകളിലേക്കും കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളേജ്, തിരുവനന്തപുരം വിഗ്യാന്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസ് എന്നീ കോളേജുകളിലെ എം.എസ്.ഡബ്ല്യൂ. കോഴ്‌സിലേക്കും 2021 – 22 അദ്ധ്യയന വര്‍ഷത്തേക്കുളള അഡ്മിഷനായി പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 

എംജി സർവകലാശാല

പരീക്ഷാ ഫലം

2020 നവമ്പറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്‌സി – ബയോ സ്റ്റാറ്റിസ്റ്റിക്സ് (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ. 

2021 സെപ്തംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്‌സി – എൻവയൺമെൻറൽ സയൻസസ് ആന്റ് മാനേജ്മെന്റ് (റഗുലർ),എം. എസ് സി സിഎൻവയൺമെൻറൽ സയൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് (റഗുലർ) മൂന്നാം സെമസ്റ്റർ എൻവയൺമെൻറൽ സയൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് ( സപ്ലിമെന്ററി) ( എൻവയൺമെൻറൽ ആന്റ് അറ്റമോസ്ഫെറിക് സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

2021 ജനുവരിയിൽ നടന്ന എം.എസ്‌സി – ബയോ കെമിസ്ട്രി (സി.എസ്.എസ്.) മൂന്നാം സെമസ്റ്റർ (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്മെൻറ് (2019 അഡ്മിഷൻ – റഗുലർ, 2015, 2016, 2017, 2018 അഡ്മിഷൻ -സപ്ലിമെന്ററി, 2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം വർഷ ബി.എസ് സി നഴ്സിംഗ് – 2012 – 2015 അഡ്മിഷൻ (സപ്ലിമെന്ററി), 2007 – 2009- അഡ്മിഷൻ – മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

0 comments: