2021, നവംബർ 24, ബുധനാഴ്‌ച

(November 24) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 

മെഡിക്കൽ റാങ്ക്​ പട്ടിക; നീറ്റ്​ മാർക്ക്​ സമർപ്പണം ഇന്ന്​ അവസാനിക്കും

മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​രള റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ നീ​റ്റ്​ പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക് ​സ​മ​ർ​പ്പ​ണം ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ അ​വ​സാ​നി​ക്കും.പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.inവെ​ബ്​​സൈ​റ്റി​ലെ കാ​ൻ​ഡി​ഡേ​റ്റ്​ പോ​ർ​ട്ട​ൽ വ​ഴി​യാ​ണ്​ മാ​ർ​ക്ക്​ വി​വ​രം സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജിൽ ബി. ടെക് കോഴ്‌സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കേരളാ എൻട്രൻസ് (KEAM) 2021 അല്ലെങ്കിൽ തത്തുല്യമായ മറ്റേതെങ്കിലും പ്രവേശന പരീക്ഷ പാസ്സായ യോഗ്യതാ സർട്ടിഫിക്കറ്റും സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 9895983656, 9995595456, 9497000337, 9495904240, 9605209257.

നീറ്റ് പരീക്ഷ: ഭിന്നശേഷിക്കാരിക്ക് ആശ്വാസവുമായി സുപ്രീം കോടതി 

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ അർഹമായ അധികസമയം കിട്ടാതിരുന്ന ഭിന്നശേഷിക്കാരിക്ക് അനുകൂലമായ നടപടി സ്വീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. വിദ്യാർഥിനിയുടേതല്ലാത്ത കാരണത്താൽ ഒന്നര മണിക്കൂർ അധികസമയം നിഷേധിക്കപ്പെട്ടുവെന്നതു കോടതി സ്ഥിരീകരിച്ചു.ഇതിന് എന്തു പരിഹാരം ചെയ്യാൻ കഴിയുമെന്നത് ഒരാഴ്ചയ്ക്കുള്ളിൽ നാഷനൽ ടെസ്റ്റിങ് ഏജൻസിക്കു (എൻടിഎ) തീരുമാനിക്കാം. ഉത്തരവിന്മേൽ സ്വീകരിച്ച നടപടി രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി .

വിദേശ എംബിബിഎസുകാർക്ക് ഇനി 2 വർഷം ഇന്റേൺഷിപ്

വിദേശ സർവകലാശാലകളിൽ എംബിബിഎസ് പഠിക്കാൻ പുതുതായി ചേരുന്നവർ പഠിക്കുന്ന സ്ഥാപനത്തിൽ ഒരു വർഷം ഇന്റേൺഷിപ്പ് നിർബന്ധമായി ചെയ്യണമെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ മാർഗരേഖ.ഇവർ ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം ഇവിടെയും പഠനപരിശീലനം നടത്തണം. ഫലത്തിൽ 2 വർഷമാകും ഇവർക്ക് ഇന്റേൺഷിപ്.ഈ നിർദേശങ്ങൾ പഠനം പൂർത്തിയാക്കിയവർക്കും നിലവിൽ പഠിക്കുന്നവർക്കും ബാധകമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട് .

കണ്ണൂര്‍ സര്‍വകലാശാലയും അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ തുടങ്ങുന്നു.

ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്ത പ്രകാരം ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകളും തുടങ്ങാന്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന കണ്ണൂര്‍ സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

ഗുജറാത്തില്‍ സ്വാശ്രയ ബി.എ.എം.എസ്., ബി.എച്ച്.എം.എസ്. അഖിലേന്ത്യാ ക്വാട്ട സീറ്റ് പ്രവേശനം

ഗുജറാത്തിലെ സ്വാശ്രയ ആയുര്‍വേദ, ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളിലെ ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., പ്രോഗ്രാമുകളില്‍ അഖിലേന്ത്യാതലത്തില്‍ നികത്തുന്ന 15 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ട സീറ്റ് പ്രവേശനത്തിന് അപേക്ഷിക്കാം..www.medadmgujarat.org എന്ന സൈറ്റില്‍ 200 രൂപ അടച്ച് നവംബര്‍ 28ന് വൈകീട്ട് നാലുവരെ 'പിന്‍' വാങ്ങാം. രജിസ്‌ട്രേഷന്‍ 28ന് വൈകീട്ട് ആറുവരെ നടത്താം..

രണ്ട് സ്‌പെഷ്യല്‍ റൗണ്ടുകള്‍; സിസാബ് അലോട്ട്‌മെന്റ് നടപടികള്‍ 27 മുതല്‍

ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) യുടെ അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം,, എന്‍.ഐ.ടി.+ സംവിധാനത്തില്‍ (എന്‍.ഐ.ടി., ഐ.ഐ.ഐ.ടി., ജി.എഫ്.ടി.ഐ. എന്നിവ) ഉള്ള ഒഴിവുകള്‍ നികത്താന്‍ സെന്‍ട്രല്‍ സീറ്റ് അലോക്കേഷന്‍ ബോര്‍ഡ് (സിസാബ്) നടസ്‌പെഷ്യല്‍ റൗണ്ട് അലോട്ട്‌മെന്റ് നടപടികള്‍ www.csab.nic.in ല്‍ നവംബര്‍ 27ന് തുടങ്ങും.

സാങ്കേതിക സര്‍വകലാശാല: ഒന്നാംവര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് അവബോധ പരിശീലന ക്ലാസുകള്‍

എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ഒന്നാംവര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അവബോധ പരിശീലന പരിപാടിക്ക് തുടക്കമായി. നവംബര്‍ 27 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ വിവിധ സാങ്കേതികവിദഗ്ദ്ധര്‍ ക്ലാസെടുക്കും.

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ്

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.അപേക്ഷാര്‍ത്ഥികള്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇവ പരിശോധിച്ച്‌ 26ന് വൈകിട്ട് അഞ്ചിനകം ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ സമര്‍പ്പിക്കണം. 

കണ്ണൂര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്നോളജിയില്‍ അഡ്മിഷന്‍ തുടരുന്നു

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ നടത്തി വരുന്ന പ്രൊഫഷണല്‍ കോഴ്സായ ബിഎസ്.സി കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു.

താല്‍പര്യമുള്ളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 24 വരെ കണ്ണൂര്‍ തോട്ടടയിലുള്ള ഐ.ഐ.എച്ച്‌.ടി ഓഫീസില്‍ എത്തിച്ചേരണം.വിശദവിവരങ്ങള്‍ക്ക് 0497 2835390, 9746394616 


ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എംജി സർവകലാശാല

അപേക്ഷ തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2022 വർഷത്തെ പ്രിലിംസ് കം മെയ്ൻസ് കോച്ചിങ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 വരെ ദീർഘിപ്പിച്ചു. അപേക്ഷഫോറത്തിനും വിശദവിവരത്തിനും ഫോൺ: 9188374553.

പ്രാക്ടിക്കൽ

2021 മാർച്ച്, ഒക്‌ടോബർ മാസങ്ങളിൽ നടന്ന ഒന്ന്, നാല് സെമസ്റ്റർ സി.ബി.സി.എസ്./ സി.ബി.സി.എസ്.എസ്. – റഗുലർ/റീഅപ്പിയറൻസ് ബിരുദപരീക്ഷകളുടെ ഭാഗമായ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 30 മുതൽ ഡിസംബർ 15 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ നടക്കും. വിശദവിവരം കോളേജ് ഓഫീസിൽ ലഭിക്കും.

സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ 2021-22 അധ്യയനവർഷത്തെ എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസിൽ ഒരു സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെ ബിരുദമെടുത്തിട്ടുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 30ന് പഠനവകുപ്പ് ഓഫീസിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9496793200, 7559085601.

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് പി.ജി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഓഗസ്റ്റിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ എജ്യൂക്കേഷൻ (സി.എസ്.എസ്. – 2019-2020 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഒക്‌ടോബറിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ 2019-2021 ബാച്ച് ഒന്ന്, രണ്ട്, സെമസ്റ്റർ എം.എ. സോഷ്യൽ വർക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ (സപ്ലിമെന്ററി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ആക്ചൂറിയൽ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. എൻവയൺമെന്റൽ സയൻസ് ആന്റ് മാനേജ്‌മെന്റ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. സൈബർ ഫോറൻസിക്‌സ് പി.ജി.സി.എസ്.എസ്. (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.

കണ്ണൂർ സർവകലാശാല

എം.സി.എ – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല പാലയാട് ഡോ.ജാനകി അമ്മാൾ ക്യാമ്പസിലെ ഐ.ടി സെൻറ്ററിൽ എം.സി.എ പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. പ്രവേശനത്തിനായി ജനറൽ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള യോഗ്യരായ വിദ്യാർത്ഥികൾക്ക് 26-11-2021 ന് മുൻപായി 9995092159 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

എം.എസ്.സി.അപ്ലൈഡ് സുവോളജി – സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ ജന്തുശാസ്ത്ര പഠന വകുപ്പിൽ എം.എസ്.സി.അപ്ലൈഡ് സുവോളജി പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ മൂന്നു സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനമാഗ്രഹിക്കുന്ന അർഹരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29-11-2021ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം. ഫോൺ:9847803136.

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ നവംബർ 27 ,28 തീയതികളിലായി (Saturday & Sunday 10 am to 4 pm ) എസ് എൻ കോളേജ് കണ്ണൂർ, എൻ എ എസ് കോളേജ് കാഞ്ഞങ്ങാട് , മേരി മാതാ കോളേജ് മാനന്തവാടി, സർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

ടൈംടേബിൾ

08.12.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ കോവിഡ് സ്പെഷ്യൽ (ഏപ്രിൽ 2021) പരീക്ഷകളുടെ ടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സർവകലാശാല ആസ്ഥാനമാണ് പരീക്ഷാകേന്ദ്രം.

08.12.2021 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി (2007 അഡ്മിഷൻ മുതൽ), ഏപ്രിൽ 2020 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2007 മുതൽ 2010 വരെയുള്ള അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.

0 comments: