കോട്ടയംജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ബസേലിയസ് കോളേജും ചേർന്ന് 18ന് സംഘടിപ്പിക്കുന്ന നിയുക്തി തെഴിൽമേളയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.അമ്പതിലധികം സ്ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ വിവിധ തസ്തികകളിലായി മൂവായിരം തൊഴിലവസരങ്ങളുണ്ടാകും.
ആർക്കൊക്കെ പങ്കെടുക്കാം ?
18 മുതൽ 40 വരെ പ്രായമുള്ള എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഐടിസി, ഡിപ്ലോമ, ബി ടെക്, നഴ്സിംഗ്, ബിരുദം, ബിരുദാനന്തരബിരുദം, പാരാമെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അവസാനവർഷ വിദ്യാർഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും പങ്കെടുക്കാം.
തൊഴിൽ മേഖലകൾ
ബാങ്കിങ്, നോൺബാങ്കിങ്, എഫ്എംസിജി, ടെക്നിക്കൽ, നോൺടെക്നിക്കൽ, ഐടി, എൻജിനിയറിങ്, ഓട്ടോമൊബൈൽ, എഡ്യൂക്കേഷൻ, ഫർമസ്യൂട്ടിക്കൽസ്, ബിപിഒ, മാനുഫാക്ചറിങ്, റീട്ടെയിൽ,ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, എച്ച് ആർ മാനേജ്മെന്റ്, ഇൻഷുറൻസ്, ഹെൽത്ത്, സെയിൽസ്, സർവീസ്, എമർജൻസി മാനേജ്മന്റ് സർവീസ്, ഹെൽത്ത്കെയർ എന്നീ മേഖലകളിലെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
മറ്റു ജില്ലകളിലെ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ ഡിസംബർ 14നകം www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന അഡ്മിറ്റ് കാർഡ് മേളയിൽ ഹാജരാക്കണം. ഫോൺ: 0481-2560413, 2563451, 2565452
0 comments: