2021, ഡിസംബർ 29, ബുധനാഴ്‌ച

മെഗാ ജോബ് ഫെയര്‍ ജീവിക - 2022 ഡിസംബര്‍31 വരെ രജിസ്റ്റര്‍ ചെയ്യാം

                                                  

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അടുത്ത മാസം 8, 9 തീയതികളില്‍ തൊഴില്‍ മേള.മെഗാ ജോബ് ഫെയര്‍ ജീവിക - 2022 എന്ന പേരില്‍ നടത്തുന്ന തൊഴില്‍ മേളയില്‍ തൊഴിലന്വേഷകര്‍ക്ക് ഡിസംബര്‍31 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് . 42 കമ്പനികളിലേക്കായി 2124 തൊഴില്‍ അവസരങ്ങളാണു പ്രതീക്ഷിക്കുന്നത്. ഇതില്‍ 1916 ഒഴിവുകള്‍ സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്തു. 

വിവിധ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കു മേളയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി , എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തിലാണ് തൃക്കാക്കര ഭാരത് മാതാ കോളേജില്‍ മേള സംഘടിപ്പിക്കുന്നത്.മെഗാ ജോബ് ഫെയറില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9207027267 എന്ന നമ്പറിൽ ബന്ധപ്പെടാം.

0 comments: