2021, ഡിസംബർ 29, ബുധനാഴ്‌ച

വാട്സ്ആപ്പ് വഴി അക്കൗണ്ട് ബാലൻസ് അറിയുന്നത് എങ്ങനെ?

 



ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്സ്ആപ്പ് എന്നത് തർക്കമില്ലാത്ത കാര്യമാണ്. നേരത്തെ പറഞ്ഞത് പോലെ മികച്ച ഫീച്ചറുകളും ഇന്റർഫേസുമാണ് വാട്സ്ആപ്പിന്റെ ഏറ്റവും വലിയ പ്ലസ്പോയിന്റ്. ഇടയ്ക്കിടെ പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ വാട്സ്ആപ്പ് പുറത്തിറക്കിയ പ്രധാന ഫീച്ചറുകളിൽ ഒന്നാണ് പേയ്മെന്റ് ഫീച്ചർ.

 വെറുമൊരു ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷൻ എന്ന നിലയിൽ നിന്നുള്ള മാറ്റം എന്ന നിലയ്ക്കാണ് വാട്സ്ആപ്പ് തങ്ങളുടെ പേയ്മെന്റ് ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ദിവസവും ഏറ്റവും അധികം തവണ ഉപയോഗിക്കുന്ന ആപ്ലിക്കേഷനിൽ തന്നെ പേയ്മെന്റ്സ് ഫീച്ചറുകളും വരുന്നത് യൂസേഴ്സിനും വലിയ അനുഗ്രഹം ആണ്. സാമ്പത്തിക ഇടപാടുകൾ നടത്താൻ മറ്റ് ആപ്ലിക്കേഷനുകളിലേക്ക് പോകേണ്ടതില്ല എന്നതാണ് പ്രധാന പ്രത്യേകത. ഉപയോക്താക്കൾക്ക് സന്ദേശമയയ്‌ക്കലിന് അപ്പുറത്തേക്ക് ഷോപ്പിങ് അടക്കം നിരവധി കാര്യങ്ങൾ വാട്സ്ആപ്പ് പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. പിന്നാലെയാണ് പ്ലാറ്റ്‌ഫോമിൽ നിന്നും 'പേയ്‌മെന്റ്' നടത്താനുള്ള സൗകര്യവും ലഭിക്കുന്നത്. അക്കൌണ്ടിലെ ബാലൻസ് അടക്കം മനസിലാക്കാൻ വേണ്ടിയുള്ള ഫീച്ചറും പേയ്മെന്റ് സംവിധാനത്തിനൊപ്പം ലഭ്യമാണ്.

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അല്ലെങ്കിൽ എൻപിസിഐയുടെ പങ്കാളിത്തത്തോടെയാണ് വാട്സ്ആപ്പ് പേയ്‌മെന്റ് ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് അല്ലെങ്കിൽ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് രീതി ആണിത്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിൽ, പേയ്‌മെന്റ് ഫീച്ചർ നിങ്ങൾക്ക് ലഭിക്കും, ഫീച്ചറിന്റെ സഹായത്തോടെ നിങ്ങൾക്ക് വാട്സ്ആപ്പ് വഴി പണം അയയ്‌ക്കാനും വാട്സ്ആപ്പ് വഴി പണം സ്വീകരിക്കാനും കഴിയും. ഈ ഫീച്ചർ ഉപയോഗിക്കുന്നതിന്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അതേ നമ്പർ തന്നെയായിരിക്കണം നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ എന്നത് ശ്രദ്ധിക്കേണ്ട വിഷയം ആണ്.

 വാട്സ്ആപ്പ് പേയ്മെന്റ് ഫീച്ചർ ഉപയോഗിക്കാൻ നിങ്ങളുടെ ഡിവൈസിൽ ആൻഡ്രോയിഡ്, ഐഒഎസ് ഒഎസുകളുടെ ഏറ്റവും പുതിയ വേർഷൻ ഉണ്ടായിരിക്കണം. മാത്രമല്ല വാട്സ്ആപ്പ് നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിട്ടും ഉണ്ടായിരിക്കണം. ഇത്രയും കാര്യങ്ങൾ ശരിയാക്കിയാൽ നിങ്ങൾക്ക് വാട്സ്ആപ്പ് പേയ്‌മെന്റ് ഫീച്ചർ ഉപയോഗിക്കാം. 

 വാട്സ്ആപ്പ് വഴി അക്കൌണ്ട് ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ?

സെറ്റിങ്സിൽ നിന്നും അക്കൗണ്ട് ബാലൻസ് എങ്ങനെപരിശോധിക്കാം?

  • ആദ്യം നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് തുറക്കുക.
  • നിങ്ങൾ ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഡിവൈസ് ആണെങ്കിൽ മോർ ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഐഫോൺ യൂസ് ചെയ്യുന്നവർ സെറ്റിങ്സിലും ടാപ്പ് ചെയ്യുക.
  • ഇപ്പോൾ, പേയ്‌മെന്റുകളിൽ ടാപ്പ് ചെയ്യുക.
  • അടുത്തതായി പേയ്‌മെന്റ് മെത്തേഡിന് താഴെ കാണാൻ കഴിയുന്ന ബാങ്ക് അക്കൗണ്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ഇവിടെ, വ്യൂ അക്കൗണ്ട് ബാലൻസ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്‌ത് നിങ്ങളുടെ യുപിഐ പിൻ നൽകുക.

പണം അയയ്ക്കുന്ന സമയത്ത് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം

  • പേയ്‌മെന്റ് മെസേജ് സ്‌ക്രീനിൽ നിന്ന് ലഭ്യമായ പേയ്‌മെന്റ് മെത്തേഡ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • ശേഷം വ്യൂ അക്കൗണ്ട് ബാലൻസ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
  • നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, ബാലൻസ് അറിയേണ്ട ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.
  • അവസാനമായി നിങ്ങളുടെ യുപിഐ പിൻ നൽകുക. നിങ്ങളുടെ അക്കൌണ്ടിലെ ബാലൻസ് അറിയാൻ കഴിയും.

0 comments: