2021, ഡിസംബർ 29, ബുധനാഴ്‌ച

എ ടി എം നിയമങ്ങള്‍ ജനുവരി മുതല്‍ മാറുന്നു,

 RBI സെപ്റ്റംബറില്‍ പുറത്തിറക്കിയ നിയമം അനുസരിച്ച് ജനുവരി 1 മുതല്‍ ,  സൗജന്യ പരിധിയ്ക്ക് ശേഷം പണം  പിന്‍വലിക്കുമ്പോള്‍  കൂടുതല്‍ തുക ബാങ്ക് ഈടാക്കും. ഉപഭോക്താവ് സൗജന്യ പ്രതിമാസ പരിധി അവസാനിച്ചതിന് ശേഷം  ATM ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോള്‍ ആണ് ബാങ്ക് അധിക തുക ഈടാക്കുക. മുന്‍പ് നല്‍കിയിരുന്ന നിരക്കിനേക്കാള്‍ 1  രൂപ അധികം നൽകേണ്ടിവരുമെന്ന് ആർബിഐ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

പുതിയ ATM നിയമങ്ങളും ATM നിരക്കുകളും  ഇപ്രകാരം:-

  • സൗജന്യ പരിധി അവസാനിച്ചതിന് ശേഷം ഉപഭോക്താക്കൾ നടത്തുന്ന ഓരോ ഇടപാടിനും  21 രൂപ നല്‍കണം. മുന്‍പ് ഇത് 20 രൂപ ആയിരുന്നു. 
  • നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമായി RBI പറയുന്നത്  2014 ഓഗസ്റ്റ് മുതൽ നിരക്കുകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നതാണ്. 
  • ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം ബാങ്കിൽ നിന്ന് 5 സൗജന്യ ഇടപാടുകൾ അനുവദിച്ചിട്ടുണ്ട്
  • മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും ഉപഭോക്താക്കൾക്ക് അനുവാദമുണ്ട്.
  • മെട്രോ നഗരങ്ങളിൽ പ്രതിമാസം മൂന്ന് ഇടപാടുകളും മെട്രോ ഇതര നഗരങ്ങളിൽ അഞ്ച് ഇടപാടുകളും  സൗജന്യമാണ്. 

0 comments: