2021, ഡിസംബർ 29, ബുധനാഴ്‌ച

സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് കൈക്കൂലി;പട്ടിക ജാതി വികസന ഓഫീസിലെ സീനിയര്‍ ക്ലർക്ക് പിടിയി

 

സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യുന്നതിന്റെ പേരില്‍ കൈക്കൂലി വാങ്ങിയ ഇടുക്കി ജില്ലാ പട്ടിക ജാതി വികസന ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കിനെ വിജിലന്‍സ് പിടികൂടി.മൂന്നാര്‍ സ്വദേശിയില്‍ നിന്നുമാണ് കൈക്കൂലി വാങ്ങിയത് .തൊടുപുഴ, ഇടവെട്ടി വലിയജാരം പനക്കല്‍ വീട്ടില്‍ റഷീദ് കെ പനക്കലിനെയാണ് ഇതിനെത്തുടർന്ന് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

പട്ടിക ജാതി വിഭാഗക്കാരായ മൂന്നാര്‍ സ്വദേശിയുടെ മകൾക്ക് പട്ടിക ജാതി വികസന വകുപ്പില്‍ നിന്ന് സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യുന്നതിനായാണ് ഇയാൾ 60,000രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ആദ്യം 40,000രൂപ അഡ്വാന്‍സായി വേണമെന്ന്  ആവശ്യപ്പെട്ടുകയും ചെയ്തു. എന്നാല്‍ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം പണമില്ലാ എന്ന് പറഞ്ഞപ്പോള്‍ അഡ്വാന്‍സ് തുകയായി 25,000 രൂപ ആവശ്യപ്പെട്ടു. അതോടെ മൂന്നാര്‍ സ്വദേശി പരാതിയുമായി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

2019ലും 2020ലും സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോഴും ഇതേപോലെ റഷീദ് ആവശ്യപ്പെട്ടതനുസരിച്ച്‌ കൈക്കൂലി നല്‍കിയിരുന്നുവെന്നും  മൂന്നാം തവണയും ആവശ്യപ്പെട്ടപ്പോഴാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തൊടുപുഴയില്‍ വച്ച്‌ കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി, ശേഷം പണം കൈമാറുന്നതിനിടയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

0 comments: