2021, ഡിസംബർ 29, ബുധനാഴ്‌ച

അങ്കണവാടികള്‍ ജനുവരി മൂന്നു മുതല്‍ തുറക്കാന്‍ തീരുമാനം

 ജനുവരി മൂന്നുമുതൽ സംസ്ഥാനത്തെ അങ്കണവാടികൾ തുറക്കുമെന്ന് വനിതാ-ശിശു വികസന വകുപ്പ് അറിയിച്ചു. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് സമയം. ശനിയാഴ്ചകളിലും പ്രവർ‌ത്തിക്കും. 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താൻ. രക്ഷിതാക്കൾക്ക് പ്രവേശനമില്ല. ആദ്യഘട്ടത്തിൽ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്.

സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്താൻ ‘കുരുന്നുകൾ അങ്കണവാടികളിലേക്ക്’ എന്ന പേരിൽ മാർഗ നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. 15ന് മുകളിൽ കുട്ടികളുണ്ടെങ്കിൽ രക്ഷിതാക്കളുടെ അഭിപ്രായം പരി​ഗണിച്ച് ബാച്ചായി തിരിക്കണം. ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും രണ്ട് ഡോസ് വാക്സിൻ കർശനമായി എടുത്തിരിക്കണം.

0 comments: