കുട്ടികൾക്കുള്ള കോവിഡ് വാക്സീൻ എറണാകുളം ജില്ലയിൽ സ്കൂളുകൾ വഴി വിതരണം ചെയ്യാൻ ആലോചന. കുട്ടികൾക്കുള്ള വാക്സീൻ വിതരണം പരമാവധി വേഗത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണു ജില്ലാ ആരോഗ്യവിഭാഗം ഇക്കാര്യം ആലോചിക്കുന്നത്. 15 മുതൽ 18വയസ്സുവരെയുള്ളവർക്കുള്ള വാക്സീൻ വിതരണം ജനുവരി മൂന്നിനാണ് ആരംഭിക്കുന്നത്. ജില്ലയിൽ ഈ പ്രായ വിഭാഗത്തിൽ 1.10 ലക്ഷം കുട്ടികൾ ഉണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. .കുട്ടികൾക്കു വാക്സീൻ വിതരണം ചെയ്യാനുള്ള പ്രത്യേക കർമ പദ്ധതിക്കു ജില്ല ആരോഗ്യ വിഭാഗം രൂപം നൽകിയിട്ടുയിട്ടുണ്ട്. കോവാക്സിനാണു കുട്ടികൾക്കു നൽകുന്നത്.
0 comments: