പത്താം ക്ലാസ് പരീക്ഷയുടെ ഫോക്കസ് ഏരിയ നിശ്ചയിച്ചത് ശാസ്ത്രീയമല്ലെന്ന് ആരോപണം ഉയരുന്നു. സോഷ്യൽ സയൻസ്, ജ്യോഗ്രഫി വിഷയങ്ങളിൽ 21 ചാപ്റ്ററാണ് പഠിക്കേണ്ടത്. എന്നാൽ, കഴിഞ്ഞ വർഷം ക്ലാസുകൾ വലിയ തോതിൽ നടക്കാതിരുന്നതും ഇക്കൊല്ലം പാഠഭാഗങ്ങൾ വേണ്ടരീതിയിൽ കവർ ചെയ്യാൻ സാധിക്കാതിരുന്നതും ഇത്രയധികം പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ വരുന്നത് പ്രതികൂലമായി ബാധിക്കും എന്നാണ് വിദ്യാർത്ഥികളുടെ പരാതി.
പത്താം ക്ലാസിലെ സോഷ്യൽ സ്റ്റഡീസും ജ്യോഗ്രഫിയും ഉൾപ്പെടെയുള്ള പാഠഭാഗങ്ങൾ ഒമ്പതാം ക്ലാസിന്റെ തുടർച്ചയായാണ് പഠിക്കേണ്ടത്. എന്നാൽ, കഴിഞ്ഞ വർഷം ഒമ്പതാം ക്ലാസിന് ഓൺലൈനായും വിക്ടേഴ്സ് വഴിയും ഈ വിഷയങ്ങളിൽ വേണ്ടത്ര ക്ലാസ് കിട്ടിയില്ല എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഈ വർഷവും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇതോടെ ഈ വിഷയങ്ങളിൽ ഫോക്കസ് ഏരിയ നിശ്ചയിച്ചത് പ്രായോഗികത കണക്കിലെടുത്തല്ലെന്ന പരാതിയാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്.
അതേസമയം, പഠന സമയത്തിന്റെ പരിമിതി മനസിലാക്കി മറ്റ് വിഷയങ്ങളിൽ ഫോക്കസ് ഏരിയ ഗണ്യമായി കുറവ് ചെയ്തിരുന്നു. എന്നാൽ, സോഷ്യൽ സ്റ്റഡീസ്, ജ്യോഗ്രഫി വിഷയങ്ങളിൽ ഇത്തരത്തിൽ കുറവ് വരുത്താത്തത് പരിക്ഷാഫലത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭയത്തിലാണ് വിദ്യാർത്ഥികൾ.
0 comments: