2021, ഡിസംബർ 23, വ്യാഴാഴ്‌ച

മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി പൊലീസ്

 


സാമൂഹ്യമാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

“മത സ്പർദ്ധ വളർത്തുന്നതും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിൻമാർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതാണ്.” ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് കേരള പൊലീസിന്റെ പോസ്റ്റെന്നാണ് മനസിലാകുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ചേരിതിരിഞ്ഞ് വെല്ലുവിളികളും മറ്റും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

0 comments: