2021, ഡിസംബർ 1, ബുധനാഴ്‌ച

(December 1) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


പരീക്ഷ പുനഃ ക്രമീകരിച്ചു

സാങ്കേതിക പരീക്ഷാ കൺട്രോളർ ഡിസംബർ രണ്ടു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നവംബർ 2020 (റിവിഷൻ 15) സെമസ്റ്റർ ഒന്ന് മുതൽ ആറ് വരെയുള്ള അഡീഷണൽ എക്‌സാമിനേഷൻ ഡിസംബർ ഏഴു മുതൽ നടത്തുന്ന രീതിയിൽ പുനഃക്രമീകരിച്ചു. എഞ്ചിനിയറിങ്, ടെക്‌നോളജി, മാനേജ്‌മെന്റ്, കൊമേഴ്‌സ്യൽ പ്രാക്ടീസ് ഡിപ്ലോമ പരീക്ഷകളാണ് പുനക്രമീകരിച്ചത്. ഏപ്രിൽ 2021 (റിവിഷൻ 15) സെമസ്റ്റർ അഞ്ച്, ആറ് അഡീഷണൽ എക്‌സാമിനേഷനും ഇതോടൊപ്പം നടത്തും. പുതുക്കിയ ടൈംടേബിൾ www.sbte.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

ട്രാൻസിഷണൽ എൻജിനിയറിങ് എം.ടെക്

എ.പി.ജെ അബ്ദുൽകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം ബാർട്ടൻഹിൽ ഗവ. എൻജിനിയറിങ് കോളേജ് നടത്തുന്ന ഇന്റർഡിസിപ്ലിനറീ എം.ടെക് ട്രാൻസ്‌ലേഷണൽ എൻജിനിയറിങ് കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ./ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in/ www.gecbh.ac.in സന്ദർശിക്കുക. അല്ലെങ്കിൽ 7736136161, 9995527866 എന്ന നമ്പറിൽ ബന്ധപ്പെടുക. സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാൻ ഡിസംബർ ആറിനു രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം.

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2021-22 ലേക്ക് അപേക്ഷിച്ചവരുടെ താത്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും, ഡി.എം.ഇ യുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിംഗ്കോളേജുകളിലും ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

സി.ബി.എസ്.ഇ ടേം വണ്‍ എക്‌സാം 2021 ഉത്തരസൂചിക അപ്ലോഡ് ചെയ്തു.
സി.ബി.എസ്.ഇ ടേം വണ്‍ എക്‌സാം 2021 ഉത്തരസൂചിക സി.ബി.എസ്.ഇ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തു. ഇന്ത്യയിലും വിദേശത്തുമായി 13,357 കേന്ദ്രങ്ങളിലായിട്ടാണ് ടേം വണ്‍ പരീക്ഷ നടത്തിയത്.കൂടുതല്‍ വിവരങ്ങള്‍ക്ക് cbse.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

എംഫിൽ, പിഎച്ച്.​ഡി തീസിസുകളുടെ സബ്​മിഷൻ തീയതി ആറുമാസം കൂടി നീട്ടി

എംഫിൽ, പിഎച്ച്.​ഡി തീസിസുകളുടെ സബ്​മിഷൻ തീയതി ആറുമാസം കൂടി നീട്ടിയതായി യൂണിവേഴ്​സിറ്റി ഗ്രാൻറ്​സ്​ കമ്മീഷൻ. ഫെലോഷിപ്പിന്‍റെ കാലാവധി അഞ്ചുവർഷം മാ​ത്രമേ നിലനിൽക്കൂവെന്നും യു.ജി.സി അറിയിച്ചു.
സെൻട്രൽ സൈക്യാട്രി ഇൻസ്​റ്റിറ്റ്യൂട്ടിൽ എം.ഫിൽ, പിഎച്ച്​.ഡി, ഡിപ്ലോമ പ്രവേശനം

കേന്ദ്ര സർക്കാറിന്​ കീഴിൽ റാഞ്ചിയിലുള്ള സെൻട്രൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സൈക്യാട്രി 2022 മേയിലാരംഭിക്കുന്ന ഇനിപറയുന്ന കോഴ്​സുകളിൽ പ്രവേശനനത്തിന്​ അപേക്ഷ ക്ഷണിച്ചു.വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം, പ്രോസ്​പെക്​ടസ്​ www.cipranchii.nic.inൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നവംബര്‍ 2020 ല്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.കോം. (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 4 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി (2019 സ്‌കീം) പരീക്ഷ ഡിസംബര്‍ 7 ന് നടത്തുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ മാര്‍ ക്രിസ്സോസ്റ്റോം കോളേജില്‍ വച്ച് നടത്തിയ ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. ഡിഗ്രി കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 3, 4 തീയതികളില്‍ പ്രസ്തുത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സി.എ.സി.ഇ.ഇ. – വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് ഡിസംബര്‍ 20 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ് കാലാവധി: 6 മാസം, ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍, കോഴ്‌സ് ഫീസ്: 9,000, ഉയര്‍ന്ന പ്രായപരിധി ഇല്ല.

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന ടീച്ചേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്റ് മെഡിറ്റേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 0471 – 2302523

പി.ജി. ഡിപ്ലോമ ഇന്‍ ഫിലോസഫിക്കല്‍ കൗണ്‍സിലിംഗ് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ ഫിലോസഫി പഠനഗവേഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സെന്റര്‍ ഫോര്‍ ഫിലോസഫിക്കല്‍ കൗണ്‍സിലിംഗ് ആന്റ് റിസര്‍ച്ച് നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ ഫിലോസഫിക്കല്‍ കൗണ്‍സിലിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. . . അപേക്ഷാഫോം www. cpcruok.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  വിശദവിവരങ്ങള്‍ക്ക്: 9447556802

എംജി സർവകലാശാല

എം. ജി. യുടെ തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാം (ഡി എ എസ് പി ) നടത്തുന്ന വിവിധ തെഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിൽ പ്രവേശനത്തിന് ഡിസംബർ 15 വരെ അപേക്ഷിക്കാം. ഇതിലേയ്ക്കുള്ള അപേക്ഷകൾ dasp. mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായാണ് നൽകേണ്ടത്. കോഴ്‌സുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങളും ഈ വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ – 04181 2731066.

പരീക്ഷാ തീയതി

ഒന്നാം വർഷ എം.എസ്.സി. – മെഡിക്കൽ അനാട്ടമി (2020 അഡ്മിഷൻ – റെഗുലർ/ 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 17 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ ആറ് വരെയും 525 രൂപ പിഴയോടെ ഡിസംബർ ഏഴിനും 1050 സൂപ്പർഫൈനോടെ ഡിസംബർ എട്ടിനും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2020 അഡ്മിഷൻ – റെഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 10 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ രണ്ട് വരെയും 525 രൂപ പിഴയോടെ ഡിസംബർ മൂന്നിനും 1050 സൂപ്പർഫൈനോടെ ഡിസംബർ നാലിനും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2019 അഡ്മിഷൻ – റെഗുലർ/ സപ്ലിമെന്ററി) പരീക്ഷകൾ 2022 ജനുവരി അഞ്ചു മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ ഏഴ് വരെയും 525 രൂപ പിഴയോടെ ഡിസംബർ എട്ടിനും 1050 സൂപ്പർഫൈനോടെ ഡിസംബർ ഒമ്പതിനും അപേക്ഷിക്കാം.

എം.എച്ച്.ആർ.എം. ഡിഗ്രി (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2016 മുതൽ 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ ഒമ്പത് മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ മൂന്ന് വരെയും 525 രൂപ പിഴയോടെ ഡിസംബർ നാലിനും 1050 സൂപ്പർഫൈനോടെ ഡിസംബർ അഞ്ചിനും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷാ ഫലം

2021 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ എൽ.എൽ.എം. ബിരുദ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 14 വരെ സ്വീകരിക്കും. പുനർമൂല്യനിർണ്ണയക്കിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.

ക്രിസ്മസ് അവധി

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകൾക്കും പഠനവകുപ്പുകൾക്കും ഡിസംബർ 24 മുതൽ ജനുവരി 2 വരെ ക്രിസ്തുമസ് അവധി അനുവദിച്ചു.

 കാലിക്കറ്റ് സർവകലാശാല

എം.എ. മ്യൂസിക് റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സില്‍ എം.എ. മ്യൂസിക് പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ പഠനവകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 4-ന് മുമ്പായി പ്രവേശനം നേടേണ്ടതാണ്. ക്ലാസ്സുകള്‍ 6-ന് തുടങ്ങും. ഫോണ്‍ 0494 2407016, 7017

എം.എസ് സി ഫുഡ്‌സയന്‍സ് റാങ്ക്‌ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2-ന് രാവിലെ 10 മണിക്കാണ് പ്രവേശനം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഫോണ്‍ 0494 2407345.

എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠന വിഭാഗത്തില്‍ എസ്.സി., എസ്.ടി., ഇ.ടി.ബി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ വകുപ്പ് മേധാവിയുടെ phyhod @uoc.ac.in എന്ന ഇ-മെയിലില്‍ അപേക്ഷയുടെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റ്, ജാതി/വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഉടന്‍ അപേക്ഷിക്കുക.

എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രസ്തുത വിഭാഗക്കാര്‍ 3-ന് രാവിലെ 11 മണിക്ക് അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം.

എം.എ. ജേണലിസം പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ എം.എ. ജേണലിസം പ്രവേശനത്തിന് ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനം ഡിസംബര്‍ 3-ന് രാവിലെ 10.30-നും ചാന്‍സ് ലിസ്റ്റില്‍ ഉള്‍പ്പട്ടവരുടേത് 4-ന് രാവില 10.30-നും നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇ-മെയിലില്‍ മെമ്മോ അയച്ചിട്ടുണ്ട്.

എസ്.സി., എസ്.ടി. സീറ്റൊഴിവ് 

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ എം.എ. ജേണലിസത്തിന് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള അഞ്ച് സീറ്റുകളിലേക്ക് ഡിസംബര്‍ 3-ന് രാവിലെ 10.30-ന് പ്രവേശനം നടക്കും. പ്രവേശന പരീക്ഷയില്‍ 20.5 മാര്‍ക്ക് വരെ നേടിയവര്‍ക്ക് പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠനവകുപ്പില്‍ ഹാജരാകണം. പങ്കെടുക്കാത്തവരെ പിന്നീട് പരിഗണിക്കുന്നതല്ല.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്റ് ഫിലിം പ്രൊഡക്ഷന്‍, ഗ്രാഫിക് ഡിസൈന്‍ ആന്റ് ആനിമേഷന്‍ നവംബര്‍ 2020 പരീക്ഷകളും സര്‍വകലാശാലാ പഠനവിഭാഗത്തിലെ എം.എസ് സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും 13-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 10 വരെയും 170 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്ട്രി ഡിസംബര്‍ 2020 പരീക്ഷയുടെയും എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2019 ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2020 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാ

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ ഡിസംബർ 04, 05 തീയതികളിലായി (Saturday & Sunday 10 am to 4 pm ) എസ് എൻ കോളേജ് കണ്ണൂർ, എൻ എ എസ് കോളേജ് കാഞ്ഞങ്ങാട് എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമസ്റ്റർ എം. എസ് സി. കെമിസ്ട്രി/ മൈക്രോബയോളജി/ ബയോടെക്നോളജി ഡിഗ്രി (സി. ബി. എസ്. എസ് – റെഗുലർ /സപ്ലിമെന്ററി ) ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ 06.12.2021 ന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക.

0 comments: