2021, ഡിസംബർ 1, ബുധനാഴ്‌ച

പട്ടിയെ പിടിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ നിയമനംപട്ടിയെ പിടിക്കാൻ ആളുകളെ വേണം, 16,000 രൂപ മാസ ശമ്പളം. മൃഗസംരക്ഷണ വകുപ്പാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പട്ടിപിടിത്തക്കാരെ തേടുന്നത്. 20 പേരുടെ ഒഴിവുണ്ട്.തെരുവു നായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതിയിൽ പട്ടിപിടിത്തക്കാരെ നിയോഗിക്കാറുണ്ടെങ്കിലും പരാതി ഒഴിവാക്കാൻ ഇത്തവണ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുകയായിരുന്നു. നല്ല ശാരീരിക ക്ഷമതയുള്ള പുരുഷൻമാരെയാണ് ആവശ്യപ്പെടുന്നത്.

 സ്ത്രീകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കില്ല. ഡോഗ് ക്യാച്ചിങ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മുൻഗണന നൽകും. ഊട്ടി വേൾഡ് വൈഡ് വെറ്ററിനറി സർവീസ് (ഡബ്ല്യുവിഎസ് ) പോലെയുള്ള സ്ഥാപനങ്ങളാണു നിലവിൽ പട്ടിപിടിത്തത്തിൽ കോഴ്സ് നടത്തുന്നത്.സർട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ അസാന്നിധ്യത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. അസ്സൽ സർട്ടിഫിക്കറ്റുകളും എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡുമായി 9നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണം. ഫോൺ: 0491 2505204.


0 comments: