2021, ഡിസംബർ 1, ബുധനാഴ്‌ച

നഴ്സുമാർക്ക് നോർക്ക റൂട്ട്സ് സ്‌കോളർഷിപ്പ്

 ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളിൽ തൊഴിൽ തേടുന്നതിന് തയാറെടുക്കുന്ന നഴ്സുമാർക്ക് നോർക്ക റൂട്ട്സ് സ്‌കോളർഷിപ്പോടെ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) പരിശീലനത്തിന് അവസരം. നൈസ് (നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ്) അക്കാദമിയുമായി ചേർന്ന് നടത്തുന്ന ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിന് ഡിസംബർ 12 വരെ അപേക്ഷിക്കാം. കോഴ്സ് ഫീസിന്റെ 75 ശതമാനം തുകയും സ്‌കോളർഷിപ്പ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ skill.norka@gmail.com എന്ന ഇ-മെയിലിലേക്ക്  ബയോഡേറ്റ അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9895762632, 9567293831, 9946256047, 18004253939 (ടോൾ ഫ്രീ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

0 comments: