2021, ഡിസംബർ 19, ഞായറാഴ്‌ച

(December 19) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


സ്‌പെഷ്യാലിറ്റി നഴ്‌സിങ് അലോട്ട്‌മെന്റ്

തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ഗവണ്‍മെന്റ് നഴ്‌സിങ് കോളേജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സുകള്‍ക്ക് സമര്‍പ്പിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 29ന് മുന്‍പ് ഫീസടച്ച് പ്രവേശനം നേടണം. വെബ്‌സൈറ്റ്: www.lbscetnre.kerala.gov.in ഫോണ്‍: 04712560363, 364

നീറ്റ് : യു.ജി./പി.ജി. ഓൾ ഇന്ത്യ ക്വാട്ടയിലും നാലുറൗണ്ട് അലോട്ട്മെൻറ്

നീറ്റ് അടിസ്ഥാനമാക്കി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന സർക്കാർ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ യു.ജി./പി.ജി. അഖിലേന്ത്യാ ക്വാട്ട (എ.ഐ. ക്യു.) പ്രവേശനത്തിൽ 2021-22 മുതൽ നാലു റൗണ്ട് അലോട്ട്മെൻറുകൾ ഉണ്ടാകും.

ഒ.ബി.സി. റിസര്‍വേഷന്‍ ഉള്ളവര്‍ക്ക് സ്വാശ്രയ കോളേജില്‍ എം.ബി.ബി.എസ്. സീറ്റു കിട്ടാന്‍

കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തില്‍ ഒ.ബി.സി. സംവരണം ഇല്ല. കേന്ദ്രസര്‍ക്കാര്‍ അലോട്ട്‌മെന്റിലാണ് ഒ.ബി.സി. സംവരണം ഉള്ളത്. ഒ.ബി.സി. മുള്ള എല്ലാ വിഭാഗക്കാരെയും ഒറ്റ വിഭാഗമായി പരിഗണിച്ചാണ് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി സീറ്റ് അനുവദിക്കുന്നത്..

എം.ഫിൽ നിർത്തുന്നു; പകരം ഗവേഷണാധിഷ്​ഠിത പി.ജി

സം​സ്​​ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ എം.​ഫി​ൽ കോ​ഴ്​​സ്​ നി​ർ​ത്തി.കോ​ഴ്​​സി​ന്​ ഇ​നി വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു​വി​ൻറ അ​ധ്യ​ക്ഷത​യി​ൽ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​​ചാ​ൻ​സ​ല​ർ​മാ​ർ കൂ​ടി പ​െ​ങ്ക​ടു​ത്ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ ഗ​വേ​ണി​ങ്​ ബോ​ഡി തീ​രു​മാ​നി​ച്ചു.

ഡൽഹി സർവകലാശാല ബിരുദ പ്രവേശനം: പൊതുപരീക്ഷക്ക്​ അനുമതി

ബിരുദ കോഴ്​സുകളിലേക്കുള്ള പ്രവേശനത്തിന്​ പൊതുപരീക്ഷ നടത്താനുള്ള ഡൽഹി സർവകലാശാല അക്കാദമിക്​ കൗൺസിൽ തീരുമാനത്തിന്​ എക്​സിക്യൂട്ടിവ്​ കൗൺസിലി​ൻറ അനുമതി. അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം പൊതുപരീക്ഷ മാർക്കി​ൻറ അടിസ്ഥാനത്തിലാവും നടത്തുക.

SSC tentative calendar 2021-22: എസ്എസ്സി 2021-22 പരീക്ഷാ കലണ്ടർ പ്രഖ്യാപിച്ചു

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) പരീക്ഷകളുടെ താൽക്കാലിക വാർഷിക കലണ്ടർ പുറത്തിറക്കി. വെള്ളിയാഴ്ച എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in-ൽ കലണ്ടർ പ്രസിദ്ധീകരിച്ചു. 2022 ഏപ്രിലിനും 2023 ജൂണിനുമിടയിൽ പരീക്ഷകൾ നടത്താനാണ് കമ്മീഷൻ പദ്ധതിയിടുന്നത്.കലണ്ടർ അനുസരിച്ച്, സംയോജിത ബിരുദതല പരീക്ഷ (CGL)-2021, സംയോജിത ഹയർ സെക്കൻഡറി ലെവൽ ടയർ-I പരീക്ഷ (CHSL)-2021 എന്നിവയുടെ പ്രാഥമിക പരീക്ഷകൾ യഥാക്രമം ഏപ്രിൽ, മെയ് മാസങ്ങളിൽ ഉണ്ടായിരിക്കും.


0 comments: