2021, ഡിസംബർ 19, ഞായറാഴ്‌ച

ഒരു രൂപപോലും ചിലവില്ലാത്ത CCTV ക്യാമറ നിർമ്മിക്കാം

 ഇപ്പോൾ മിക്ക വീടുകളിലും കണ്ടുവരുന്ന ഒന്നാണ് CCTV .പല ഗുണങ്ങളാണ് ഈ CCTV കൾക്ക് ഉള്ളത് .എന്നാൽ നല്ല CCTV വേണമെങ്കിൽ നമ്മൾ ഒരുപാടു പൈസ അതിന്നായി ചിലവാക്കണം .ഇപ്പോൾ ഇതാ നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് ഇപ്പോൾ നിങ്ങൾക്ക് ഒരു കൊച്ചു CCTV ആക്കുവാൻ സാധിക്കുന്നതാണ് .അതിന്നായി നിങ്ങളുടെ കൈയ്യിൽ രണ്ടു സ്മാർട്ട് ഫോണുകൾ ഉണ്ടായിരിക്കണം .അത്തരത്തിൽ രണ്ടു സ്മാർട്ട് ഫോണുകൾ എങ്ങനെയാണ് CCTV ആക്കുന്നത് എന്ന് നോക്കാം .

  •  ഏത് ഫോൺ ആണ് നിങ്ങൾ CCTV ആയി വീട്ടിൽ ഉപയോഗിക്കേണ്ടത് ആ സ്മാർട്ട് ഫോണിൽ നിങ്ങൾ പ്ലേ സ്റ്റോറിൽ നിന്നും At home വീഡിയോ സ്ട്രീമ്മർ മോണിറ്റർ എന്ന ആപ്ലികേഷൻ ഡൌൺലോഡ് ചെയ്യുക .
  • ശേഷം രണ്ടാമത്തെ സ്മാർട്ട് ഫോണിൽ At home ക്യാമറ -ഹോം സെക്യൂരിറ്റി ഡൌൺലോഡ് ചെയുക .
  • അതിനു ശേഷം ചെയ്യേണ്ടത് രണ്ടു ഫോണുകളിലും ആപ്ലികേഷൻ ഡൗൺലോഡ് ചെയ്തു ലോഗിൻ ചെയ്യുക .
  • ശേഷം At home വീഡിയോ സ്ട്രീമ്മർ മോണിറ്റർ എന്ന ആപ്ലിക്കേഷനിൽ QR കോഡ് ജനറേറ്റ് ചെയ്യുക .
  • അതിനു ശേഷം At home ക്യാമറ -ഹോം സെക്യൂരിറ്റി എന്ന ആപ്ലികേഷനിൽ ആഡ് ഫാസ്റ്റ് സ്ട്രീമിങ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ QR കോഡ് സ്കാൻ ചെയ്യുക . 
  • ഇപ്പോൾ നിങ്ങളുടെ രണ്ടു സ്മാർട്ട് ഫോണുകളും തമ്മിൽ കണക്റ്റ് ആയി കഴിഞ്ഞിരിക്കുന്നു .
  • ഇനി നിങ്ങളുടെ CCTV സ്മാർട്ട് ഫോൺ നിങ്ങൾക്ക് എവിടെ വേണമെങ്കിലും ഫിറ്റ് ചെയ്തു രണ്ടാമത്തെ സ്മാർട്ട് ഫോണിലൂടെ മോണിറ്റർ ചെയ്യുവാൻ സാധിക്കുന്നതാണ് .  


0 comments: