2021, ഡിസംബർ 19, ഞായറാഴ്‌ച

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അപേക്ഷ ഡിസംബർ 24 ന് ആരംഭിക്കും ,വാക്കൻസി ലിസ്റ്റ് ഡിസംബർ 24 ന് ,രണ്ടാം സ്കൂൾ കോഴ്സ് ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു



ഇതുവരെ ആയിട്ടും പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ്  ഡിസംബർ 24 മുതൽ അപേക്ഷ ആരംഭിക്കും  ,നിലവിൽ പ്ലസ് വൺ സെക്കന്റ് സ്കൂൾ / കോഴ്സ് ട്രാൻസ്‌ഫർ കഴിഞ്ഞിട്ടുള്ള അധികമായിട്ട് വന്ന സീറ്റിലേക്കും ,നേരത്തെ അനുവദിച്ച ബാച്ച് വർധനവിന്റെ അടിസ്ഥാനത്തിൽ ഉള്ള സീറ്റ് വാക്കൻസിയും ഉൾപ്പെടുത്തിയാണ് മൂന്നാം സപ്ലിമെന്ററി വാക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിക്കുക, ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ  https://hscap.kerala.gov.in/ സന്ദർശിക്കുക ,സ്കൂൾ വാക്കൻസി ലിസ്റ്റ് ഡിസംബർ 24 നു പ്രസിദ്ധീകരിക്കും ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ  ലിങ്ക് https://hscap.kerala.gov.in/

Government Official Notification Download

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് മൂന്നാം സപ്ലിമെന്ററി അപേക്ഷ പുതുക്കാൻ സാധിക്കില്ല ,അത്പോലെ രണ്ടാം സപ്ലിമെന്ററി അപേക്ഷ പുതുക്കി നൽകി അഡ്മിഷൻ നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മാത്രമേ മൂന്നാം സപ്ലിമെന്ററി അപേക്ഷ പുതുക്കാൻ സാധിക്കുകയുള്ളു 

രണ്ടാം സ്കൂൾ / കോഴ്സ് ട്രാൻസ്ഫർ റിസൾട്ട് പ്രസിദ്ധീകരിച്ചു 

രണ്ടാം സ്കൂൾ കോഴ്സ് ട്രാൻസ്ഫർ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കുള്ള ട്രാൻസ്ഫർ റിസൾട്ട് ഗവണ്മെന്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു  ,

Notification Download Now Download

ഔദ്യോഗിക അറിയിപ്പ് വന്നു  https://hscap.kerala.gov.in/ സന്ദർശിക്കുക. 

എങ്ങനെ സ്കൂൾ കോഴ്സ് /  ട്രാൻസ്ഫർ  റിസൾട്ട് പരിശോധിക്കാം 

ആദ്യം  നിങ്ങൾ https://hscap.kerala.gov.in/  ലിങ്ക് ക്ലിക്ക് ചെയ്യുക ,ശേഷം ക്യാൻഡിഡേറ്റ് ലോഗിൻ ക്ലിക്ക് ചെയ്യുക ,തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ ,പാസ്സ്‌വേർഡ് ,ജില്ലാ ടൈപ്പ് ചെയ്ത് Submit നൽകുക . ശേഷം നിങ്ങൾക് School / Course Transfer Result Link ക്ലിക്ക് ചെയുക റിസൾട്ട് പരിശോധിക്കുക 

ട്രാൻസ്ഫർ ലഭിച്ച വിദ്യാർഥികൾ നിർബന്ധമായും പുതിയ സ്കൂളിലേക്കോ ,കോഴ്സിലേക്കോ പോകേണ്ടി വരും ,പഴയ സ്കൂളിലോ ,കോഴ്സിലോ തുടരാൻ സാധിക്കില്ല ,ട്രാൻസ്ഫർ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് നേരത്തെ ലഭിച്ച സ്കൂളിൽ തന്നെ തുടരാൻ സാധിക്കും 

വിദ്യാർത്ഥികൾക്കുള്ള സംശയങ്ങൾ താഴെ കമന്റ് ചെയ്യാവുന്നതാണ് 

3 അഭിപ്രായങ്ങൾ: