സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കി.കേരളത്തിലേക്ക് കോഴി, താറാവ്, മുട്ട എന്നിവയുമായി പോയിവരുന്ന മുഴുവന്‍ വാഹനങ്ങളും അതിര്‍ത്തിയില്‍ നിര്‍ത്തി അണുമുക്തമാക്കിയ ശേഷമാണ് തമിഴ്നാട്ടിലേക്ക് പോകാന്‍ അനുവദിക്കുന്നത്.
ഇതോടൊപ്പം കേരളത്തില്‍നിന്നുള്ള ചരക്ക്, യാത്ര വാഹനങ്ങളും അതിര്‍ത്തിയില്‍ തടഞ്ഞ് അണുനാശിനി തളിക്കുന്നുണ്ട്. സംസ്ഥാന അതിര്‍ത്തി ജില്ലയായ തേനിയില്‍നിന്ന് കേരളത്തിലേക്കുള്ള കുമളി, കമ്ബംമെട്ട്, ബോഡിമെട്ട് ഭാഗങ്ങളിലെല്ലാം തമിഴ്നാട് മൃഗ സംരക്ഷണ വകുപ്പിെന്റ കീഴില്‍ പ്രത്യേക ക്യാമ്ബുകള്‍ തുറന്നാണ് പക്ഷിപ്പനി പടരുന്നത് തടയാന്‍ നടപടി സ്വീകരിച്ചിട്ടുള്ളത്.
0 comments: