2021, ഡിസംബർ 19, ഞായറാഴ്‌ച

രാജ്യത്തെ സഹകരണ ബാങ്കുകള്‍ അടിമുടി മാറുന്നു.മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമം രണ്ടു മാസത്തിനകം

 



രാജ്യത്തെ സഹകരണ ബാങ്കുകള്‍ അടിമുടി മാറുന്നു. ഇതിന്റെ ഭാഗമായി മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമം രണ്ടു മാസത്തിനകം പ്രാവര്‍ത്തികമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ അറിയിച്ചു. ഇതോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും സഹകരണ സമ്പന്നമാകും. ആത്മ നിര്‍ഭര്‍ ഭാരത് പൂര്‍ത്തിയാക്കാന്‍ സഹകരണ മേഖല പൂര്‍ണ്ണമായും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഖ്നൗവില്‍ സഹകാര്‍ ഭാരതിയുടെ ഏഴാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സഹകരണ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്നത്. സഹകരണ ബാങ്കുകള്‍ ഭാരതത്തിന്റെ ആത്മാവാണ്. ഇവയെ നബാര്‍ഡുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ലിജ്ജത് പപ്പടം, അമൂല്‍, ഇഫ്കോ തുടങ്ങിയ സഹകരണ സ്ഥാപനങ്ങള്‍ നേടിയ വിജയം സഹകരണ മേഖലയില്‍ എടുത്ത് പറയേണ്ടതാണ്’, അമിത് ഷാ പറഞ്ഞു.

ന്യായമായ സഹകരണ തിരഞ്ഞെടുപ്പ്, സഹകരണ സ്ഥാപനങ്ങളിലേക്കുള്ള തുറന്ന അംഗത്വം, സുതാര്യമായ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ തുടങ്ങി ഈ മേഖലയെ അലട്ടുന്ന നിരവധി പ്രശ്നങ്ങളില്‍ ഒരു ചിന്താസംഘം രൂപീകരിച്ച് സഹകര്‍ ഭാരതി നയരേഖ തയ്യാറാക്കണം. അത് കേന്ദ്ര സര്‍ക്കാറിന് നല്‍കിയാല്‍ അത് സംസ്ഥാനങ്ങളില്‍ എത്തിച്ച് ഒരു ദേശീയ നയം രൂപീകരിക്കുമെന്ന് ഉറപ്പു നല്‍കുന്നതായും കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു.

0 comments: