2021, ഡിസംബർ 29, ബുധനാഴ്‌ച

(December 29) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 

ഹയർ സെക്കൻഡറി പരീക്ഷ പേടിയിൽ വിദ്യാര്‍ഥികളും അധ്യാപകരും

തി​ടു​ക്ക​ത്തി​ല്‍ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ല്‍ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വി​ദ്യാ​ര്‍ഥി​ക​ളും അ​ധ്യാ​പ​പ​ക​രും. സം​സ്ഥാ​ന​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി ര​ണ്ടാം​വ​ര്‍ഷ തി​യ​റി പ​രീ​ക്ഷ മാ​ര്‍ച്ച് 30ന് ​ആ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ.ഇ​പ്പോ​ഴ​ത്തെ ര​ണ്ടാം​വ​ര്‍ഷ കു​ട്ടി​ക​ളു​ടെ ഒ​ന്നാം​വ​ര്‍ഷ പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ 26നാ​ണ് അ​വ​സാ​നി​ച്ച​ത്. അ​തു​വ​രെ ര​ണ്ടാം​വ​ര്‍ഷ പ​ഠ​നത്തി​ല്‍ കു​ട്ടി​ക​ള്‍ ശ്ര​ദ്ധി​ച്ചി​ട്ടി​ല്ല.

ഡി.സി.എ പ്രവേശന തീയതി നീട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ നടത്തിവരുന്ന ഡി.സി.എ കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി ജനുവരി 7 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ജനുവരി 15 വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org  യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

സ്‌കോൾ-കേരള: ഹയർ സെക്കൻഡറി കോഴ്‌സ് പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസ് അടച്ച് ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാം. ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷാഫോമും നിർദ്ദിഷ്ട രേഖകളും ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ സംസ്ഥാന ഓഫീസിൽ സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ എത്തിക്കണം. വിശദാംശങ്ങൾക്ക്: www.scolekerala.org.

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ്: എച്ച്എല്‍എല്‍ അപേക്ഷ ക്ഷണിച്ചു

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി, പ്രഫഷനല്‍, സാങ്കേതിക കോഴ്‌സുകള്‍ക്കു പഠിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ ഓഫിസുകളില്‍ നിന്നോ www. lifecarehll.com എന്ന എച്ച്എല്‍എല്‍ വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. 

പട്‌ന എന്‍.ഐ.ടി.യില്‍ ഗവേഷണം 

പട്‌നയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍.ഐ.ടി.) 2022 ഈവന്‍ സെമസ്റ്റര്‍ (ജനുവരിജൂണ്‍) പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷ www.nitp.ac.in വഴി ഡിസംബര്‍ 30ന് രാവിലെ 11 വരെ നല്‍കാം

പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യര്‍ കോഴ്‌സ്

കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ വിദൂരപഠന രീതിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യര്‍ പ്രവേശനത്തിന് അപേക്ഷിക്കാം.വിശദമായ വിജ്ഞാപനം, അപേക്ഷാ ഫോറം, പ്രോസ്‌പെക്ടസ് എന്നിവ www.niyamasabha.org/ ല്‍നിന്നു ഡൗണ്‍ലോഡു ചെയ്‌തെടുക്കാം. .

സര്‍ട്ടിഫിക്കറ്റ് ഇന്‍ പൗള്‍ട്രി ഫാമിങ് കോഴ്‌സ്

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൗള്‍ട്രി ഫാമിങ് ജനുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫൈന്‍ കൂടാതെ ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കും. https://onlineadmission.ignou.ac.in/admission/ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

ഇ​ഗ്നോ ഡിസംബർ ടേം എൻഡ് പരീക്ഷാ കേന്ദ്രം മാറ്റാൻ ഇപ്പോൾ അവസരം

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന ഡിസംബർ ടേം എൻഡ് പരീക്ഷയുടെ പരീക്ഷാ കേന്ദ്രം മാറ്റാൻ ഇപ്പോൾ അവസരം. ഇതിന്റെ വിൻഡോ 2022 ജനുവരി 2 വരെ ആക്ടീവ് ആയിരിക്കും.ഒരു നഗരത്തിനുള്ളിൽ തന്നെ പരീക്ഷാ കേന്ദ്രം മാറാൻ അനുവദിക്കില്ല. പരീക്ഷയെഴുതാൻ മറ്റൊരു നഗരം തെരഞ്ഞെടുക്കാം. പരീക്ഷയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ ignou.ac.in സന്ദർശിക്കുക. 

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷാഫലം

കേരളസര്‍വകലാശാല ഡിസംബര്‍ 14 ന് പ്രസിദ്ധീകരിച്ച എസ്.ഡി.ഇ. ബി.കോം. ഒന്ന്, രണ്ട് സെമസ്റ്റര്‍ മാര്‍ച്ച് 2021 പരീക്ഷാഫലത്തില്‍ തടഞ്ഞുവച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രിഫെബ്രുവരി 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ്‌സി., ബി.കോം., ബി.പി.എ., ബി.വോക്., ബി.ബി.എ., ബി.സി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ. സി.ബി.സി.എസ്.എസ്. (കരിയര്‍ റിലേറ്റഡ്) എഫ്.ഡി.പി. മേഴ്‌സിചാന്‍സ് – 2010,2011, 2012 അഡ്മിഷന്‍ ഡിഗ്രി പരീക്ഷകള്‍ക്ക് പിഴകൂടാതെ 2022 ജനുവരി 3 വരെയും 150 രൂപ പിഴയോടെ ജനുവരി 6 വരെയും 400 രൂപ പിഴയോടെ ജനുവരി 10 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ജനുവരി 4 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ്‌സി., ബി.കോം., ബി.പി.എ., ബി.വോക്., ബി.ബി.എ., ബി.സി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ. സി.ബി.സി.എസ്. (കരിയര്‍ റിലേറ്റഡ്) (എഫ്.ഡി.പി.) റെഗുലര്‍ – 2020 അഡ്മിഷന്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2015 – 2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മേഴ്‌സിചാന്‍സ് പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (2020 അഡ്മിഷന്‍ – റെഗുലര്‍, 2019 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്, 2016 – 2018 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ., എം.എസ്‌സി., എം.കോം. റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 – 2018 അഡ്മിഷന്‍ വിദൂരവിദ്യാഭ്യാസം ഡിഗ്രി പരീക്ഷയുടെ സ്‌പെഷ്യല്‍ പരീക്ഷ 2022 ജനുവരി 10 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അര്‍ഹരായവര്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ പരീക്ഷ എഴുതേണ്ടതാണ്.

കേരളസര്‍വകലാശാല 2022 ജനുവരി 5 ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ സയന്‍സ് (പി.ജി.ഡി.ബി.എസ്.) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജനുവരി 4 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി ജനുവരി 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പിഎച്ച്.ഡി. രജിസ്‌ട്രേഷന്‍ – ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ ജനുവരി 2022 സെഷന്‍ പിഎച്ച്.ഡി. രജിസ്‌ട്രേഷന് ഒഴിവുളള വിഷയങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. 2022 ജനുവരി 1 മുതല്‍ 15 വരെ സര്‍വകലാശാലയുടെ റിസര്‍ച്ച് പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ (www. research.keralauniversity.ac.in) അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് റിസര്‍ച്ച് പോര്‍ട്ടല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സര്‍വകലാശാല ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇല്ലാത്ത വിഷയങ്ങളില്‍ അപേക്ഷിച്ചവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും ജനുവരി 16 ന് 5 മണിക്ക് മുന്‍പായി കേരളസര്‍വകലാശാല രജിസ്ട്രാറിന് സമര്‍പ്പിക്കേണ്ടതാണ്.

എംജി സർവകലാശാല

പ്രോജക്ട് ഇവാല്യുവേഷനും വൈവാ-വോസി പരീക്ഷയും

നാലാം സെമസ്റ്റർ എം.സി.എ. (2018 അഡ്മിഷൻ – റെഗുലർ /2017 അഡ്മിഷൻ – സപ്ലിമെന്ററി/ലാറ്ററൽ എൻട്രി / 2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – സ്പ്ലിമെന്ററി/ 2015 അഡ്മിഷൻ – സപ്ലിമെന്ററി – അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്/ 2016 അഡ്മിഷൻ – അഫിലിയേറ്റഡ് കോളേജുകൾ / 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ്, ലാറ്ററൽ എൻട്രി / 2016 അഡ്മിഷൻ – സപ്ലിമെന്ററി – അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്/ 2015 അഡ്മിഷൻ മേഴ്‌സി ചാൻസ്)ബിരുദ പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷനും വൈവാ-വോസി പരീക്ഷയ്ക്കും പിഴയില്ലാതെ ജനുവരി അഞ്ച് വരെയും 525 രൂപ പിഴയോടു കൂടി ജനുവരി ആറിനും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി ഏഴിനും അപേക്ഷിക്കാം.

അപേക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. – 2019 അഡ്മിഷൻ – റെഗുലർ/ 2018 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ 2017, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ് / സി.ബി.സി.എസ്.എസ്. – 2013 മുതൽ 2016 വരെയുള്ള അഡ്മിഷനുകളുടെ റീ-അപ്പിയറൻസ്, അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് – 2014 മുതൽ 2018 വരെയുള്ള അഡ്മിഷനുകളുടെ റീ-അപ്പിയറൻസ് പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി മൂന്ന് മുതൽ അഞ്ച് വരെയും 525 രൂപ പിഴയോടു കൂടി ജനുവരി അഞ്ച് മുതൽ ഏഴ് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജനുവരി എട്ട് മുതൽ പത്ത് വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപ ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം. വിശദവിവരങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ (www. mgu.ac.in).

പരീക്ഷാതീയതി

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ ജനുവരി 19 -ന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 10 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 11 നും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 12 നും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ എം.സി.എ (അഫിലിയേറ്റ്ഡ് കോളേജുകൾ/ സീപാസ്) പരീക്ഷകൾ ജനുവരി 12 ന് തുടങ്ങും. വിശദിവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (ww. mgu.ac.in) ലഭ്യമാണ്.

പരീക്ഷാഫലം

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഐ.ഐ.ആർ.ബി.എസ്. 2021 നവംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർ -ഡിസിപ്ലിനറി എം.എസ്.സി (സയൻസ് ഫാക്കൽറ്റി – സപ്ലിമെന്ററി – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിശദാംശങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ.

ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്.സി മോഡൽ I, II, III (2009-12 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻ മുതലുള്ളവർ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കണം. 2011 അഡ്മിഷന് മുൻപുള്ളവർ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ വീതമുള്ള ഫീസ് സഹിതം ജനുവരി 11 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് നൽകണം.

കാലിക്കറ്റ് സർവകലാശാല

പരീക്ഷ

വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കേരളത്തിനു പുറത്തും വിദേശത്തുമുള്ള സെന്ററുകളിലെ എം.ബി.എ. ഒന്നാം സെമസ്റ്റര്‍ ജൂലൈ 2017 സപ്ലിമെന്ററി പരീക്ഷകള്‍ ജനുവരി 21-നും രണ്ടാം സെമസ്റ്റര്‍ ജനുവരി 2018 സപ്ലിമെന്ററി പരീക്ഷകള്‍ ജനുവരി 22-നും തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.എ. ഫോക്ക്‌ലോര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ജനുവരി 7-ന് തുടങ്ങും.

ഹാള്‍ടിക്കറ്റ്

ജനുവരി 5-ന് തുടങ്ങുന്ന രണ്ടാംവര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

 കണ്ണൂർ സർവകലാശാല

റിഫ്രഷർ കോഴ്സ് ഇൻ ലൈബ്രറി സയൻസ്

കണ്ണൂർ സർവകലാശാല യു ജി സി – എച് ആർ ഡി സി ക്കു 2021-22 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ റിഫ്രഷർ കോഴ്സ് ഇൻ ലൈബ്രറി സയൻസ് (ഓഫ്‌ലൈൻ) നു സർവകലാശാല – കോളേജ് അധ്യാപകർക്ക് അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ www. hrdc.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 ജനുവരി 01, 02 തീയതികളിലായി (Saturday & Sunday 10 am to 4 pm ) എസ് എൻ കോളേജ് കണ്ണൂർ, എൻ എ എസ് കോളേജ് കാഞ്ഞങ്ങാട് , സെൻറ് ജോസഫ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

ടൈംടേബിൾ

12.01.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഇന്റേണൽ മാർക്ക്

മൂന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 30.12.2021, 31.12.2021 തീയതികളിലും ഒന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 03.01.2022, 04.01.2022 തീയതികളിലും ഓൺലൈനായി സമർപ്പിക്കാം.

പ്രയോഗിക പരീക്ഷ

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബി. സി. എ. (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പ്രയോഗിക പരീക്ഷകൾ 04.01.2022 ന് ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വിമൻ ചാലയിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

0 comments: