2021, ഡിസംബർ 9, വ്യാഴാഴ്‌ച

(December 9) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

പ്ലസ് വൺ/ വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെൻറ് പരീക്ഷ നടത്താൻ അനുമതി

ഒന്നാം വർഷ ഹയർസെക്കൻഡറി/ വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെൻറ് പരീക്ഷകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ്. കോവിഡ് സാഹചര്യത്തിൽ ഇത്തവണ ഇംപ്രൂവ്മെൻറ് പരീക്ഷഉണ്ടായിരിക്കില്ലെന്ന് ഒന്നാം വർഷ പരീക്ഷ വിജ്ഞാപനത്തിൽ ഹയർസെക്കൻഡറി പരീക്ഷ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാൽ കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ അയ്യായിരത്തോളം വിദ്യാർഥികൾക്ക്ഒക്ടോബറിൽ പൂർത്തിയായ ഒന്നാം വർഷ പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല.

കെൽട്രോൺ തൊഴിലധിഷ്ഠിത  കോഴ്‌സ്

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, ഡി.സി.എ, പി.ജി.ഡി.സി.എ, സോഫ്റ്റ്‌വെയർ ടെസ്റ്റിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനസ് ആൻഡ് നെറ്റ്‌വർക്കിംഗ്, ഗാർമെന്റ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, ടോട്ടൽസ്റ്റേഷൻ, മൊബൈൽ ഫോൺ ടെക്‌നോളജി (ആൻഡ്രോയിഡ്), ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് (ഡി.റ്റി.പ്പി), ഓഫീസ് ആട്ടോമേഷൻ സോഫ്റ്റ്‌വെയർ (3 മാസം), ഇലക്ട്രിക്കൽ വയർമാൻ (10 മാസം) കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2360611, 8075289889, 9495830907.

ഡി.സി.എ പ്രവേശന തീയതികൾ ദീർഘിപ്പിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ നടത്തിവരുന്ന ഡി.സി.എ കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി ഡിസംബർ 31 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ 2022 ജനുവരി 15 വരെയും ദീർഘിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് എം.ടെക്; അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) കോട്ടയം വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി നടത്തുന്ന എം.ടെക്. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.അപേക്ഷ mtechwp.iiitkottayam.ac.in വഴി ഡിസംബര്‍ പത്തുവരെ നല്‍കാം.

ആട്ടം പാട്ട്: റജിസ്ട്രേഷൻ ഡിസംബർ 15 വരെ

മലയാള മനോരമ, ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവത്തിൽ സ്കൂളുകളുടെ റജിസ്ട്രേഷന് ഇനിയും അവസരം. റജിസ്ട്രേഷനും വിദ്യാർഥികൾ മത്സര ഇനം അപ്‍ലോഡ് ചെയ്യാനുമുള്ള അവസാന തീയതി ഡിസംബർ 15 ആണ്.

സി.ബി.എസ്.ഇ ബോർഡ് പരീക്ഷയ്ക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ 15 മുതൽ

ഒമ്പതാം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും രജിസ്ട്രേഷൻ നടപടികൾ സി.ബി.എസ്.ഇ ഡിസംബർ 15ന് ആരംഭിക്കും. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in ൽ വന്ന അറിയിപ്പ് പ്രകാരം പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികൾക്ക് ഈ രജിസ്ട്രേഷൻ നിർബന്ധമാണ്.

കേരള സർവകലാശാല ബി.എഡ് പ്രവേശനം: രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷൻ

കേരള സർവകലാശാല ബി.എഡ് പ്രവേശനത്തിനായി നടത്തുന്ന രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷൻ ഡിസംബർ 9ന് നടക്കും. ഇത് സംബന്ധിച്ച പ്രധാന നിർദേശങ്ങൾ സർവകലാശാല പുറപ്പെടുവിച്ചിട്ടുണ്ട്. ബി.എഡ് പ്രവേശന പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് കേരള സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ keralauniversity.ac.in സന്ദർശിച്ച് വിശദ വിവരങ്ങൾ മനസ്സിലാക്കാം.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ എം.എ. സൈക്കോളജി, എം.എസ്‌സി. കെമിസ്ട്രി മേഴ്‌സിചാന്‍സ് (ഡിസംബര്‍ 2019) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബര്‍ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ എം.ബി.എല്‍. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബര്‍ 20-ാം തീയതിക്കുളളില്‍ ഓഫ്‌ലൈനായി സര്‍വകലാശാല ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ എം.ബി.എല്‍. പരീക്ഷയുടെ വൈവാ വോസി ഡിസംബര്‍ 22 ന് സര്‍വകലാശാല ഓഫീസില്‍ വച്ച് നടത്തുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ്, ഡിസര്‍ട്ടേഷന്‍ എന്നിവയുമായി രാവിലെ 10.30 ന് ഹാജരാകേണ്ടതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ പെയിന്റിംഗ്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ കീഴിലുളള രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സിലേക്ക് മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ പെയിന്റിംഗ്, മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ഇന്‍ ആര്‍ട്ട് ഹിസ്റ്ററി എന്നീ കോഴ്‌സുകളിലേക്ക് 2021 – 22 വര്‍ഷത്തേക്കുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. 

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ സൈക്കോളജി പഠനവകുപ്പില്‍ എം.എസ്‌സി. അപ്ലൈഡ് സൈക്കോളജി പ്രോഗ്രാമിന് 2021 – 23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 10 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ ഇക്കണോമിക്‌സ് പഠനവകുപ്പില്‍ എം.എ. ഇക്കണോമിക്‌സ് പ്രോഗ്രാമിന് 2021 – 23 ബാച്ച് അഡ്മിഷന് എസ്.സി, എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 10 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

എംജി സർവകലാശാല

പരീക്ഷ മാറ്റി

ഡിസംബർ 10, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി (അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകൾ യഥാക്രമം ഡിസംബർ 20, 22 തീയതികളിലേക്ക് പുനഃ ക്രമീകരിച്ചു.

ഡിസംബർ 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ യുണിറ്ററി എൽ.എൽ.ബി (അഫിലിയേറ്റഡ് കോളേജുകൾ) പരീക്ഷകൾ യഥാക്രമം 2022 ജനുവരി 7, 10 തീയതികളിലേക്ക് പുനഃ ക്രമീകരിച്ചു.

കാലിക്കറ്റ് സർവകലാശാല

ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ – അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2021-22 അദ്ധ്യയന വര്‍ഷത്തെ ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ കോഴ്‌സിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 500 രൂപ ഫൈനോടു കൂടി 14 വരെ നീട്ടി. ഫോണ്‍ 0494 2407356, 7494 

എം.എസ് സി. ഫുഡ് സയന്‍സ് – എന്‍.ആര്‍.ഐ. ക്വാട്ട പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിന് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ 13-ന് പകല്‍ 2 മണിക്ക് മുമ്പായി dshs@uoc.ac.in എന്ന ഇ-മെയിലില്‍ പാസ്‌പോര്‍ട്ട്, വിസ, ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട്, ചലാന്‍ റസീറ്റ്, എസ്.എസ്.എല്‍.സി., പ്ലസ്ടു, ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ അയക്കേണ്ടതാണ്. 

ബി.ടെക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ 3, 5 സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. 2012 പ്രവേശനം, 2009 സ്‌കീം വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. 18-വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. 

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ നിയമ പഠന വകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും ഫീസടച്ച് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഹാള്‍ടിക്കറ്റ്

ഈ മാസം 14-ന് ആരംഭിക്കുന്ന ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ് സി., ബി.എം.എം.സി. ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.

ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ഫിസിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍, ബി.ബി.എ. നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല

പിഎച്ച്ഡി പ്രവേശന പരീക്ഷ

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ 2021 – 2022 വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിനായി 25.09.2021 തിയ്യതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവര്‍ക്കുള്ള പ്രവേശന പരീക്ഷ 19.12.2021 (ഞായറാഴ്ച) രാവിലെ 11 മണി മുതല്‍ സര്‍വ്വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസില്‍ വെച്ച് നടത്തുന്നതാണ് . അപേക്ഷകര്‍ അന്നേ ദിവസം രാവിലെ 10.15 ന് പരീക്ഷ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

ടൈംടേബിൾ

22.12.2021 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ. (സോഷ്യൽ സയൻസ് ഒഴികെ)/ എം. എസ് സി./ എം. റ്റി. റ്റി. എം. (ഒക്റ്റോബർ 2020), ഇന്റഗ്രേറ്റഡ് എം. എസ് സി. (ജൂലയ് 2021) റെഗുലർ പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം രാവിലെ 09:30 മുതൽ ഉച്ചക്ക് 12:30 വരെയാണ്.

0 comments: