2021, ഡിസംബർ 9, വ്യാഴാഴ്‌ച

പ്ലസ് വൺ സ്കൂൾ / കോഴ്സ് ട്രാൻസ്ഫർ ഡിസംബർ 14 മുതൽ 16 വരെ -ഓൺലൈൻ അപേക്ഷിക്കാം ,മൂന്നാം സപ്ലിമെന്ററി ഡിസംബ-ർ 20 മുതൽ -ഔദ്യോഗിക അറിയിപ്പ് പ്രസിദ്ധീകരിച്ചു

 

പ്ലസ് വൺ സ്കൂൾ / കോഴ്സ് ട്രാൻസ്ഫർ  ഡിസംബർ 14 മുതൽ 16 വരെ -ഓൺലൈൻ അപേക്ഷിക്കാം ,മൂന്നാം സപ്ലിമെന്ററി ഡിസംബർ 20 മുതൽ 

ഹയർ സെക്കൻഡറി ഏകജാലക സംവിധാനത്തിൽ മെറിറ്റ് /സ്പോർട്സ് വിഭാഗത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ജില്ലയ്ക്കകത്തോ,മറ്റ് ജില്ലയിലേക്കോ ,സ്‌കൂൾ മാറ്റത്തിനോ,കോമ്പിനേഷൻ മാറ്റത്തിനോ അപേക്ഷ നൽകാം. ഒന്നാം ഓപ്ഷൻ ലഭിച്ചവർക്കും അപേക്ഷ നൽകുന്നതിന് തടസ്സമില്ല. 

▶️ സ്‌കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ നല്കുന്നതെങ്ങനെ?

ഡിസംബർ 14 ന് രാവിലെ 10 മണി മുതൽ ഡിസംബർ 16 ന് വൈകിട്ട് 4 മണിവരെ HSCAP പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ നൽകാം.

▶️ ഇതുവരെ പ്ലസ് വൺ  പ്രവേശനം ലഭിക്കാത്തവർക്ക്  മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി  ഡിസംബർ 20 മുതൽ അപേക്ഷ നൽകാം.

എങ്ങനെ അപേക്ഷിക്കാം ,ആർക്കൊക്കെ അപേക്ഷിക്കാം ,അപേക്ഷ രീതി എല്ലാം അറിയാൻ ഗവണ്മെന്റ് ഔദ്യോഗിക അറിയിപ്പ് ഡൗൺലൈഡ് ചെയ്യുക -

Government Official Notification LinkDownload

Plus One School Course Transfer Application Site- -https://hscap.kerala.gov.in/

സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി 79 അധിക ബാച്ചുകൾ കൂടി അനുവദിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് ഇഷ്ടബാച്ചുകളിൽ പ്രവേശനം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

കോമേഴ്‌സിന് പത്തും ഹ്യൂമാനിറ്റീസിന് നാൽപ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. 20 സയൻസ് ബാച്ചുകളും അനുവദിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് 20 സയൻസ് ബാച്ചുകൾ അനുവദിച്ചത്. മിടുക്കരായ നിരവധി വിദ്യാർത്ഥികൾക്ക് നിസാര മാർക്ക് വ്യത്യാസത്തിന്റെ പേരിൽ സയൻസ് ബാച്ചുകളിൽ പ്രവേശനം നഷ്ടമായിരുന്നു. ഇത് സംബന്ധിച്ച് വ്യാപക പരാതികളും ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നീക്കം.

താലൂക്ക് അടിസ്ഥാനത്തിൽ കണക്കെടുത്തതിന് ശേഷം സീറ്റ് സംബന്ധിച്ച കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് വിശദമായി പരിശോധിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും അപേക്ഷകളും പരിഗണിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. എല്ലാം പരിശോധിച്ചാണ് 79 അധിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചത്.

ഔദ്യോഗിക അറിയിപ്പ് -https://hscap.kerala.gov.in/

0 comments: