2021, ഡിസംബർ 28, ചൊവ്വാഴ്ച

(December 28) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


മികച്ച ഡിസൈൻ പ്രോഗ്രാം പഠിക്കാം രാജസ്ഥാനിൽ

രാജസ്ഥാൻ സർക്കാരിന്റെ നിയന്ത്രണത്തോടെ പ്രവർത്തിക്കുന്ന ഐഐസിഡി വിവിധ ഡിസൈൻ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് മാർച്ച് 21 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. Indian Institute of Crafts & Design, J-8,Jhalana Institutional Area, Jaipur-302004. ഫോൺ : 094606 73297, വെബ്സൈറ്റ്: www.iicd.ac.in.

ജൈവശാസ്‌ത്രത്തിലോ ബയോടെക്നോളജിയിലോ ആണോ ഗവേഷണം?, അപേക്ഷിക്കാം അവാർഡിനായി

രോഗങ്ങളുമായി ബന്ധപ്പെട്ട് ജൈവശാസ്‌ത്രത്തിലോ ബയോടെക്നോളജിയിലോ  ശ്രദ്ധേയമായ ഗവേഷണം വിജയകരമായി നടത്തിയിട്ടുള്ള പ്രതിഭാശാലികളായ യുവശാസ്‌ത്രജ്‌ഞർക്കു ഗണ്യമായ പ്രോത്സാഹനം നൽകുന്ന യങ് റിസർചർ അവാർഡിൽ താൽപര്യമുള്ളവർ, ഗവേഷണം നടത്തുന്ന സ്ഥാപനത്തിലെ ഡയറക്ടർ വഴി ജനുവരി 15ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.പ്രോസസിങ് ഫീ 500 രൂപ.വെബ്– : –www.ladytatatrust.tatatrusts.org

സർക്കാർ, കോർപറേറ്റ്, ഐടി സെക്‌ടറുകളിലെ ജോലിയാണോ സ്വപ്നം?; പഠിക്കാം ഫോറസ്റ്റ് മാനേജ്‌മെന്റ്

ഭോപാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ 2 വ്യത്യസ്ത ദ്വിവർഷ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കു ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: http://iifm.ac.in. കേന്ദ്ര വനം–പരിസ്‌ഥിതി–കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണിത്.

ക്ലാറ്റ് പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു.

2022 ല്‍ നടക്കുന്ന ക്ലാറ്റ് (CLAT) പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം മുതല്‍ രണ്ട് തവണ ക്ലാറ്റ് പരീക്ഷ നടത്താന്‍ കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റീസ് തീരുമാനിച്ചു. മെയ് 8-നാണ് ആദ്യ പരീക്ഷ നടക്കുന്നത്, 2022 ജനുവരി ഒന്നിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://consortiumofnlus.ac.in/

ബി.ഫാം പ്രവേശനം:ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

എം.ജി.എം. (മാര്‍ ഗ്രിഗോറിയസ് മെമ്മോറിയല്‍) ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴില്‍ കണ്ണൂര്‍, എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ കോളേജുകളില്‍ ഗവ. അലോട്ട്‌മെന്റിനുശേഷം ഒഴിവു വന്നിട്ടുള്ള ബി.ഫാം സീറ്റുകളിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം..www.mgmtc.in ല്‍ ഓണ്‍ലൈനായി അപേക്ഷിച്ചശേഷം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. പ്ലസ് ടുവിന് ഉയര്‍ന്ന മാര്‍ക്ക് നേടി സാമ്പത്തികമായി  പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പോടുകൂടി പ്രവേശനം നേടാം. വിവരങ്ങള്‍ക്ക് ഫോണ്‍: 7902993111

യോഗ ആയുര്‍വേദ സാഹിത്യ ഡിപ്ലോമ

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പുറനാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ സംസ്‌കൃത സര്‍വകലാശാല ഗുരുവായൂര്‍ കാമ്പസില്‍ ഒരു വര്‍ഷത്തെ 'യോഗആയുര്‍വേദ സാഹിത്യ' ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം യോഗ്യത: പ്ലസ്ടുവിന് സംസ്‌കൃതം പഠിച്ചിരിക്കണം. http://admission2021.csu.co.in എന്ന സൈറ്റുവഴിയാണ്അപേക്ഷിക്കേണ്ടത്.

എം.ബി.ബി.എസുകാര്‍ക്ക് മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്

മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എപ്പിഡമോളജി ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റംസ്) പ്രവേശനത്തിന് ചെന്നൈ ഐ.സി.എം.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡഡമോളജി (എന്‍.ഐ.ഇ.) സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് അപേക്ഷ ക്ഷണിച്ചു.അപേക്ഷയുടെ മാതൃക, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ എന്നിവ www.nie.gov.in ല്‍നിന്ന് ഡൗണ്‍ലോഡുചെയ്‌തെടുക്കാം.

പ്രാദേശിക ഭാഷയിലുള്ള എഞ്ചിനീയറിങ്‌ പഠനം മേഖലയെ ശക്തിപ്പെടുത്തും: ധർമ്മേന്ദ്ര പ്രധാൻ

എഞ്ചിനീയറിങ്‌ വിദ്യാഭ്യാസം മാതൃഭാഷയിലാക്കുന്നത്‌ വിദ്യാർത്ഥികളെ ശാക്തീകരിക്കുമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ്, ഇന്ത്യ (ഐഇഐ) സംഘടിപ്പിച്ച 36-ാമത് ഇന്ത്യൻ എഞ്ചിനീയറിംഗ് കോൺഗ്രസിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മന്ത്രി ഇങ്ങനെ സംസാരിച്ചത്.  എഞ്ചിനീയറിംഗ് വിദ്യാഭ്യാസം ബിരുദങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങരുതെന്ന് ധർമ്മേന്ദ്ര പ്രധാൻ അഭിപ്രായപ്പെട്ടു, "നമ്മുടെ എഞ്ചിനീയറിംഗ് സമൂഹത്തിന്റെ പഠന പ്രക്രിയയിലെ ഭാഷാ തടസ്സങ്ങൾ നീക്കുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനും കൂട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പിഎച്ച്.ഡി. രജിസ്‌ട്രേഷന്‍ – ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ ജനുവരി 2022 സെഷന്‍ പിഎച്ച്.ഡി. രജിസ്‌ട്രേഷന് ഒഴിവുളള വിഷയങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. 2022 ജനുവരി 1 മുതല്‍ 15 വരെ സര്‍വകലാശാലയുടെ റിസര്‍ച്ച് പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ (www. research.keralauniversity.ac.in) അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എഫ്.എ. (എച്ച്.ഐ.) (ന്യൂസ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 10. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ നടത്തിയ പി.എച്ച്ഡി. കോഴ്‌സ്‌വര്‍ക്ക് പരീക്ഷയുടെ (ജൂലൈ 2021 സെഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പുനഃപരിശോധനയ്ക്ക് 2022 ജനുവരി 7 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ഓരോ പേപ്പറിനും 525 രൂപ ഫീസ് അടച്ച് സി.എസ്.എസ്. ഓഫീസില്‍ എത്തിക്കേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തുന്ന എസ്.ഡി.ഇ. ബി.എ. /ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് ബി.എസ്‌സി. മാത്തമാറ്റിക്‌സ്, ബി.കോം, ബി.സി.എ., ബി.ബി.എ., ബി.എല്‍.ഐ.എസ്.സി. ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഡിസംബര്‍ 29 ന് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക് – സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല അറബി വിഭാഗം നടത്തിവരുന്ന ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക് നാലാം ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 31 ന് മുമ്പായി നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ അപേക്ഷിക്കുക. ഓണ്‍ലൈനായാണ് കോഴ്‌സ് നടത്തുന്നത്. യോഗ്യത: സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുന്‍ഷി അറബിക്, അറബിക് ടീച്ചേഴ്‌സ് എക്‌സാമിനേഷന്‍, ഡിഗ്രി (അറബിക് സെക്കന്റ് ഭാഷയായിരിക്കണം), ഓറിയന്റല്‍ ടൈറ്റില്‍ (ആലിം/ഫാളില്‍), ഫീസ്: 6000/, സീറ്റുകള്‍ 15. വിശദവിവരങ്ങള്‍ www. arabicku.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. 

 എംജി സർവകലാശാല

വൈവയ്ക്ക് ഒരവസരം കൂടി

2021 ഡിസംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷൻ ഓൺലൈൻ വൈവ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നവർക്കും രജിസ്റ്റർ ചെയ്തിട്ടും പങ്കെടുക്കാതിരുന്നവർക്കും ഒരു പ്രാവശ്യം കൂടി വൈവ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അവസരം. രജിസ്‌ട്രേഷനുള്ള ഗൂഗിൾ ഫോം http://www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അവസാന തീയതി ഡിസംബർ 31. 

പരീക്ഷാഫലം

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (സി.എസ്.എസ്. – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി. അപ്ലൈഡ് ഇലക്ട്രോണിക്‌സ് (പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി. ഇലക്ട്രോണിക്‌സ് (പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഹിന്ദി (പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ആഗസ്റ്റിൽ എറണാകുളം ഗവ. ലോ കോളേജ്, തൊടുപുഴ അൽ-അസർ ലോ കോളേജ്, കാണക്കാരി സി.എസ്.ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസ് എന്നീ സെന്ററുകളിൽ നടന്ന നാലാം സെമസ്റ്റർ എൽ.എൽ.എം. പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 11 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. – ഫിസിക്‌സ് (പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി (പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

എം.സി.എ. വൈവ

നാലാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഡിസംബര്‍ 2021 പരീക്ഷയുടെ പ്രൊജക്ട് ഇവാല്വേഷനും വൈവയും ജനുവരി 4-ന് നടക്കും.

കണ്ണൂർ സർവകലാശാല

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം ലൈബ്. എസ് സി., നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 07.01.2022 വരെ അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

രണ്ടും നാലും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 2019 മുതലുള്ള വിദ്യാർഥികൾ ഓൺലൈനായി അപേക്ഷിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

04.01.2022 ന് ആരംഭിക്കുന്ന ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ പി. ജി. പരീക്ഷക്ക് 2017, 18, 19 അഡ്മിഷൻ വിദ്യാർഥികൾ ഹോൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്ന് പ്രിന്റ് എടുത്ത് ഫോട്ടോ പതിച്ച് അറ്റസ്റ്ചെയ്ത് ഹോൾ ടിക്കറ്റിൽ രേഖപ്പെടുത്തിയ കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകണം.

2016 വരെയുള്ള അഡ്മിഷൻ വിദ്യാർഥികൾക്ക് 29.12.2021 മുതൽ താഴെ പറയുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഹോൾടിക്കറ്റുകൾ കൈപ്പറ്റി അവടെത്തന്നെ പരീക്ഷക്ക് ഹാജരാകാം:

അപേക്ഷിച്ച സെന്ററുകളും അനുവദിക്കപ്പെട്ട സെന്ററുകളും: (അനുവദിച്ച സെന്ററുകൾ ബ്രാക്കറ്റിൽ)

  1. ജി.പി.എം. കോളേജ് മഞ്ചേശ്വരം, ഗവ. കോളേജ് കാസർഗോഡ്, സെന്റ് പയസ കോളേജ് രാജപുരം, നെഹ്‌റു കോളേജ്, കാഞ്ഞങ്ങാട് (ഗവ. കോളേജ്, കാസർഗോഡ്)
  2. പയ്യന്നൂർ കോളേജ്, സർ സയ്യദ് കോളേജ് തളിപ്പറമ്പ, സി.എ .എസ് . കോളേജ് മാടായി, എസ.ഇ.എസ. കോളേജ് ശ്രീകണ്ഠപുരം (സർ സയ്യദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസ്, തളിപ്പറമ്പ )
  3. കെ.എം.എം. കോളേജ് കണ്ണൂർ, എം.ജി.കോളേജ് ഇരിട്ടി, നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ, പി.ആർ.എൻ.എസ.എസ.കോളേജ് മട്ടന്നൂർ, എസ.എൻ.കോളേജ് തോട്ടട, ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി (കെ.എം.എം.കോളേജ് കണ്ണൂർ)
  4. ഗവ. കോളേജ്, മാനന്തവാടി (ഗവ. കോളേജ് മാനന്തവാടി)

0 comments: