2021, ഡിസംബർ 27, തിങ്കളാഴ്‌ച

(December 27) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


എസ്എസ്എൽസി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. 

എസ്എസ്എൽസി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് തിയതികൾ പ്രഖ്യാപിച്ചത്. 2022 മാർച്ച്‌ 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ. മാർച്ച്‌ 30 മുതൽ ഏപ്രിൽ 22 വരെ പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കും.എസ്എസ്എൽസി മോഡൽ പരീക്ഷ മാർച്ച്‌ 21 മുതൽ 25 വരെ നടക്കും. മാർച്ച്‌ 16 മുതൽ മാർച്ച്‌ 21 വരെയാണ് പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ. എസ്എസ്എൽസി – ഐടി പ്രാക്റ്റിക്കൽ പരീക്ഷകൾ മാർച്ച്‌ 10 മുതൽ 19 വരെ നടക്കും. പ്ലസ് ടു പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 21 ന് തുടങ്ങി മാർച്ച്‌ 15 ന് അവസാനിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിച്ച് മാർച്ച്‌ 15 ന് അവസാനിക്കും.

സീറ്റൊഴിവ്

ഭാരത് ഹിന്ദി പ്രചാരകേന്ദ്രത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ടീച്ചർ എഡ്യൂക്കേഷൻ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 31. പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട. 04734296496, 8547126028.

സംസ്ഥാനത്ത് ​ഗേൾസ് സ്കൂളുകൾ കുറയ്ക്കും; കാര്യങ്ങൾ പിടിഎയ്ക്ക് തീരുമാനിക്കാം

സംസ്ഥാനത്തെ ​ഗേൾസ് ബോയ്സ് സ്കൂൾ വേർതിരിവുകൾ കുറയ്ക്കുന്നതിനുള്ള സാഹചര്യമൊരുങ്ങുന്നു. ഒ‌ന്നിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഈ തീരുമാനം. ​ഗേൾസ് ബോയ്സ് സ്കൂളുകളെ മിക്സ്ഡ് ആക്കണമോ വേണ്ടയോ എന്ന് പിടിഎയ്ക്ക് (PTA)  തീരുമാനിക്കാമെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞത്.പിടിഎ തീരുമാനിച്ചാൽ അം​ഗീകാരം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

സൈബർശ്രീ പരിശീലന പദ്ധതിയിൽ പൈത്തൺ പ്രോഗ്രാമിങ് പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പും സി-ഡിറ്റും സംയുക്തമായി നടത്തുന്ന സൈബർശ്രീ പരിശീലന പദ്ധതിയിൽ പൈത്തൺ പ്രോഗ്രാമിങ് പരിശീലനത്തിനായി പട്ടികജാതിവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളെ ക്ഷണിച്ചു.നാല് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.അപേക്ഷ ഫോം www.cybersri.org എന്ന വെബ്സൈറ്റിൽ ലഭിക്കും. 

ബർമിങ്ഹാം സർവകലാശാലയിൽ ഗ്ലോബൽ മാസ്‌റ്റേഴ്‌സ് സ്‌കോളർഷിപ്പ്.

2022-23 ൽ യൂണിവേഴ്‌സിറ്റി ഓഫ് ബർമിങ്ഹാമിൽ 10,000 പൗണ്ട് (ഏകദേശം 10 ലക്ഷം രൂപ) മൂല്യമുള്ള ഗ്ലോബൽ മാസ്റ്റേഴ്‌സ് സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം...കാമ്പസിൽ ചേർന്നുപഠിക്കുന്ന (ബർമിങ്ഹാം ബിസിനസ് സ്കൂളിലെ എം.എസ്‌സി./എം.ബി.എ. ഒഴികെ) ഏതു മാസ്റ്റേഴ്‌സ് പ്രോഗ്രാമിൽ പഠിക്കാനുദ്ദേശിക്കുന്നവർക്കുംഅപേക്ഷിക്കാം..അപേക്ഷwww.birmingham.ac.uk/international/students/global-masters-scholarship.aspx എന്ന ലിങ്ക് വഴി 2022 ജൂൺ 30, 23.59 (യു.കെ.സമയം/ ജി.എം.ടി +1) വരെ അപേക്ഷ നൽകാം..

വനിതാ പി.ജി. കോളേജുകള്‍ക്ക് ഒന്നരക്കോടി രൂപയുടെ സഹായധനം

ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന 'കണ്‍സോളിഡേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് എക്‌സലന്‍സ് (സി.യു.ആര്‍.ഐ.ഇ.) ഇന്‍ വിമന്‍ യൂണിവേഴ്‌സിറ്റീസ്' പദ്ധതിപ്രകാരമുള്ള സഹായധനത്തിന് വനിതാ പി.ജി. കോളേജുകള്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: dst.gov.in അവസാന തീയതി: ജനുവരി 10.

മികച്ച അവസരങ്ങളുമായി രാമലിംഗസ്വാമി റീ എന്‍ട്രി ഫെലോഷിപ്പ്

വിദേശത്ത് ഗവേഷണം നടത്തുന്ന മികവുതെളിയിച്ച ഇന്ത്യക്കാരായ ഗവേഷകര്‍ക്ക് രാജ്യത്തേക്ക് തിരികെവരാനും ഗവേഷണം തുടരാനും അവസരം..കേന്ദ്രസര്‍ക്കാര്‍ ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിനുകീഴിലെ ബയോടെക്‌നോളജി വകുപ്പാണ് വിദേശ ഗവേഷണ സ്ഥാപനങ്ങളില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണപരിചയം നേടിയവരെ ക്ഷണിക്കുന്നത്.വിശദമായ വിജ്ഞാപനം dbtindia.gov.inല്‍ 'ലേറ്റസ്റ്റ് അനൗണ്‍സ്‌മെന്റ്‌സ്' ലിങ്കില്‍ ഉണ്ട്. ഇതുവഴി ജനുവരി 30 വരെ അപേക്ഷിക്കാം. 

IGNOU : ജനുവരി 2022 സെഷൻ ഓൺലൈൻ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിലെ (ഇഗ്നോ) ജനുവരി 2022 സെഷൻ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് മോഡ് കോഴ്സിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. അപേക്ഷ്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇഗ്നോയുടെ ഓൺലൈൻ അഡ്മിഷൻ പോർട്ടലായ ignouadmission.samarth.edu.in സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 31 ആണ്.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പിഎച്ച്.ഡി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല 2022 ജനുവരി 1 മുതല്‍ 15 വരെ നടത്താനിരിക്കുന്ന പിഎച്ച്.ഡി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് അപേക്ഷ സമര്‍പ്പിക്കുവാന്‍ താല്‍പ്പര്യമുളളവര്‍ക്ക് റിസര്‍ച്ച് പോര്‍ട്ടലില്‍ അവരവരുടെ പ്രൊഫൈല്‍ രൂപീകരിക്കാനുളള അവസരം നല്‍കുന്നതാണ്. 2021 ഡിസംബറില്‍ നടന്ന പിഎച്ച്.ഡി. എന്‍ട്രന്‍സ് പരീക്ഷക്കായി പ്രൊഫൈല്‍ രൂപീകരിച്ചവര്‍ വീണ്ടും പ്രൊഫൈല്‍ രൂപീകരിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ റിസര്‍ച്ച് പോര്‍ട്ടലില്‍ നിന്നും ലഭ്യമാണ്.

വൈവ വോസി

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ എം.എ. സോഷ്യോളജി (2016 അഡ്മിഷന്‍ – പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ വൈവ വോസി ഡിസംബര്‍ 29 ന് രാവിലെ 10.30 ന് കാര്യവട്ടം സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. ഡിഗ്രി (മേഴ്‌സിചാന്‍സ് – 2010, 2011 & 2012 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ 2022 ജനുവരി 3 വരെയും 150 രൂപ പിഴയോടെ ജനുവരി 6 വരെയും 400 രൂപ പിഴയോടെ ജനുവരി 10 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംജി സർവകലാശാല

പരീക്ഷാഫലം

2021 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി.. ഇലക്ട്രോണിക്‌സ് (പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഡിസംബറിൽ നടന്ന നാല്, ആറ് സെമസ്റ്റർ സി.ബി.സി.എസ്.എസ്. – ബി.കോം (മോഡൽ I, II, III 2009-12 അഡ്മിഷൻ) മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻ മുതലുള്ള അപേക്ഷകർക്ക് പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി പത്ത് വരെ ഓൺലൈനായി അപേക്ഷിക്കാം. 2011 അഡ്മിഷന് മുൻപുള്ളവർക്ക് പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസ് സഹിതം ജനുവരി 10 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് സമർപ്പിക്കാം.

2019 ഡിസംബറിൽ നടന്ന നാല്, ആറ് സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം. (സി.ബി.സി.എസ്.എസ്. – മോഡൽ I, II, II) സപ്ലിമെന്ററി/ മേഴ്‌സി ചാൻസ് (2013 ന് മുൻപുള്ള അഡ്മിഷനുകൾ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻമുതലുള്ളവർക്ക്പുനർമൂല്യനിർണ്ണയത്തിനും  സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ  വീതം ഫീസടച്ച് ജനുവരി പത്ത് വരെ ഓൺലൈനായി അപേക്ഷിക്കാം. 2011 അഡ്മിഷന് മുൻപുള്ളവർക്ക് പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസ് ഒടുക്കി ജനുവരി 10 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം.

2019 ഡിസംബറിൽ നടന്ന നാല്, ആറ് സെമസ്റ്റർ ബി.എ. (സി.ബി.സി.എസ്.എസ്. – മോഡൽ I, II, III 2009 – 2012 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻ മുതലുള്ളവർക്ക് പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് -ജനുവരി പത്ത് വരെ ഓൺലൈനായി അപേക്ഷിക്കാം. 2011 അഡ്മിഷന് മുൻപുള്ളവർ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസ് ഒടുക്കി ജനുവരി 10 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. അനലിറ്റിക്കൽ കെമിസ്ട്രി (സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഓൺലൈനായി ജനുവരി 10 വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. അപ്ലൈഡ് കെമിസ്ട്രി (സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഓൺലൈനായി ജനുവരി 10 വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഓൺലൈനായി ജനുവരി 10 വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. സൂവോളജി (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഓൺലൈനായി ജനുവരി 10 വരെ അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ഫിസിക്‌സ് (മെറ്റീരിയൽസ് സയൻസ്) (പി.ജി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. ഇൻഫർമേഷൻ ടെക്‌നോളജി (റെഗുലർ/ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന എം.എ. ഇംഗ്ലീഷ് (സി.ബി.സി.എസ്.എസ്. – റെഗുലർ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. പോളിമർ കെമിസ്ട്രി (സി.എസ്.എസ് – റെഗുലർ – 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

മ്യൂറല്‍ പെയ്ന്റിംഗ് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ജനുവരി 10-ന് തുടങ്ങുന്ന മ്യൂറല്‍ പെയ്ന്റിംഗ് പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. 10 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രായഭേദമെന്യേ ആര്‍ക്കും അപേക്ഷിക്കാം. പരിശീലനത്തിനാവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം.

പരീക്ഷാ ഫലം

അഞ്ച്, ആറ് സെമസ്റ്റര്‍ ബി.വോക്. ലോജിസ്റ്റിക് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 10 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

 കണ്ണൂർ സർവകലാശാല

ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൻ കീഴിൽ സർ സയ്യദ് കോളേജ്, തളിപ്പറമ്പ പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുത്ത് 2021 മാർച്ച് മൂന്നാം വർഷ ബിരുദ ബി എ/ ബി ബി എ/ ബി കോം (Regular/ Supplimentary/ Improovement) പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് (2017 അഡ്മിഷൻ ഒഴികെ) 30.12.2021 വ്യാഴാഴ്ച സർ സയ്ദ് കോളേജ് തളിപ്പറമ്പ വച്ച് 10.30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യപ്പെടുന്നു.

വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ്/ യൂണിവേഴ്സിറ്റി നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എ മ്യൂസിക്, ഒന്നാം സെമസ്റ്റർ എം എസ് സി മാത്തമാറ്റിക്‌സ് / വുഡ് സയൻസ് & ടെക്നോളജി ഡിഗ്രി (സി ബി സി എസ് എസ്-റെഗുലർ) നവംബർ 2020 പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ് .

0 comments: