2021, ഡിസംബർ 22, ബുധനാഴ്‌ച

സി.ബി.എസ്.ഇ ആദ്യ ടേം ബോർഡ് പരീക്ഷയുടെ ഫലം എപ്പോൾ?

 


സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ആദ്യ ടേം ബോർഡ് പരീക്ഷകളുടെ ഫലം പരീക്ഷകൾ കഴിഞ്ഞ് അധികം വൈകാതെ ബോർഡ് പ്രഖ്യാപിക്കും. പത്താം ക്ലാസ് പരീക്ഷ അവസാനിച്ചിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസിലെ ചില വൊക്കേഷണൽ വിഷയങ്ങൾ ഇനി നടക്കാനുണ്ട്. ഡിസംബർ 29 ഓടെ പരീക്ഷകൾ അവസാനിക്കും.അതേസമയം ഇന്റേണൽ മാർക്കുകൾ ക്രോഡീകരിക്കുന്ന നടപടികൾ സി.ബി.എസ്.ഇ അരംഭിച്ചിട്ടുണ്ട്.

നിലവിൽ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട തീയതികൾ സി.ബി.എസ്.ഇ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരീക്ഷ കഴിഞ്ഞയുടൻ ഫലവും വിദ്യാർത്ഥികളുടെ മാർക്കുകളും ലഭ്യമാക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനകം ഫലം പ്രഖ്യാപിക്കുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ഇത് പ്രകാരം 2022 ജനുവരി 10ന് ഫലം പ്രതീക്ഷിക്കാം.

ആദ്യമായാണ് സി.ബി.എസ്.ഇ രണ്ട് ഘട്ടങ്ങളിലായി ബോർഡ് പരീക്ഷ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ആരെയും തോൽപ്പിക്കില്ല. വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മാർക്കുകൾ ലഭ്യമാക്കും. ഇതും രണ്ടാം ടേമിൽ ലഭിക്കുന്ന മാർക്കും ചേർത്ത് ഏപ്രിൽ- മെയ് മാസങ്ങളിൽ അന്തിമ ഫലം പ്രഖ്യാപിക്കും.ആദ്യ ടേമിൽ സിലബസിന്റെ ആദ്യ പകുതിയും രണ്ടാം ടേമിൽ ബാക്കി പകുതിയും തീർക്കും. അന്തിമ ഫലപ്രഖ്യാപനത്തിനുള്ള ഫോർമുല  ബോർഡ് പിന്നീട് അറിയിക്കും. മൾട്ടിപ്പിൽ ചോയ്സ് രീതിയിലാണ് പരീക്ഷ നടത്തിയത്. തീയറി ഭാഗത്തിന് മാത്രമാണ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ടേം 1 പരീക്ഷയിൽ 50 മാർക്കിനാണ്. ഇന്റേണൽ മാർക്കും ഇതിൽ ഉൾപ്പെടും.

പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ശരാശരി മാർക്ക് നൽകില്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്. പരീക്ഷയിൽ ഹാജരാകാത്തതായി തന്നെ കണക്കാക്കും. ആദ്യ ടേം പരീക്ഷയുടെ മാർക്ക് ഷീറ്റ് ബോർഡ് ഇപ്പോൾ ലഭ്യമാക്കാൻ സാധ്യതയില്ല. രണ്ടാം ടേം പരീക്ഷയും കഴിഞ്ഞതിന് ശേഷമായിരിക്കും ഇത് ലഭിക്കുക.രണ്ടാം ടേം പരീക്ഷ മാർച്ച്- ഏപ്രിൽ മാസങ്ങളിൽ നടക്കാനാണ് സാധ്യത. 2 മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും പരീക്ഷ. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും സബ്ജക്ടീവ് ചോദ്യങ്ങളുമുണ്ടായിരിക്കും. രണ്ടാം ടേം പരീക്ഷയുടെ ഡേറ്റ് ഷീറ്റ് ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ പ്രതീക്ഷിക്കാം.


0 comments: