2021, ഡിസംബർ 22, ബുധനാഴ്‌ച

ജനുവരി ഒന്നു മുതൽ സേവനങ്ങൾക്ക് നിരക്ക് ഉയര്‍ത്തി ഇന്ത്യ പോസ്റ്റ് പെയ്മൻറ് ബാങ്ക്

 


ജനുവരി ഒന്നു മുതൽ ചില സേവനങ്ങൾക്ക് നിരക്ക് ഉയര്‍ത്തി ഇന്ത്യ പോസ്റ്റ് പെയ്മൻറ് ബാങ്ക്. പണം നിക്ഷേപിക്കുന്നതിന് മാത്രമല്ല പണം പിൻവലിക്കുന്നതിനും അധിക നിരക്കുകൾ നൽകേണ്ടി വരും. നിശ്ചിത പരിധിയിൽ കവിഞ്ഞുള്ള പണം ഇടപാടുകൾക്കാണ് അധിക തുക ഈടാക്കുന്നത്. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജനുവരി ഒന്നുമുതൽ ചില ബാങ്കുകൾ നിരക്ക് വര്‍ധിപ്പിക്കുന്നതിനൊപ്പമാണ് ഐപിപിബിയും നിരക്കുകൾ വര്‍ധിപ്പിക്കുന്നത്. ബേസിക് സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങൾക്കും നിരക്ക് വര്‍ധന ബാധകമാകും.

പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇനി 25 രൂപ വീതം നൽകണം

പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇനി 25 രൂപ വീതം നൽകണം. ജിഎസ്ടി ഉൾപ്പെടെയുള്ള നികുതി കൂട്ടാതെയാണിത്. ബേസിക് സേവിങ്സ് അക്കൗണ്ടുകളിൽ ഒരു ദിവസം നാല് ഇടപാടുകളാണ് നടത്താൻ ആകുക. കറൻറ് അക്കൗണ്ടുകളിൽ നിന്നും സേവിങ്സ് അക്കൗണ്ടുകളിൽ നിന്നും ഒരു മാസം സൗജന്യമായി പിൻവലിക്കാൻ കഴിയുന്ന തുക 25,000 രൂപയാണ്. സൗജന്യ പരിധി കഴിഞ്ഞാൽ പിൻവലിക്കുന്ന തുകക്ക് 0.50 ശതമാനം ആണ് നികുതി ഈടാക്കുക. കുറഞ്ഞത് 25 രൂപയാണിത്. ഈ അക്കൗണ്ടുകളിൽ സൗജന്യമായി നിക്ഷേപിക്കാൻ കഴിയുന്ന തുകയുടെ പരിധി 10,000 രൂപയാണ്. പ്രതിമാസം 10,000 രൂപയിൽ കൂടുതൽ നടത്തുന്ന നിക്ഷേപത്തിനും നികുതി നൽകേണ്ടി വരും.

സേവിങ്സ് അക്കൗണ്ടുകൾ ഇങ്ങനെ

മൂന്ന് തരത്തിലുള്ള അക്കൗണ്ടുകളാണ് ഇന്ത്യ പോസ്റ്റ് പെയ്മൻറ് ബാങ്കിനുള്ളത് . റെഗുലർ അക്കൗണ്ട്, ഡിജിറ്റൽ അക്കൗണ്ട്, ബേസിക് സേവിംഗ്സ് അക്കൗണ്ട് എന്നിവയാണ് മൂന്ന് അക്കൗണ്ടുകൾ.. ബാങ്കിലേതു പോലെ തന്നെ ഈ സേവിങ്സ് അക്കൗണ്ട് നിക്ഷഏപങ്ങൾക്കും പലിശ ലഭിക്കും. ഒരു ലക്ഷം രൂപ വരെയുള്ള സേവിങ്സ് അക്കൗണ്ടിന് 2.50 ശതമാനം പലിശയാണ് ലഭിക്കുക. ഒരു ലക്ഷം രൂപയ്ക്ക് മുകളിലും രണ്ട് ലക്ഷം രൂപയ്ക്കുള്ളിലുമാണ് ഈ അക്കൗണ്ടിൽ ബാലൻസ് എങ്കിൽ 2.75 ശതമാനം പലിശ ലഭിക്കും. സീറോ ബാലൻസ് ഉപയോഗിച്ചും സേവിംഗ്സ് അക്കൗണ്ട് തുറക്കാം. പലിശ നിരക്കിൽ മാറ്റമില്ല.

ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഇടപാടുകൾ

ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൻെറ പ്രധാന സവിശേഷത ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്താം എന്നതാണ്. അക്കൗണ്ട് നമ്പര്‍ ആവശ്യമില്ലാതെ തന്നെ 'ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇടപാട് നടത്താം. അക്കൗണ്ട് നമ്പറോ പാസ്‌വേഡോ ഓർക്കാതെ തന്നെ ഇടപാടുകൾ നടത്താം. IPPB വഴി NEFT, IMPS, RTGS സംവിധാനം ഉപയോഗിച്ചും ഇടപാട് നടത്താം.

0 comments: