2022, ജനുവരി 23, ഞായറാഴ്‌ച

ബിഎസ്‌സി നഴ്‌സിങ് കോഴ്‌സ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

 

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളജുകളില്‍ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് ഓപ്ഷനുകള്‍ സമര്‍പ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscetnre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് പരിശോധിക്കണം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍നിന്നും പ്രിന്റൗട്ടെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് മുഖേന ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖകളിലൂടെയോ ഓണ്‍ലൈനായോ ജനുവരി 25 നകം ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ സഹിതം 27, 28 തിയ്യതികളില്‍ അതത് കോളജുകളില്‍ പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363, 364.


0 comments: