2022, ജനുവരി 23, ഞായറാഴ്‌ച

(January 23) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement

 

പ്രീ ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​നി യൂ​നി​​ഫോം വേ​ണ്ട​

സം​​സ്ഥാ​​ന​​ത്ത്​ സ്കൂ​​ളു​​ക​​ളോ​​ട്​ ചേ​​ർ​​ന്ന്​ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പ്രീ ​​പ്രൈ​​മ​​റി​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ യൂ​​നി​​ഫോം വേ​​ണ്ടെ​​ന്ന്​ സ​​ർ​​ക്കാ​ർ .സ്വ​​ത​​​ന്ത്ര​​മാ​​യ പ്രീ ​​സ്​​​കൂ​​ളി​​ങ്​ അ​​ന്ത​​രീ​​ക്ഷം ഒ​​രു​​ക്കു​​ക എ​​ന്ന കാ​​ഴ്​​​ച​​പ്പാ​​ടി​​ന്​ വി​​രു​​ദ്ധ​​മാ​​യ​​തി​​നാ​​ലാ​​ണ്​ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്​യൂ​​നി​​ഫോം വേ​​ണ്ടെ​​ന്ന്​ തീ​​രു​​മാ​​നി​​ച്ച​​ത്

ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന്  ഓപ്ഷനുകൾ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  അപേക്ഷകർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

സൗജന്യ ഓൺലൈൻ മത്സര പരീക്ഷ പരിശീലനം

തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസ് വൊക്കേഷണൽ ഗൈഡൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എസ്.എൽ.സി. അടിസ്ഥാന യോഗ്യതയാക്കി കേരളാ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ മത്സര പരീക്ഷാ പരിശീലനം ആരംഭിക്കുന്നു.ഫെബ്രുവരിയിൽ ആരംഭിക്കുന്ന സൗജന്യ ഓൺലൈൻ പരിശീലന ക്ലാസിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ 31ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ഗൂഗിൾ ഫോം പൂരിപ്പിച്ചു സമർപ്പിക്കണം.  ലിങ്ക്: https://forms.gle/UQfsxRs3jyLwJW168

സിബിഎസ്ഇ 10, 12 ക്ലാസ് ആദ്യ ടേം ഫലം വൈകുന്നു

സിബിഎസ്ഇ 10, 12 ക്ലാസ് (CBSE 10, 12) ആദ്യ ടേം ബോർഡ് പരീക്ഷയുടെ ഫലം വൈകുന്നതു വിദ്യാർഥികളെയും സ്കൂൾ സ്കൂൾ അധികൃതരെയും ആശങ്കപ്പെടുത്തുന്നു. ഡിസംബർ പകുതിയോടെ പരീക്ഷകളെല്ലാം പൂർത്തിയാക്കി സ്കൂളുകൾ ഒഎംആർ ഉത്തരക്കടലാസുകൾ സിബിഎസ്ഇക്ക് അയച്ചുകൊടുത്തിരുന്നു. ഈമാസം ആദ്യം ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.

ഓൾ ഇന്ത്യാ മെഡിക്കൽ പിജി; നേരിട്ടു കോളജിൽ പോകാതെയും ചേരാം

മെഡിക്കൽ പിജിക്ക് ഓൾ ഇന്ത്യ ക്വോട്ട ആദ്യ റൗണ്ടിൽ പ്രവേശനം കിട്ടുന്നവർ കോളജിൽ നേരിട്ട് ചെന്നുചേരണമെന്ന വ്യവസ്ഥയിൽ ഇളവ്. കോവിഡ് സാഹചര്യം പരിഗണിച്ച് ഓൺലൈനായും ചേരാം. അതേസമയം,ആദ്യറൗണ്ടിലെ സീറ്റ് നിലനിർത്തിക്കൊണ്ട് രണ്ടാം റൗണ്ടിലേക്ക് അപ്ഗ്രഡേഷൻ ആഗ്രഹിക്കുന്നവർ കോളജിൽ നേരിട്ടുപോയേ മതിയാകൂ.ഓൺലൈനായി ചേരുന്നവർ സീറ്റ് സ്വീകരിക്കുന്നെന്ന കാര്യം ഉറപ്പിക്കുന്ന ഇ–മെയിൽ അയച്ച്, നിർദിഷ്ടരേഖകളുടെ സ്കാൻ ചെയ്ത കോപ്പികൾ അപ്‌ലോ‍ഡ് ചെയ്യണം.പൂർണവിവരങ്ങൾക്ക് www.mcc.nic.in..

യുജി: എയിംസിൽ കൂടുതൽ സീറ്റ്

തമിഴ്നാട്ടിലെ മധുരയിലും പുതുതായി ആരംഭിച്ചതോടെ രാജ്യത്താകെ 20 എയിംസ് സ്ഥാപനങ്ങളിൽ എംബിബിഎസ് പ്രവേശനം ലഭിക്കും. ഇതോടെ മധുരയിലെ 50 ഉൾപ്പെടെ കേരളത്തിലെ കുട്ടികൾക്കും അപേക്ഷിക്കാവുന്ന ആകെ സീറ്റ് 2044 ആയി. ഇതനുസരിച്ച് നാളെ രാത്രി 11.55 വരെ ചോയ്സ് ഫില്ലിങ് പരിഷ്കരിക്കാം....

മികച്ച ക്യാംപസ് പ്ലേസ്മെന്റ് ചരിത്രവുമായി ഫോറസ്റ്റ് മാനേജ്മെന്റ് ക്ഷണിക്കുന്നു; പിജി ഡിപ്ലോമ ചെയ്യാനവസരം

കേന്ദ്ര വനം–പരിസ്ഥിതി–കാലാവസ്ഥാവ്യതിയായന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഭോപാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിൽ 2 പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്കു ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ അടങ്ങിയ ബുള്ളറ്റിൻ വെബ്സൈറ്റിൽ. http://iifm.ac.in .

പിജിചെയ്യാം മുംബൈയിൽ, ടിസ് വിളിക്കുന്നു; അപേക്ഷിക്കാം ഫെബ്രുവരി 7 വരെ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിസ്) പിജി പ്രവേശനത്തിന് ഫെബ്രുവരി 7 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. എൻട്രൻസ് ഫെബ്രുവരി 26ന്.  അപേക്ഷാരീതിയടക്കം വിവരങ്ങൾക്ക്: www.tiss.edu.

ബെംഗളൂരുവിൽ പഠിക്കാം ദ്വിവൽസര പിജി ഡിപ്ലോമ കോഴ്സുകൾ

വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റിന്റെ 2 വർഷ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ജനുവരി 30 വരെ ഓൺലൈനായി അപേക്ഷിക്കാം.www.iipmb.edu.in .

സ്‌കൂളുകളിലും കോളേജുകളിലും ജെന്‍ഡര്‍ ക്ലബ്ബുമായി കുടുംബശ്രീ.

'ലിംഗവിവേചനമില്ലാത്ത തലമുറയെ വാര്‍ത്തെടുക്കുക' എന്ന ലക്ഷ്യത്തോടെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് 'ജെന്‍ഡര്‍ ക്ലബ്ബു'കള്‍ രൂപവത്കരിച്ച് കുടുംബശ്രീ. കുടുംബശ്രീ ജെന്‍ഡര്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജെന്‍ഡര്‍ ക്ലബ്ബുകള്‍ നടപ്പിലാക്കുന്നത്.

കേരള സർവകലാശായിൽ ഇത്തവണയും പ്രൈവറ്റ് രജിസ്‌ട്രേഷൻ.

കേരള സർവകലാശായിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷൻ ഈ വർഷവും തുടരാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കേരള സർവകലാശാലയിൽ ഈ വർഷം പ്രൈവറ്റ് രജിസ്‌ട്രേഷൻ അനുവദിക്കാത്തതിനെതിരേ പരാതി ഉയർന്നിരുന്നു. 


0 comments: