അപേക്ഷ അയക്കാനുള്ള അവസാന തിയതി
04 02 2022
സ്കോളര്‍ഷിപ്പ് തുക
അര്‍ഹരാകുന്ന കുട്ടികള്‍ക്ക് 9, 10, 11, 12 എന്നീ ക്ലാസ്സുകളില്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്.പ്രതിവര്‍ഷ സ്കോളര്‍ഷിപ്പ്. : 12,000/- രൂപ
യോഗ്യത സംബന്ധി ച്ച നിര്‍ദ്ദേശങ്ങള്‍
- സംസ്ഥാനത്തെ ഗവ./എയ്ഡഡ് സ്കൂളുകളില്‍ 2021-22 അദ്ധ്യയന വര്‍ഷം 8-ാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് NMMS പരീക്ഷയില്‍ പങ്കെടുക്കുവാന്‍ അപേക്ഷിക്കാം.
- അപേക്ഷിക്കുന്നവര്‍ 2020-21 അദ്ധ്യയന വര്‍ഷത്തില്‍ 7-ാം ക്ലാസ്സിലെ 2-ാം പാദവാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം
- (എസ്.സി./എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 50% മാര്‍ക്ക് മതിയാകും).
- രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല.
- സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍, മറ്റ് അംഗീകൃത സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയം, ജവഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
NMMS പരീക്ഷക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
- വരുമാന സർട്ടിഫിക്കറ്റ് (ഒന്നര ലക്ഷം കവിയരുത്)
- ജാതി സർട്ടിഫിക്കറ്റ് (SC/ST മാത്രം)
- ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷിക്കുന്നതെങ്കിൽ മെഡിക്കൽ ബോർഡിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കുറഞ്ഞത് 40 % ഭിന്നശേഷി ഉണ്ടെങ്കിൽ മാത്രമേ ഭിന്നശേഷി വിഭാഗത്തിൽ അപേക്ഷിക്കാനാവൂ. അല്ലാത്ത പക്ഷം സാധാരണ വിഭാഗത്തിൽ അപേക്ഷിക്കാം.
- 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ.
അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ -Download
How To Apply -Guidelines 2022 -Download
0 comments: